Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹോസ്റ്റൽ ഭക്ഷണം മോശമായപ്പോൾ അദ്ധ്യാപകർക്ക് ആഹാരത്തിൽ വിം കലർത്തി നൽകിയവർക്കൊപ്പം നിന്നില്ല; മാനേജ്‌മെന്റിന്റെ വേണ്ടപ്പെട്ട കുട്ടികൾ ശത്രുക്കളായപ്പോൾ ഒറ്റപ്പെടൽ തുടങ്ങി; നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സംശയവുമായി ബന്ധുക്കൾ; ശ്രീക്കുട്ടിയുടെ മരണത്തെ ഗൗരവമായി കണ്ട് പൊലീസും

ഹോസ്റ്റൽ ഭക്ഷണം മോശമായപ്പോൾ അദ്ധ്യാപകർക്ക് ആഹാരത്തിൽ വിം കലർത്തി നൽകിയവർക്കൊപ്പം നിന്നില്ല; മാനേജ്‌മെന്റിന്റെ വേണ്ടപ്പെട്ട കുട്ടികൾ ശത്രുക്കളായപ്പോൾ ഒറ്റപ്പെടൽ തുടങ്ങി; നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സംശയവുമായി ബന്ധുക്കൾ; ശ്രീക്കുട്ടിയുടെ മരണത്തെ ഗൗരവമായി കണ്ട് പൊലീസും

തലയോലപ്പറമ്പ്: നേഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഏറെ. തൊടുപുഴ പുളിമൂട്ടിൽ ഷാജിയുടെയും പുഷ്പയുടെയും മകൾ ശ്രീക്കുട്ടിയാണ്(20) മരിച്ചത്. ധികൃതരുടെ മാനസികപീഡനമെന്ന് ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പട്ടാമ്പിയിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്ക് സമാനമാണ് ശ്രീകുട്ടിയുടെ മരണമെന്ന വാദവും സജീവമാണ്.

തലയോലപ്പറമ്പ് ഗവ. ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിങ് സ്‌കൂളിലെ രണ്ടാം വർഷ എ.എൻ.എം. വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. രാവിലെ കുളിമുറിയിൽ കയറിയ ശ്രീക്കുട്ടി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. മറ്റു കുട്ടികൾ വാതിൽ തുറന്നപ്പോൾ ഷവർപൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സഹപാഠികളും സ്‌കൂൾ ജീവനക്കാരിയും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്സിങ് സ്‌കൂൾ അധികൃതരുടെ മാനസികപീഡനമാണെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഹോസ്റ്റൽ മെസിൽ ഭക്ഷണം മോശമാണെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ചില കുട്ടികൾ ഭക്ഷണത്തിൽ വിം കലർത്തി അദ്ധ്യാപകർക്ക് നൽകി. ഇതുസംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഏഴു കുട്ടികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നത്. അധികൃതർക്ക് വിവരം നൽകിയത് ശ്രീക്കുട്ടിയാണെന്ന പ്രചരണം ശക്തമായി. ഇതിൽ ചില കുട്ടികൾ കോളേജ് അധികൃതർക്ക് വേണ്ടപ്പെട്ടവരായിരുന്നു.

സംഭവത്തെ തുടർന്ന് അധികൃതരുടെ ഭാഗത്തുനിന്ന് മാനസികപീഡനമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു. ഭക്ഷണത്തിൽ വിം കലർത്തിയ സംഭവം പി.ടി.എ. യോഗം ചേർന്ന് പ്രശ്നം പരിഹരിച്ചതായും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപ്പറമ്പ് എസ്.ഐ. വി എസ്.സുധീഷ്‌കുമാർ അറിയിച്ചു. ഗോകുൽ, ഗോപു എന്നിവരാണ് ശ്രീക്കുട്ടിയുടെ സഹോദരങ്ങൾ. ശവസംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP