1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 235.99 inr

Nov / 2018
17
Saturday

കൈത്തണ്ട മുറിച്ചപ്പോൾ വേദന മാറുവാൻ നാഫ്ത്തലിൻ ഗുളിക കഴിച്ചു; രക്തം വാർന്നിട്ടും മരിക്കാതെ വന്നപ്പോൾ കിണറ്റിൽ ചാടി ജീവനൊടുക്കി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ശ്വാസനാളത്തിൽ വെള്ളം കയറിയതിനെ തുടർന്നുള്ള മുങ്ങി മരണമെന്ന്; ദുരൂഹത വിട്ടുമാറാതെ താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം

September 10, 2018 | 03:18 PM IST | Permalinkകൈത്തണ്ട മുറിച്ചപ്പോൾ വേദന മാറുവാൻ നാഫ്ത്തലിൻ ഗുളിക കഴിച്ചു; രക്തം വാർന്നിട്ടും മരിക്കാതെ വന്നപ്പോൾ കിണറ്റിൽ ചാടി ജീവനൊടുക്കി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ശ്വാസനാളത്തിൽ വെള്ളം കയറിയതിനെ തുടർന്നുള്ള മുങ്ങി മരണമെന്ന്;  ദുരൂഹത വിട്ടുമാറാതെ താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം

ആർ പീയൂഷ്

തിരുവനന്തപുരം: പത്തനാപുരം താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീ സൂസൻ മാത്യു(54)വിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് സ്ഥിരീകരണം. കൈത്തണ്ടയിലെ മുറിവിലൂടെ രക്തം ഏറെ വാർന്നുവെങ്കിലും മരണം സംഭവിച്ചത് വെള്ളം ശ്വാസനാളത്തിൽ ചെന്നതിനെ തുടർന്നാണെന്നാണ് പരിശോദനാ ഫലം. കൂടാതെ അന്ന നാളത്തിൽ നിന്നും നാഫ്ത്തലിൻ ഗുളികയും കണ്ടെത്തി. കന്യാ സ്ത്രീ ആത്മഹത്യക്കായി ആദ്യം ഇടതു കൈത്തണ്ട മുറിച്ചു. പിന്നീട് വലതു കൈത്തണ്ടയിലും മുറിവ് ഉണ്ടാക്കി. ഈ മുറിവിലൂടെ രക്തം ഏറെ വാർന്നു പോയിട്ടുണ്ട്. പിന്നീട് കിണറ്റിലേക്ക് ചാടി എന്നാണ് പൊലീസ് നിഗമനം. പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തിയ നാഫ്ത്തലിൻ ഗുളിക വേദന അറിയാതിരിക്കാൻ കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത്തരത്തിൽ റിപ്പോർട്ട് വന്നത്.

എന്നാൽ പ്രാഥമിക നിഗമനങ്ങൾ കേന്ദ്രീകരിച്ചു തന്നെയാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. കൊലപാതകം എന്ന സംശയത്തിൽ തന്നെ നിൽക്കുന്നതിനാൽ നിരവധി പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. സൂസമ്മയുടെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചും അന്വേണം നടക്കുന്നുണ്ട്. ഇതിൽ നിരവധി തവണ വിളിച്ച ഒരു നമ്പർ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട. ഈ നമ്പറിന്റെ ഉടമയ്ക്ക് കന്യാ സ്ത്രീയുമായി എന്തെങ്കിലും ബന്ധം ഉണ്ടെ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പുനലൂർ ഡി.വൈ.എസ്‌പി എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

ഓർത്തഡോക്‌സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്ററിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവർ കൊല്ലം കല്ലട സ്വദേശിയാണ്. 25 വർഷമായി ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസൻ. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്. കോൺവെന്റിനോട് ചേർന്ന കിണറിന് സമീപത്ത് രക്തപ്പാടുകൾ കണ്ട ജീവനക്കാർ കിണറ്റിൽ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റർ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയിൽ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.

സിസ്റ്ററിന്റെ മുറിയിൽ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്. സ്‌കൂളിൽ ഒരാഴ്ച അവധിയിലായിരുന്നു കന്യാസ്ത്രീ. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ഈ ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ മഠത്തിൽ നടന്നതായി ഒരു വിരവുമില്ലെന്നാണ് മഠം അധികൃതർ പൊലീസിനോട് പറഞ്ഞത്. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് ഇക്കാര്യത്തിൽ നടത്തുന്നത്. കന്യാസ്ത്രീകൾക്കു നേരെ നിരന്തരം പീഡന വാർത്തകൾ പുറത്തു വരുമ്പോഴാണ് ഈ ദുരൂഹ മരണവും എത്തുന്നത്. കുമ്പസാര രഹസ്യം ചോർത്തിയുള്ള പീഡനത്തിൽ ഉഴലുന്ന ഓർത്തഡോക്‌സ് സഭയ്ക്ക് തീർത്തും തലവേദനയാണ് ഈ കേസ്. 25 വർഷമായി പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയാണ് സൂസൻ മാത്യൂ. പത്തനാപുരം മൗണ്ട് താബോർ ദയേറ കോൺവെന്റിലാണ് അവർ താമസിച്ചു വന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മാത്രം വിശ്വസിച്ച് ഈ കേസ് തള്ളി കളയരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള മിക്ക മഠങ്ങളിലും ഇത്തരത്തിൽ ദുർ മരണങ്ങൾ നടക്കുന്നുണ്ട്. അതിനാൽ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരണമെന്നാണ് അഭിപ്രായം. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് പറയുമ്പോഴും മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നു.

കിണറ്റിൽ കമഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനൊപ്പം കൈയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഞരമ്പ് പൂർണ്ണമായും മുറിയുന്ന തരത്തിൽ. ഇത്രയും ആഴത്തിൽ മുറിവ് ഏറ്റ കന്യാസ്ത്രീ എങ്ങനെ കിണറ്റിന് അടുത്തെത്തി എടുത്ത് ചാടിയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കിണറിന് കൈവരിയും ഉണ്ട്. ഇതിന്റെ മുകളിലേക്ക് ഇത്രയേറെ മുറിവുമായി കയറുകയും പ്രയാസകരമാണ്. അതുകൊണ്ട് തന്നെ സിസ്റ്ററുടെ ആത്മഹത്യാ വാദം അംഗീകരിക്കാനാകില്ലെന്ന് പറയുന്നവരുണ്ട്. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ടാകും നിർണ്ണായകം. വെള്ളം കുടിച്ചാണ് മരണമെന്ന് തെളിഞ്ഞാൽ ഈ കേസ് ആത്മഹത്യയാക്കി തന്നെ പൊലീസ് മാറ്റും.

ഹോസ്റ്റലിൽനിന്ന് 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും ഏറെയുണ്ട്. അതിരാവിലേയോ രാത്രിയോ ആകാം സിസ്റ്റർ മരിക്കാൻ ഇട. അതുകൊണ്ട് തന്നെ കിണറ്റിനടത്ത് ഇരുട്ടിൽ ഒറ്റക്ക് ഒരാൾക്ക് എത്താൻ പ്രയാസമാണ്. എന്നിട്ടും എങ്ങനെ കന്യാസ്ത്രീ കിണറ്റിനടുത്തെത്തി എന്നതും പൊലീസിന് കണ്ടെത്തേണ്ടി വരും. ശനിയാഴ്ച രാത്രിയിലും പതിവുപോലെ സുഹൃത്തുക്കളോട് ഇവർ സംസാരിച്ചിരുന്നത്രെ. അസുഖമാണെന്ന് പറഞ്ഞതിനാൽ ഞായറാഴ്ച പുലർച്ച പള്ളിയിൽ പോകാനായി മറ്റുള്ളവർ വിളിച്ചിരുന്നില്ല. അതിനാൽ ഇവർ മുറിയിലുണ്ടായിരുന്നോ എന്നും അറിവില്ല. പ്രാർത്ഥനക്കുശേഷം മടങ്ങിയെത്തിയപ്പോഴും കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഓൾഡ് ഏജ് ഹോമിന്റെ പിന്നിലെ കിണറ്റിൽ മൃതദേഹം കാണുന്നത്.

സൂസമ്മ താമസിച്ചിരുന്ന മുറിയിലും ഭിത്തികളിലും കിണർ വരെയുള്ള വഴികളിലും കിണറ്റിന്റെ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്തക്കറയുണ്ട്. ഇതിൽ പലതും വിരൽ കൊണ്ട് സ്പർശിച്ചവയാണ്. മുടി മുറിച്ച നിലയിലായതും സംശയം വർധിപ്പിക്കുന്നു. വെള്ളിയാഴ്ച സ്‌കൂളിലെത്തിയ ഇവർ ശാരീരികാസ്വസ്ഥതകൾ കാരണം അവധിയെടുത്തിരുന്നു. അതിന് ശേഷം ആശുപത്രിയിലും പോയി. പൊലീസിനോട് കന്യാസ്ത്രീയുടെ മരണം ആത്മഹത്യെന്ന് പറയുമ്പോഴും വ്യക്തമായ വിശദീകരണം പുറംലോകത്തിന് നൽകാൻ മാനേജ്മന്റെ് തയാറായിട്ടില്ല. അൻപതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റർ സൂസമ്മ മുറിയിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സംഭവ ദിവസം അവിടെ ഇല്ലായിരുന്നു. ഇതും സംശയത്തിന് ഇടനൽകുന്നതാണ്.

പ്രദേശവാസികളിൽ ചിലരും ആശ്രമവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണു 10 മണിയോടെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു വലയുമായി അഗ്നിശമന സേനയും പിന്നാലെ പത്തനാപുരം പൊലീസും എത്തി. ചോരപ്പാടുകളും മുടിയും കണ്ടതിനാൽ ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സിസ്റ്റർ സൂസമ്മ ആരോഗ്യപ്രശ്നങ്ങളാൽ മാനസിക വിഷമത്തിലായിരുന്നെന്നു സിസ്റ്ററിന്റെ സഹോദരി അറിയിച്ചതും ചർച്ചയായിട്ടുണ്ട്. കുടുംബത്തിന് സൂസന്റെ മരണത്തിൽ ദുരൂഹതയൊന്നും കാണാനാകുന്നില്ല. കഴിഞ്ഞ 15 മുതൽ കൊല്ലം, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളിൽ സിസ്റ്റർ ചികിത്സയിലായിരുന്നെന്ന് സഹോദരി പൊലീസിനോടു പറഞ്ഞു. അമ്മയുടെ ഓർമദിനത്തിൽ വീട്ടിലെത്തിയ ശേഷം സഹോദരിക്കൊപ്പമാണ് കൊല്ലത്തെ മെഡിക്കൽ കോളജിൽ ആദ്യം ചികിത്സ തേടിയത്.

പിന്നീടു പരുമല ആശുപത്രിയിൽ അഞ്ചു ദിവസം ചികിത്സയിലായിരുന്നു. കടുത്ത അസുഖങ്ങളില്ലെന്നു ബോധ്യപ്പെട്ടു തിരിച്ചയച്ചെങ്കിലും പിന്നീടു മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. മരുന്നു വാങ്ങാൻ അടുത്ത ചൊവ്വാഴ്ച ആശുപത്രിയിൽ പോകണമെന്നു പറഞ്ഞിരുന്നതായും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാവരും തൃപ്തി ദേശായിക്ക് പിന്നാലെ പാഞ്ഞപ്പോൾ ഹിന്ദു നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസ്; ശശികലയെ അറസ്റ്റ് ചെയ്തത് ഇരുമുടികെട്ടുമേന്തി മരക്കൂട്ടം വരെ എത്തിയപ്പോൾ; പട്ടികമോർച്ചാ നേതാവ് സുധീറിനെ അറസ്റ്റ് ചെയ്തത് ഇരുമുടി കെട്ടുമായി സന്നിധാനത്തും; പൃഥ്വിപാലും ഭാർഗവറാമും കസ്റ്റഡിയിൽ; രാഹുൽ ഈശ്വറടക്കമുള്ളവരെ തടങ്കലിലാക്കും; അനാവശ്യ നിയന്ത്രണങ്ങൾക്ക് പുറമേ അറസ്റ്റ് കൂടിയായപ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് നേരിട്ട് ഹിന്ദു സംഘടനകൾ; വൈകി പ്രഖ്യാപിച്ചിട്ടും രാവിലെ തുടങ്ങിയ ഹർത്താൽ സ്വീകരിച്ച് കേരളം
വടക്കേ ഇന്ത്യൻ ദൈവങ്ങളുടെ പേരിലോ ഗോവധത്തിന്റെ പേരിലോ ഒന്നും തിളപ്പിക്കാൻ കഴിയാതെ പോയ മണ്ണിൽ അയ്യപ്പന്റെ പേരിൽ ഉഴുതു മറിച്ച് സംഘപരിവാർ; അമ്മമാർ ഭയത്തോടെ കണ്ടിരുന്ന ആർ എസ് എസിന് സ്വീകാര്യത ഉണ്ടാക്കാനും ഇടപെടലിനായെന്ന് റിപ്പോർട്ട്; അറിഞ്ഞോ അറിയാതെയോ വിള വിതയ്ക്കാൻ അവസരം ഒരുക്കി സിപിഎം; ശബരിമല വിഷയം ഉയർത്തിയ ഹിന്ദു ധ്രുവീകരണം വോട്ടാക്കി മാറ്റാൻ പദ്ധതികൾ ഒരുക്കി ആർഎസ്എസ്; അംഗത്വ കാമ്പൈനുകളും വോട്ട് പിടിക്കാനായി തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു
തോറ്റു മടങ്ങിയ തൃപ്തി ദേശായിക്ക് മുബൈയിലും കൂക്കുവിളിയും പ്രതിഷേധവും; നെടുമ്പാശ്ശേരിയിൽ നിന്നും മുംബൈയിൽ വിമാനം ഇറങ്ങിയ തൃപ്തിയെ കാത്ത് നൂറു കണക്കിന് ഭക്തർ നാമജപം ചൊല്ലി മുംബൈ വിമാനത്താവളത്തിന് പുറത്തെത്തി; ഭയന്ന് വിറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് മണിക്കൂറുകളോളം പുറത്തിറങ്ങാനാവാതെ കുടുങ്ങി; ഇനിയും ശബരിമലയിലേക്ക് എത്തുമെന്ന പ്രഖ്യാപനത്തോടെ തൃപ്തിയുടെ വസതിക്ക് മുമ്പിൽ തുടർ പ്രക്ഷോഭങ്ങൾക്കൊരുങ്ങി ആചാര സംരക്ഷണ സമിതി
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
എറണാകുളം ജില്ലയുടെ ആകാശത്ത് കനത്ത ന്യൂന മർദ്ദം; ഏത് നിമിഷവും കോരിച്ചൊരിയുന്ന മഴയും കൊടുങ്കാറ്റുമുണ്ടാവാം; തൃശ്ശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിൽ 22 പേരുടെ ജീവൻ എടുത്ത ഗജ കൊടുങ്കാറ്റിന്റെ അനുരണങ്ങൾ കേരളത്തിലേക്കും; വേളാങ്കണ്ണി പള്ളിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു; എങ്ങും കനത്ത ജാഗ്രത
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
കുട്ടികളുമായി മലചവിട്ടി എത്തിയവരെ പോലും ദർശനത്തിന് കാത്ത് നിൽക്കാൻ അനുവദിക്കാതെ വിരട്ടിയോടിച്ച് പൊലീസ്; നെയ്യഭിഷേകത്തിന് കാത്ത് നിന്നവർ പോലും രക്ഷയില്ലാതെ മടങ്ങി; പതിറ്റാണ്ടുകളായി പ്രധാന വിരിവയ്ക്കൽ കേന്ദ്രമായ വലിയ നടപ്പന്തലിൽ നിന്നു തിരിയാൻ പോലും ഇടമില്ലാതെ പൊലീസ് വിന്യാസം; പമ്പയിൽ തടഞ്ഞവരും സന്നിധാനത്ത് നിന്ന് മടങ്ങിയവരും ഇന്ന് മല കയറുമ്പോൾ എന്ത് സംഭവിക്കുമെന്ന് പോലൂം ഓർക്കാതെ പൊലീസ്
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ