Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇവനാണ് ഒരു രസത്തിന് എന്റെ ഫോട്ടോ പ്രചരിപ്പിച്ചവൻ'; സോഷ്യൽ മീഡിയയിൽ മോശമായ രീതിയിൽ ചിത്രം പ്രചരിപ്പിച്ച് അറസ്റ്റിലായ യുവാവിനെ സ്‌റ്റേഷനിലെത്തി നേരിട്ട് കണ്ട് ശ്രീയ രമേശ്; ഒപ്പം നിന്നവർക്ക് നന്ദിയറിയിച്ച് നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'ഇവനാണ് ഒരു രസത്തിന് എന്റെ ഫോട്ടോ പ്രചരിപ്പിച്ചവൻ'; സോഷ്യൽ മീഡിയയിൽ മോശമായ രീതിയിൽ ചിത്രം പ്രചരിപ്പിച്ച് അറസ്റ്റിലായ യുവാവിനെ സ്‌റ്റേഷനിലെത്തി നേരിട്ട് കണ്ട് ശ്രീയ രമേശ്; ഒപ്പം നിന്നവർക്ക് നന്ദിയറിയിച്ച് നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മോശമായ വിധത്തിൽ പ്രചരിപ്പിക്കുന്ന പ്രവണത് അടുത്തകാലത്ത് വലിയ തോതിൽ വർദ്ധിച്ചിരുന്നു. പല നടിമാരും ഈ ദുഷ്പ്രചരണത്തിന്റെ ഇരകളായി. ഏറ്റവും ഒടുവിൽ നടി ശ്രീയ രമേശിനെയായിരുന്നു സൈബർ ലോകത്തെ ഞരമ്പു രോഗികൾ ആക്രമിച്ചത്. വാട്ട്‌സാപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലാണ് മോശമായ രീതിയിൽ അപവാദ പ്രചാരണം നടത്തിയത്. ശ്രീയയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ശ്രീയ തന്നെയാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. പ്രതിയെ നേരിട്ട് പൊലീസ് സ്‌റ്റേഷനിൽ എത്തികണ്ട ശേഷം ശ്രീയ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെL

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ, അപവാദ പ്രചാരണങ്ങൾക്കിടയിൽ ഒരു നിമിഷം പകച്ചു പോയ എനിക്ക്, ജീവിതത്തിലെ ആ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ഈ കുറിപ്പിടുമ്പോൾ വലിയ ആശ്വാസം തോന്നുന്നു. എന്റെ ചിത്രത്തോടൊപ്പം സത്യവിരുദ്ധമായ കാര്യങ്ങൾ ചേർത്ത് വ്യാപകമായ പ്രചാരണം നടത്തിയതിനു തുടക്കമിട്ട വ്യക്തിയെ സൈബർ പൊലീസ് പിടികൂടിയ വിവരം അറിയിരിക്കുന്നു. ഇയാളാണ് ആ ചിത്രം എടുത്ത് ആദ്യമായി പോസ്റ്റ് ചെയ്തത്. തുടർന്ന് വലിയ തോതിൽ അപവാദ പ്രചരണം നടക്കുകയായിരുന്നു. അതിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയത് എനിക്ക് വേണ്ടിമാത്രമല്ല സമാനമായ അവസ്ഥ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുവാനും ഇത്തരക്കാർക്കെതിരെ പ്രതികരിക്കുവാൻ അവർക്ക് ആത്മവിശ്വാസം നൽകുവാൻ കൂടെയായിരുന്നു. എന്റെ പരാതി സ്വീകരിക്കുകയും തുടർ നടപടികൾ എടുക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കും സൈബർ വിദഗ്ദർക്കും നന്ദി പറയുന്നു.

പ്രതിയായ സുബിൻ സുരേഷ് എന്ന വ്യക്തിയെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് എന്നെ തിരുവനന്തപുരത്തെ സൈബർ സെൽ ഓഫീസിലെക്ക് വിളിച്ചു. ഞാൻ ചെന്നു, കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും എന്നോട് വിവരങ്ങൾ പറഞ്ഞു. എനിക്കു പ്രതിയോട് സംസാരിക്കാമോ എന്ന് ചോദിച്ചു, അവർ അനുവദിച്ചപ്പോൾ എന്തിനായിരുന്നു എന്നെ അപമാനിക്കുവാൻ ശ്രമിച്ചതെന്ന് ഞാൻ അയാളോട് ചോദിച്ചു. ഒരു രസത്തിനെന്നായിരുന്നു അയാളുടെ മറുപടി. തുടർന്ന് അയാൾ തനിക്കൊരു കുടുംബമുണ്ടെന്നും, ചേച്ചി മാപ്പു തരണമെന്നും കരഞ്ഞു പറഞ്ഞു.

ഞാൻ അനുഭവിച്ച വേദനയും അപമാനവും ഓർത്തപ്പോൾ ആദ്യം അയാളോട് എനിക്ക് കടുത്ത വെറുപ്പ് തോന്നി. ഒരു ഒത്തു തീർപ്പിനും ഞാൻ തയ്യാറാകില്ലെന്ന് പറഞ്ഞു. എന്നാൽ ഭാര്യയും കുട്ടികളും ഉണ്ടെന്നും പൊലീസ് കേസെടുത്ത് കോടതിയിലേക്ക് കൈമാറിയാൽ അയാൾക്ക് ഉറപ്പായും ശിക്ഷയും ലഭിക്കും എന്നെല്ലാം അയാൾ പറഞ്ഞു. അയാൾ ചെയ്ത തെറ്റിന്റെ ഗൗരവം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കി.

ഇയാൾ മാത്രമല്ല ചിത്രവും ഒപ്പം അപമാനകരമായ കമന്റുകളും ഓൺലൈൻ വഴി പ്രചരിപ്പിച്ച ബാക്കി ഉള്ളവരെ കുറിച്ച് അന്വേഷണം നടന്നു വരികയാണ് ഇപ്പോൾ. അതിനാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം ഇപ്പോൾ എടുക്കുന്നില്ല. എന്തായാലും പ്രതിയെ പിടികൂടിയതിൽ ഞാൻ വളരെ സംതൃപ്തയാണ്. എന്നെ പിന്തുണച്ച നല്ലവരായ സിനിമാ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ആരാധകർ, പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളെന്നിവർക്കും നന്ദി പറയുന്നു. സൈബർ ഇടങ്ങളിൽ തമാശയ്ക്ക് പോലും പോസ്റ്റു ചെയ്യുന്നത് പിന്നീട് എത്ര ഗൗരവമുള്ള കാര്യമായി മാറുന്നു എന്ന് ചിന്തിക്കുക. സ്ത്രീകളെ അപമാനിക്കുവാൻ ചിത്രങ്ങളും കമന്റുകളും പോസ്റ്റു ചെയ്യുന്നവർ ഓർക്കുക സൈബർ സെല്ലിനു അനായാസമായി കുറ്റവാളികളെ പിടികൂടുവാൻ സാധിക്കും. ശ്രീയ പറഞ്ഞു.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ,അപവാദ പ്രചാരണങ്ങൾക്കിടയിൽ ഒരു നിമിഷം പകച്ചു പോയ എനിക്ക്, ജീവിതത്തിലെ ...

Posted by Sreeya Remesh on Sunday, April 3, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP