Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'തന്റെ മരണത്തിൽ ഉദ്യോഗസ്ഥർ ആരും കുറ്റക്കാരല്ല.. കുടുംബം തന്നെ ഒറ്റപ്പെടുത്തുന്നു... ഞാൻ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല'; പിണറായി കൂട്ടക്കൊല കേസിൽ താൻ നിരപരാധിയെന്ന് കാണിച്ച് സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ്; പൊലീസ് അറിയിച്ചുവെങ്കിലും സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും വന്നില്ല; മൃതദേഹം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ

'തന്റെ മരണത്തിൽ ഉദ്യോഗസ്ഥർ ആരും കുറ്റക്കാരല്ല.. കുടുംബം തന്നെ ഒറ്റപ്പെടുത്തുന്നു... ഞാൻ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല'; പിണറായി കൂട്ടക്കൊല കേസിൽ താൻ നിരപരാധിയെന്ന് കാണിച്ച് സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ്; പൊലീസ് അറിയിച്ചുവെങ്കിലും സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും വന്നില്ല; മൃതദേഹം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജയിലിൽ തൂങ്ങി മരിച്ച സൗമ്യയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. മാതാപിതാക്കളെയും മകളെയും കൊന്ന കേസിൽ താൻ നിരപരാധിയാണ് എന്നാണ് സൗമ്യ പറയുന്നത്. ആഹാരത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നു . 'തന്റെ മരണത്തിൽ ഉദ്യോഗസ്ഥർ ആരും കുറ്റക്കാരല്ല. കുടുംബം തന്നെ ഒറ്റപ്പെടുത്തുന്നു. ഞാൻ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല. ' എന്നിങ്ങനെയാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. തനിക്ക് ജയിലിൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും എന്നാൽ കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ തന്നെയാണ് ആത്മഹത്യക്ക് പിന്നിൽ എന്നാണ് പുറത്ത് വരുന്ന വിവരം

അതേസമയം, ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പൊലീസ് ബന്ധുക്കളെ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. ഇതിനിടെ, ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് താൻ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും അവകാശപ്പെടുന്ന സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ജയിലിൽ നിന്നും കണ്ടെടുത്ത സൗമ്യയുടെ ഡയറിയിലും താൻ നിരപരാധിയാണെന്ന് എഴുതിയിട്ടുണ്ട്. മകളെ അഭിസംബോധന ചെയ്ത് എഴുതിയ ഡയറിയിലും ഇതേ വാചകങ്ങളാണ് ആവർത്തിച്ചിരിക്കുന്നത്.റിമാന്റിൽ കഴിഞ്ഞിരുന്ന സൗമ്യയെ രാവിലെ ഒൻപതരയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗമ്യയുടെ തൂങ്ങി മരണത്തോടെ കേസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ (80), അമ്മ കമല (65) ഒൻപതും ആറും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരെ കൊലപ്പെടുത്തിയ ശേഷം കടബാധ്യതയെ തുടർന്ന് ഇവർ ജീവനൊടുക്കിയെന്ന് വരുത്തിത്തീർക്കാനായിരുന്നു സൗമ്യയുടെ ശ്രമം.

ഛർദിയെത്തുടർന്നാണ് പടന്നയിൽ സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ(80) അമ്മ കമല(65), ഒൻപതും ആറും വയസ്സുള്ള രണ്ടു പെൺമക്കൾ എന്നിവർ മരിച്ചത്. 2012 ലായിരുന്നു ഇളയ മകൾ കീർത്തനയുടെ മരണം. ഒരേ ലക്ഷണങ്ങളോടെ തുടർ മരണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ബന്ധുക്കൾ പൊലീസിൽ സമീപിച്ചത്. ഇതിനിടെ, സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ദുരൂഹത ബലപ്പെട്ടു. സംഭവത്തിന്റെ ചുരുളഴിക്കാൻ കഴിഞ്ഞ ജനുവരിയിൽ മരിച്ച ആറുവയസ്സുകാരിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു. ഈ സമയം ഛർദ്ദിയെ തുടർന്ന് സൗമ്യആശുപത്രിയിലായിരുന്നു.

കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ ആശുപത്രിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ നിന്ന് ചിരിച്ചുകൊണ്ടാണ് സൗമ്യ വനിതാ പൊലീസുകാർക്കൊപ്പം പോയത്. ആദ്യം സഹകരിക്കാതിരുന്ന സൗമ്യ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നാലുപേരെയും താൻ വിഷം കൊടുത്തുകൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP