Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതാവിന്റെ പാതയിൽ അധോലോകം വാഴാൻ മകനും! മംഗലൂരുവിൽ കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ മകൻ സുഹൈലിന്റെ നേതൃത്വത്തിൽ ഉപ്പള കേന്ദ്രീകരിച്ച് അധോലോക ശക്തികൾ തലപൊക്കി; റഫീഖിനെ പോലെ 'ഭായി' എന്ന പദവി നൽകി വീരപരിവേഷം സൃഷ്ടിച്ച് അനുയായികൾ; തോക്കുമായി നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് 'അധോലോക എൻട്രി' സിനിമ സ്‌റ്റൈലിൽ ആക്കി സുഹൈൽ

പിതാവിന്റെ പാതയിൽ അധോലോകം വാഴാൻ മകനും! മംഗലൂരുവിൽ കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ മകൻ സുഹൈലിന്റെ നേതൃത്വത്തിൽ ഉപ്പള കേന്ദ്രീകരിച്ച് അധോലോക ശക്തികൾ തലപൊക്കി; റഫീഖിനെ പോലെ 'ഭായി' എന്ന പദവി നൽകി വീരപരിവേഷം സൃഷ്ടിച്ച് അനുയായികൾ; തോക്കുമായി നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് 'അധോലോക എൻട്രി' സിനിമ സ്‌റ്റൈലിൽ ആക്കി സുഹൈൽ

രഞ്ജിത്ത് ബാബു

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഉപ്പള കേന്ദ്രീകരിച്ച് വീണ്ടും അധോലോക ശക്തികൾ പ്രവർത്തനം സജീവമാക്കി. കുപ്രസിദ്ധ അധോലോക നായകൻ മംഗലൂരുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ മകൻ സുഹൈലിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം പ്രവർത്തനമാരംഭിച്ചത്. കാലിയാ റഫീഖിനെപ്പോലെ തന്നെ കാസർഗോഡ് മുതൽ മുംബൈ വരെ തന്റെ അധോലോക സാമ്രാജ്യം വികസിപ്പിക്കാനാണ് സുഹൈലിന്റെ ശ്രമമെന്ന് അറിയുന്നു. തന്റെ പിതാവ് കാലിയാ റഫീഖിന്റെ പാത പിൻതുടർന്ന് ഉപ്പള കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനത്തിന് അടുത്ത കാലത്തായി സുഹൈൽ അടിത്തറ പാകിയിട്ടുണ്ട്. അല്പകാലത്തെ ഇടവേളക്ക് ശേഷം ഉപ്പളയിൽ വീണ്ടും സമാധാന ഭംഗം ഉണ്ടാവുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. കൊല്ലപ്പെട്ട കാലിയാ റഫീഖിനെ പോലെ തന്നെ 'ഭായി' എന്ന പദവി നൽകി അനുയായികൾ വിളിച്ചു തുടങ്ങിയിട്ടുണ്ട്.

താൻ അധോലോക നായകനായി രംഗ പ്രവേശനം തുടങ്ങിയതിന്റെ സൂചനയായി ഒരു സംഘത്തോടൊപ്പം തോക്കുമായി നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ കാലിയാ സുഹൈൽ പൊലീസിന് തെളിവു പോലും അവശേഷിപ്പിക്കാത്ത രീതിയിലാണ് തന്റെ സാമ്രാജ്യത്തിൽ വിരാജിക്കുന്നത്. ദേശീയ പാതയിലൂടെ പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തി ഹഫ്താ പിരിവ്, കച്ചവടക്കാരേയും സമ്പന്നരേയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുക, ആഡംബര ഹോട്ടലുകളിൽ കയറി വയറു നിറയെ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങുക, തുടങ്ങിയ പരാതികളാണ് സുഹൈലിനും സംഘത്തിനുമെതിരെ ഉയർന്നിട്ടുള്ളത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംങ്ങളും മകനായ സുഹൈലിനൊപ്പം ചേർന്നിരിക്കയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ മാസം കാലിയാ സുഹൈലിന്റെ സംഘത്തിൽ പെട്ട ഒരു യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി വെട്ടിയും കുത്തിയും റോഡിൽ ഉപേക്ഷിച്ച സംഭവമുണ്ടായിരുന്നു.

ഈ സംഭവത്തോടെയാണ് സുഹൈൽ തന്റെ സംഘത്തെ വിപൂലീകരിച്ച് രംഗത്തിറങ്ങിയത്. കാലിയാ റഫീഖിന്റെ എതിരാളികൾ മകൻ സുഹൈലിനോടും സംഘത്തിനോടുമുള്ള കുടിപ്പക തീർക്കാൻ ഒരുങ്ങുകയാണെന്ന സൂചനയും ഇതിലുണ്ട്. സുഹൈലിന്റെ സംഘത്തിൽ പോകരുതെന്ന് പറഞ്ഞാണ് ഈ യുവാവിന് നേരെ അക്രമുണ്ടായത്. പിതാവിന്റെ പാതയിൽ തന്നെ തുടരാൻ തന്നെ തീരുമാനിച്ച സുഹൈൽ ഉപ്പളയിലെ തന്റെ സംഘാംങ്ങളെ ഒപ്പം കൂട്ടിയിരിക്കയാണ്. ഉപ്പളയിലെ രണ്ട് അധോലോക സംഘത്തലവന്മാരായിരുന്ന കാലിയാ റഫീക്കും കസായി അലിയും ഉപ്പല, കുമ്പള പ്രദേശങ്ങളിലെ ജനങ്ങളുടെ പേടി സ്വപ്നമായിരുന്നു.

മുംബൈ അധോലോക നായകന്മാരെപ്പോലെ തോക്കും ആയുധങ്ങളുമായാണ് ഇവർ ഈ മേഖലയിൽ രാജാക്കന്മാരെ പോലെ കഴിഞ്ഞിരുന്നത്. ഭരണ കൂടത്തിനും പൊലീസിനും നിയന്ത്രിക്കാനാവാത്ത വിധം ആയുധങ്ങളുപയോഗിച്ച് പരസ്പരം പോരാടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി 14 ന് കാലിയാ റഫീഖ് മംഗലൂരുവിൽ വെച്ച് എതിരാളികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടതോടെ ഈ മേഖല ശാന്തമായിരുന്നു. വീണ്ടും അധോലോക സംഘം തല പൊക്കുന്നതിന്റെ സൂചനകൾ കണ്ടതോടെ ജനങ്ങൾ ഭീതിയിൽ ആയിരിക്കയാണ്. സുഹൈലിന്റെ കൂട്ടു പ്രതിയായ ഹനീഫയെ ഒരു വാറണ്ട് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ് എ. ശ്രീനിവാസ്, എ.എസ്‌പി. ഡി. ശില്പ എന്നിവരുടെ നിർദ്ദേശ പ്രകാരം ഗുണ്ടാ മാഫിയാ സംഘങ്ങൾക്കു നേരെ പൊലീസ് നടപടി ആരംഭിച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP