Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നാറിലെ ജനകീയൻ മോഡലുമായി സൗഹൃദത്തിലായത് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പണിയില്ലാതിരിക്കുമ്പോൾ; ലണ്ടനിലെ പഠനകാലത്ത് എഫ് ബിയിലൂടെ അടുത്ത കൂട്ടുകാരായി; സർവ്വേ ഡയറക്ടറായി നിയമനം കിട്ടിയത് അടിച്ചു പൊളിച്ച് ആഘോഷിച്ചത് കവടിയാറിലെ ക്ലബ്ബിൽ? ക്ലബ്ബ് പരിസരത്ത് കാർ ഒതുക്കിയിട്ടും മദ്യപാനം; ഒപ്പം പെൺ സുഹൃത്തുണ്ടായിരുന്നുവെന്ന് പൊലീസിന് സംശയം; നിഷേധിച്ച് വഫാ ഫിറോസും; മ്യൂസിയത്ത് ബഷീറിന്റെ ജീവനെടുത്ത കാർ വന്ന വഴി തേടി പൊലീസ്: മൊഴിയെല്ലാം ശ്രീറാം വെങ്കിട്ടരാമന് എതിര്

മൂന്നാറിലെ ജനകീയൻ മോഡലുമായി സൗഹൃദത്തിലായത് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പണിയില്ലാതിരിക്കുമ്പോൾ; ലണ്ടനിലെ പഠനകാലത്ത് എഫ് ബിയിലൂടെ അടുത്ത കൂട്ടുകാരായി; സർവ്വേ ഡയറക്ടറായി നിയമനം കിട്ടിയത് അടിച്ചു പൊളിച്ച് ആഘോഷിച്ചത് കവടിയാറിലെ ക്ലബ്ബിൽ? ക്ലബ്ബ് പരിസരത്ത് കാർ ഒതുക്കിയിട്ടും മദ്യപാനം; ഒപ്പം പെൺ സുഹൃത്തുണ്ടായിരുന്നുവെന്ന് പൊലീസിന് സംശയം; നിഷേധിച്ച് വഫാ ഫിറോസും; മ്യൂസിയത്ത് ബഷീറിന്റെ ജീവനെടുത്ത കാർ വന്ന വഴി തേടി പൊലീസ്: മൊഴിയെല്ലാം ശ്രീറാം വെങ്കിട്ടരാമന് എതിര്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവ ഐ.എ.എസുകാരന്റെ കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ലണ്ടനിൽ നിന്നുള്ള മടങ്ങി വരവ് ആഘോഷിച്ച് മടങ്ങുമ്പോൾ തന്നെ. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ തിരുവനന്തപുരത്ത് കവടിയാറിലുള്ള ക്ലബിൽ തന്റെ വനിതാ സുഹൃത്തും ഗൾഫുകാരന്റെ ഭാര്യയായ വഫ ഫിറോസുമായി എത്തിയിരുന്നതായാണ് സൂചന. ക്ലബിൽ രാത്രി എട്ടരയോടെയെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ളബ്ബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു. ക്ലബ്ബ് പരിസരത്ത് കാറിൽ ഇരുന്ന് മദ്യപിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന് ശേഷം രാത്രി വൈകി വഫ ഫിറോസുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ശ്രീറാം ഓടിച്ച കാർ അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിന്റെ യാത്ര വഴയിലിലെ വീഡിയോയും സൂചിപ്പിക്കുന്നത് ഇതാണ്. 

മൂന്നാറിലെ താരമായി ശ്രീറാം വെങ്കിട്ടരാമൻ ഏറെ ചർച്ചകൾക്ക് വഴിയിട്ടു. ഇതിനിടെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി സ്ഥലം മാറ്റി. അങ്ങനെ തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫോൺവഴിയാണ് ശ്രീറാമും വഫ ഫിറോസുമായി സൗഹൃദത്തിലായത്. വഫയുടെ ഭർത്താവ് ഫിറോസ് ഗൾഫിലാണ്. സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ അടുത്തതും. നല്ല സുഹൃത്തുക്കളാകുകയും ചെയ്തു. കല്ലമ്പലം സ്വദേശിയായ വഫ മോഡലാണ്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ശ്രീറാമിനെ അടുത്ത് പരിചയപ്പെടുന്നത്. ഇത് വഫയും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ക്ലബ്ബിൽ പോവുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വഫയുടെ അവകാശ വാദം. ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കവടിയാർ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമൻ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. എന്നാൽ കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് നേരത്തെ പറഞ്ഞത്. അപകടമുണ്ടാക്കിയ കാർ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ അമിത വേഗതയ്ക്ക് കേസിൽ കുടുങ്ങിയത് മൂന്ന് തവണയാണ്. വഫാ ഫിറോസിന്റെ പേരിലാണ് ഈ ഫോക്‌സ് വാഗൺ വെന്റോ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടം നടക്കു?മ്പോൾ വഫയും സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്നു.

2013ൽ വാങ്ങിയ കെ എൽ -1-ബിഎം 360 എന്ന ഫോക്‌സ് വാഗൺ വെന്റോയുടെ ചില്ലുകൾ കറുത്ത കൂളിങ് സ്റ്റിക്കർ കൊണ്ട് മറച്ചിരിക്കുന്ന നിലയിലാണ്. വഫാ വിവാഹിതയും അബുദാബിയിൽ താമസാക്കിയ മോഡലെന്ന നിലയിലുമാണ് അറിയപ്പെടുന്നത്. കുടുംബം അബുദാബിയിൽ ആണെങ്കിലും കേരളമാണ് വാഫാ ഫിറോസിന്റെ തട്ടകം. പട്ടം മരപ്പാലത്ത് താമസിക്കുന്ന യുവതിയുടെ സ്വദേശം കല്ലമ്പലമാണെന്നാണഅ സൂചന. ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎഎസുകാരും ഐപിഎസുകാരും സുഹൃത്തുക്കളുമാണെന്നുമാണ് വിവരം.

ശ്രീറാം രാത്രി വിളിച്ച് വാഹനവുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് 12.40 ന് കവടിയാറിലെത്തിയെന്നാണ് യുവതിയുടെ മൊഴി. കാർ അമിത വേഗതയിലായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ശ്രീറാം മദ്യപിച്ചിരുന്നു. ജോലിയിൽ തിരികെ കയറിയതിന്റെ പാർട്ടി കഴിഞ്ഞാണ് ശ്രീറാം വന്നതെന്നും വഫ ഫിറോസ് പൊലീസിന് മൊഴി നൽകി. അവധിയിലായിരുന്ന ശ്രീറാമിനെ അടുത്തിടെയാണ് സർവ്വേ ഡയറക്ടറായി നിയമിച്ചത്. പഠനത്തിനായി വിദേശത്ത് പോയിരിക്കുകയായിരുന്നു ശ്രീറാം

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതോടെയാണ് ശ്രീറാം ശ്രദ്ധേയനായത്. ഫേസ്‌ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നു യുവതി മൊഴി നൽകിയിട്ടുണ്ട്. വിദേശത്ത് പഠനം പൂർത്തിയാക്കി ശ്രീറാം മടങ്ങിയെത്തിയതിന്റെ ആഘോഷത്തിന്റെ തുടർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗമായിരുന്നു അപകടത്തിന് കാരണമായതെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോൾ ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

കവടിയാറിൽ നിന്നുമാണ് ശ്രീറാം കാറിൽ കയറിയതെന്നും അതിന് ശേഷം വാഹനം ഓടിച്ചത് ശ്രീറാമായിരുന്നെന്നും യുവതി പറഞ്ഞു. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ, ശ്രീറാം അല്ല വാഹനമോടിച്ചതെന്നും താനായിരുന്നു വാഹനമോടിച്ചതെന്നും ആണ് വഫ പറഞ്ഞത്. വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം വെങ്കട്ടരാമനും പറഞ്ഞിരുന്നു. എന്നാൽ, ദൃക്‌സാക്ഷികൾ രംഗത്ത് വന്നതോടെയാണ് തിരുത്തിയത്.

അതേസമയം അപകടം നടന്ന ശേഷം യുവതിക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ചെയ്തു കൊടുത്തതായി ആരോപണമുണ്ട്. അർദ്ധരാത്രിയിൽ വീട്ടിലേക്ക് പോകാൻ ടാക്സി വിളിച്ച് നൽകുകയായിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന യുവതിയാണ് കാർ ഓടിച്ചതെന്ന ശ്രീറാമിന്റെ വെളിപ്പെടുത്തലിൽ മാധ്യമപ്രവർത്തകർ ഇടപെട്ടതോടെ നാലു മണിക്കൂറിന് ശേഷം യുവതിയെ പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു. അതേസമയം വഫ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനാഫലം.

അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവർ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയിൽ കാല് നിലത്തുറയ്ക്കാതെ നിൽക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്രെടുക്കാൻ വഫ ഫിറോസ് തയ്യാറായതും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബർ ടാക്സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP