Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഷീറിന്റെ കൈയിലുണ്ടായിരുന്നത് രണ്ട് ഫോൺ: സാധാരണ ഫോൺ തകർന്ന നിലയിൽ അപകടസ്ഥലത്തു നിന്ന് കിട്ടി; കാണാതായത് ഫോട്ടോയും വീഡിയോയുമുള്ള സ്മാർട് ഫോൺ; അപകടത്തിന് ശേഷം ഈ ഫോണിൽ നിന്ന് വിളിയും പോയി; പൊലീസുകാരൻ വിളിച്ചപ്പോൾ കേട്ടത് പുരുഷ ശബ്ദവും; ഏറെ നാളായി സ്വിച്ച് ഓഫ് ആയ ഫോൺ കണ്ടെത്താനാകുന്നില്ലെന്ന് പൊലീസിന്റെ കുറ്റസമ്മതം; ശ്രീറാമിനേയും വഫയേയും രക്ഷിക്കാൻ ശ്രമമെന്ന് സിറാജും; മ്യൂസിയത്തെ അപകടത്തിലെ സംശയങ്ങൾക്ക് പുതുമാനം

ബഷീറിന്റെ കൈയിലുണ്ടായിരുന്നത് രണ്ട് ഫോൺ: സാധാരണ ഫോൺ തകർന്ന നിലയിൽ അപകടസ്ഥലത്തു നിന്ന് കിട്ടി; കാണാതായത് ഫോട്ടോയും വീഡിയോയുമുള്ള സ്മാർട് ഫോൺ; അപകടത്തിന് ശേഷം ഈ ഫോണിൽ നിന്ന് വിളിയും പോയി; പൊലീസുകാരൻ വിളിച്ചപ്പോൾ കേട്ടത് പുരുഷ ശബ്ദവും; ഏറെ നാളായി സ്വിച്ച് ഓഫ് ആയ ഫോൺ കണ്ടെത്താനാകുന്നില്ലെന്ന് പൊലീസിന്റെ കുറ്റസമ്മതം; ശ്രീറാമിനേയും വഫയേയും രക്ഷിക്കാൻ ശ്രമമെന്ന് സിറാജും; മ്യൂസിയത്തെ അപകടത്തിലെ സംശയങ്ങൾക്ക് പുതുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. ഓടിച്ച വാഹനമിടിച്ചു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ ഫോൺ കണ്ടെത്താനാവാത്തതിൽ ദുരൂഹത. അപകടസമയം കെ.എം. ബഷീറിന് രണ്ടു ഫോൺ ഉണ്ടായിരുന്നു. ഒരു സാധാരണ ഫോണും, ഒരു സ്മാർട്ട് ഫോണും. സാധാരണഫോൺ തകർന്ന നിലയിൽ അപകടസ്ഥലത്തുനിന്ന് കിട്ടി. സ്മാർട്ഫോൺ കാണാനില്ലായിരുന്നു. ആ ഫോൺ ഒരു മണിക്കൂറിനുള്ളിൽ ആരോ ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് സംശയങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിൽ ആരുടെ കൈയിലാണ് ഫോണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് രംഗത്ത് എത്തി. ഫോൺ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് നിലപാട്.

സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ആശുപത്രിക്കാർക്കിടയിൽ ഉയർന്ന സ്വാധീനമുള്ള റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനാണ് എല്ലാ ചരട് വലികളും നടത്തിയത്. ബഷീറിന്റെ സ്മാർട്ട് ഫോൺ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് 1.56ന് മ്യൂസിയം എസ് ഐ ജയപ്രകാശ് ഫോൺ ചെയ്തപ്പോൾ റിങ് ചെയ്ത ബഷീറിന്റെ ഫോൺ ലൊക്കേഷൻ എവിടെയെന്ന് പൊലീസ് കണ്ടെത്തണം. അത് കിംസ് ആശുപത്രിയുടെ പരിസരത്താണോ അതല്ല മറ്റെവിടെയെങ്കിലുമാണോയെന്ന് സംശയമുണ്ട്. നേരെയുള്ള റോഡാണിത്. കൃത്യമായി ബഷീർ ഫോൺ ചെയ്യുന്ന ഭാഗത്തേക്കാണ് പ്രതി വാഹനം തിരിച്ചുവിട്ടത്. അതുകൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. 302 ാം വകുപ്പ് പ്രകാരം പുതിയ എഫ് ഐ ആർ തയ്യാറാക്കണമെന്ന ആവശ്യവും പല കോണിൽ നിന്നും ഉയരുന്നുണ്ട്.

ബഷീർ കൊല്ലപ്പെടുന്നതിന് മുൻപ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബഷീർ അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം ബഷീറിന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ 1.53 ന് ഒരു പുരുഷൻ ഫോൺ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. നേരത്തെ ഫോൺ വിളിച്ചപ്പോൾ എടുത്തത് ആരാണെന്ന് കണ്ടെത്തണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സിറാജ് മാനേജ്‌മെന്റ് നൽകിയ പരാതിയിൽ പറയുന്നു. പരാതിക്കാരുടെ മൊഴി വൈകിയതുകൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന വൈകിയതെന്ന വിചിത്രവാദവുമായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ഫോണിന്റെ് കാര്യത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുയർന്നത്. മൊഴി നൽകാൻ വൈകിയിട്ടില്ലെന്ന് സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി പറയുന്നു. പുലർച്ചെ ഒരുമണിക്കാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പുലർച്ചെ നാലുമണിക്കു തന്നെ മൊഴികൊടുത്തുവെന്ന് സെയ്ഫുദ്ദീൻ ഹാജി പറയുന്നു.

പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹർജി തള്ളണമെന്നു പറഞ്ഞാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
കേസിന്റെ പ്രാഥമികഅന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എസ്‌ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിരുന്നു. രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമർശനം. ശ്രീറാമിന്റെ ജാമ്യം തള്ളണമെന്ന സർക്കാർ ആവശ്യം നിരാകരിച്ച കോടതിയും അന്വേഷണവീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

രക്തപരിശോധന നടത്തണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ അതിനു തയാറായില്ലെന്നും പൊലീസ് റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ സംഭവദിവസം തന്നെ പൊലീസിന്റെ വീഴ്ചയാണു രക്തപരിശോധനയ്ക്കു തടസ്സമായതെന്നു ഡോക്ടർ വിശദീകരിച്ചിരുന്നു. രക്തം എടുക്കണമെങ്കിൽ പൊലീസ് രേഖാമൂലം ആവശ്യപ്പെടണം. അക്കാര്യം ഓർമിപ്പിച്ചെങ്കിലും പൊലീസ് തയാറായില്ലെന്ന് ഡോ.എസ്.രാകേഷ് അന്നുതന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതു മൂടിവച്ചാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ബഷീർ അപകടത്തിൽപെട്ട് ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തിന്റെ ഫോണിൽ നിന്നു കോൾ പോയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിനുശേഷം മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരനും ഈ ഫോണിലേക്കു വിളിച്ചിരുന്നു. ഫോൺ എവിടെയാണെന്നു കണ്ടെത്താനാണു വിളിച്ചത്. ഫോൺ എടുത്ത ആൾ പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. പിന്നീട് ഫോൺ ഓൺ ചെയ്തിട്ടില്ല. അതിനാൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ബഷീറിന്റെ ഫോൺ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്ന് സെയ്ഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP