Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജയ് വി ജോർജ് രണ്ട് പൈൽ സ്ഥാപിച്ച് അടിച്ചു മാറ്റിയത് 45 കോടി; സ്റ്റാർ ഹോം ഉടമയെ അറസ്റ്റ് ചെയ്തതിൽ ആശ്വസിച്ച് പ്രവാസികൾ

അജയ് വി ജോർജ് രണ്ട് പൈൽ സ്ഥാപിച്ച് അടിച്ചു മാറ്റിയത് 45 കോടി; സ്റ്റാർ ഹോം ഉടമയെ അറസ്റ്റ് ചെയ്തതിൽ ആശ്വസിച്ച് പ്രവാസികൾ

കൊച്ചി: ഫ്ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്റ്റാർ ഹോംസ് മാനേജിങ് ഡയറക്ടർ അജയ് വി. ജോർജ് തട്ടിയെടുത്തത് 45 കോടി രൂപ. പൈലുകൾ മാത്രം നിർമ്മിച്ച് ഫ്ളാറ്റ് ഉടനെന്ന പ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. പ്രവാസി മലയാളികളാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. ഇതേ കേസിൽ 2012ൽ അജയിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങി. ഈ സാഹചര്യത്തിലാണ് വീണ്ടും അറസ്റ്റ്.

ഫ്ളാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്റ്റാർ ഹോംസ് മാനേജിങ് ഡയറക്ടർ അജയ് വി. ജോർജിൽ നിന്ന് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കർണാടകയിലെ ബൽഗാമിൽ നിന്ന് എറണാകുളം സൗത്ത് പൊലീസ് കഴിഞ്ഞ ദിവസമാണ് ജോർജിനെ അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും. ആലുവ ചുണങ്ങംവേലിയിൽ രണ്ടേ മുക്കാൽ ഏക്കർ സ്ഥലത്ത് 270 അപ്പാർട്ടുമെന്റുകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എന്നാൽ, സ്ഥലത്ത് നാല് പൈലുകൾ സ്ഥാപിച്ചതല്ലാതെ ഒരു നിർമ്മാണവും നടന്നില്ല. ഇതോടെ പണം നിക്ഷേപിച്ചവർ രൂപീകരിച്ച സ്റ്റാർ ഹോംസ് വിക്ടിംസ് എന്ന സംഘടന പൊലീസിൽ പരാതി നൽകി. കുറെ നാളുകളായി അജയ് ഒളിവിലായിരുന്നു. സൗത്ത് എസ്.ഐ. വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആലുവയിൽ 270 ഫ്‌ളാറ്റുകളുള്ള സമുച്ചയം നിർമ്മിക്കാനായി ഒട്ടേറെപ്പേരിൽനിന്നു മുൻകൂർ തുക കൈപ്പറ്റിയിരുന്നു.2007ലാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് പണം വാങ്ങിയത്. 2008ൽ പദ്ധതി പൂർത്തിയാകുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ, ഫ്‌ളാറ്റ് നിർമ്മാണം നടക്കാതെ വന്നതോടെ പണം നൽകിയവർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മൊത്തം 45 കോടി രൂപ മുൻകൂറായി സ്റ്റാർ ഹോംസ് കൈപ്പറ്റിയെന്നു പൊലീസ് പറഞ്ഞു. സൗത്ത് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലാണ് അറസ്റ്റ്. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരിൽ നിന്നായി 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിലാണ് സ്റ്റാർ ഹോംസ് ഉടമയെ അറസ്റ്റുചെയ്തത്. സ്റ്റാർ ഹോസിന്റെ പൂർത്തിയാക്കിയ പദ്ധതികളെ കുറിച്ചും നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ സ്റ്റാറിന്റെ തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

സ്റ്റാർ ഹോംസിന് പുറമേ നിരവധി മറ്റ് പദ്ധതികൾക്കായും പണം പലരിൽ നിന്നും ഇവർ വാങ്ങിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടപാടുകാരിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. ആപ്പിൾ കേസ് അന്വേഷിക്കുന്ന അതേ അന്വേഷണ സംഘമാണ് ഈ ഫ്‌ലാറ്റ് തട്ടിപ്പ് കേസും അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP