Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കൻ യുവതി ദർശനം നടത്തി..ഹർത്താൽ നടത്തുന്നില്ലേ എന്ന് ചോദിച്ചത് പിണറായിക്ക് വിനയാകുമോ? മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരേ നൽകിയ ഹർജി റാന്നി കോടതി ഫയലിൽ സ്വീകരിച്ചു; ബെഹ്റയും ഹരിശങ്കറും ബിന്ദുവും കനകദുർഗയും രഹ്‌നയും പൊലീസുകാരൻ ഷിജുവും കൂട്ടുപ്രതികൾ: ഡിജിറ്റൽ തെളിവും പത്രകട്ടിങ്ങും തെളിവുകൾ: കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും അഡ്വ പ്രതീഷ് വിശ്വനാഥന്റെ ഹർജി

ശ്രീലങ്കൻ യുവതി ദർശനം നടത്തി..ഹർത്താൽ നടത്തുന്നില്ലേ എന്ന് ചോദിച്ചത് പിണറായിക്ക് വിനയാകുമോ? മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരേ നൽകിയ ഹർജി റാന്നി കോടതി ഫയലിൽ സ്വീകരിച്ചു; ബെഹ്റയും ഹരിശങ്കറും ബിന്ദുവും കനകദുർഗയും രഹ്‌നയും പൊലീസുകാരൻ ഷിജുവും കൂട്ടുപ്രതികൾ: ഡിജിറ്റൽ തെളിവും പത്രകട്ടിങ്ങും തെളിവുകൾ: കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും അഡ്വ പ്രതീഷ് വിശ്വനാഥന്റെ ഹർജി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതികാര ബുദ്ധിയോടെ സംഘപരിവാർ സംഘടനകൾക്കെതിരേ നടത്തിയ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയന് ബൂമറാങ് പോലെ തിരിച്ചടിച്ചേക്കും. മതവികാരം വ്രണപ്പെടുത്തി, കലാപത്തിന് ആഹ്വാനം ചെയ്തു, വർഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു, പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ സഹിതം അന്താരാഷ്ട്ര ഹിന്ദു ഓർഗനൈസേഷൻ ദേശീയ ജനറൽ സെക്രട്ടറി അഡ്വ പ്രതീഷ് വിശ്വനാഥൻ നൽകിയ ഹർജി റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു.

ഫെബ്രുവരി ഒന്നിന് ഹാജരായി മൊഴി നൽകാൻ കോടതി പ്രതീഷിനോട് ആവശ്യപ്പെട്ടു. തെളിവായി ഹാജരാക്കിയ പത്ര കട്ടിങ്ങുകളും ചാനൽ വാർത്തകളും സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിക്കും. ഇതിന് ശേഷമാകും എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കുന്നത്. ഹർജിയുമായി എറണാകും അഡിഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയെയാണ് പ്രതീഷ് വിശ്വനാഥൻ ആദ്യം സമീപിച്ചത്. ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകൾ ഫയൽ ചെയ്യാനുള്ള പ്രത്യേക കോടതി എന്ന നിലയിലായിരുന്നു ഇത്. എന്നാൽ, തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കേസ് അല്ല ഇത് എന്നു ചൂണ്ടിക്കാട്ടി കോടതി ഹർജി മടക്കി.

ജനപ്രതിനിധികൾക്ക് എതിരേയുള്ള പരാതി നൽകാൻ പ്രത്യേക കോടതികൾ എല്ലാ ജില്ലകളിലുമുണ്ടെന്നും സിജെഎം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാന്നി കോടതിയിൽ ഹർജി നൽകിയത്. ശബരിമല റാന്നി കോടതിയുടെ അധികാര പരിധിക്കുള്ളിലാണുള്ളത്. അഡ്വ കൃഷ്ണരാജ് മുഖേനെയാണ് ഹർജി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി, ഡിജിപി ലോകനാഥ് ബെഹ്റ, കോട്ടയം എസ്‌പി ഹരിശങ്കർ, ശബരിമല ദർശനം നടത്തി വിവാദം സൃഷ്ടിച്ച ബിന്ദു അമ്മിണി, കനകദുർഗ, ആക്ടിവിസ്റ്റ് രഹന ഫാത്തിമ, പേരാവൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. ബിന്ദു, കനകദുർഗ, രഹന ഫാത്തിമ എന്നിവർ ഗൂഢാലോചന നടത്തി മതവികാരം വ്രണപ്പെടുത്തി

. യുവതികളെ കടത്തി മതവികാരം ഇളക്കാനും കലാപം സൃഷ്ടിക്കാനും ഡിജിപിയും കോട്ടയം എസ്‌പിയും ശ്രമിച്ചു എന്ന് ഹർജിയിൽ ആരോപിക്കുന്നു. ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയിട്ട് ഇവിടെ ആരും ഹർത്താൽ നടത്തുന്നില്ലേ എന്ന് പരിഹാസ രൂപേണെ ചോദിച്ച മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് കലാപത്തിനുള്ള ആഹ്വാനമാണ്. ശ്രീലങ്കൻ യുവതി ദർശനം നടത്തിയില്ലെന്ന് കാമറ ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞതാണ്. പോരെങ്കിൽ അവർ തന്നെ അക്കാര്യം സ്ഥിരീകരിച്ചു. എന്നിട്ടും യുവതി കയറിയെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ പ്രചാരണം നടത്തിയത് കലാപം ലക്ഷ്യമിട്ടാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഹർജിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകൾക്കെതിരേ പിണറായി നടത്തിയ വെല്ലുവിളികളും കലാപത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ഹർജിയിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP