Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സക്കീർ ഹുസൈൻ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത് നാനൂറിലധികം വരുന്ന അതിഥി തൊഴിലാളികളെ; പള്ളിപ്പുറം റോഡിൽ സംഘടിച്ച തൊഴിലാളികളെ പിന്തിരിപ്പിച്ചത് മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കമുള്ളവർ എത്തി; ലോക്ക് ഡൗണിനും നിരോധനാജ്ഞയ്ക്കും പുല്ലുവില കൽപ്പിച്ചത് സിഐടിയുവിന്റെ പട്ടാമ്പിയിലെ നേതാവ്; മുഖ്യമന്ത്രി പറഞ്ഞ സർക്കാറിന്റെ ശോഭകെടുത്തിയ ഗൂഢാലോചനക്കാരൻ ഇതാണോ എന്നു ചോദിച്ചു പ്രതിപക്ഷവും; പട്ടാമ്പിയിലെ സഖാവ് സക്കീർ ഹുസൈനും പിണറായിക്ക് തലവേദന

സക്കീർ ഹുസൈൻ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത് നാനൂറിലധികം വരുന്ന അതിഥി തൊഴിലാളികളെ; പള്ളിപ്പുറം റോഡിൽ സംഘടിച്ച തൊഴിലാളികളെ പിന്തിരിപ്പിച്ചത് മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കമുള്ളവർ എത്തി; ലോക്ക് ഡൗണിനും നിരോധനാജ്ഞയ്ക്കും പുല്ലുവില കൽപ്പിച്ചത് സിഐടിയുവിന്റെ പട്ടാമ്പിയിലെ നേതാവ്; മുഖ്യമന്ത്രി പറഞ്ഞ സർക്കാറിന്റെ ശോഭകെടുത്തിയ ഗൂഢാലോചനക്കാരൻ ഇതാണോ എന്നു ചോദിച്ചു പ്രതിപക്ഷവും; പട്ടാമ്പിയിലെ സഖാവ് സക്കീർ ഹുസൈനും പിണറായിക്ക് തലവേദന

മറുനാടൻ മലയാളി ബ്യൂറോ

പട്ടാമ്പി: ഇന്നലെ പായിപ്പാട് അതിഥി തൊഴിലാളികളെ സർക്കാറിനെതിരെ ഇളക്കിവിട്ടത് ഗൂഢോദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ചിലരാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. ഇതിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. എന്തായാലും മുഖ്യമന്ത്രി ആരോപിച്ച ഗൂഢാലോചനക്കാരിൽ ഒരാൾക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. പാലക്കാട് പട്ടാമ്പിയിൽ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സർക്കാരിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിഐടിയു നേതാവിനെതിരെയാണ് പൊലീസ് കേസെടുത്തു. രണ്ട് യൂത്ത് കോൺഗ്രസുകാരെ ഈ പായിപ്പാട്ടെ സംഭവത്തിന്റെ പേരിൽ അറസ്റ്റു ചെയ്ത സംഭവത്തിൽ സർക്കാറിനെതിരെ അടിക്കാൻ കിട്ടിയ വടിയായി മാറി പട്ടാമ്പിയിലെ സിഐടിയു നേതാവിനെതിരായ കേസ്.

ഇയാളുടെ നേതൃത്വത്തിലാണ് നാനൂറോളം വരുന്ന തൊഴിലാളിഖലെ സമരത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തെരുവിലിറങ്ങിയ തൊഴിലാളികളെ പൊലീസ് അനുനയിപ്പിച്ച് പ്രതിഷേധത്തിൽ നിന്ന് പിന്തിരിക്കുകയായിരുന്നു. മേഖലയിൽ നിരോധനാജ്ഞ നിലനിൽക്കെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയിലാണ് സിഐടിയു നേതാവ് പ്രവർത്തിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെ പള്ളിപ്പുറം റോഡിൽ നാനൂറോളം തൊഴിലാളികൾ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ കെ.ആർ പ്രസന്നകുമാർ എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് തൊഴിലാളികൾ പിന്തിരിഞ്ഞത്.

സംഭവത്തിൽ തൊഴിലാളികളെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതിന് ആറുപേർക്കെതിരെ കേസെടുത്തായും പട്ടാമ്പി പൊലീസ് അറിയിച്ചു. പ്രതിഷേധത്തിലേക്കെന്ന തരത്തിൽ സാഹചര്യം എങ്ങിനെയുണ്ടായെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സിഐടിയു നേതാവ് എന്തിന് വേണ്ടിയാണ് ഇതര സംസ്ഥാന തൊഴിലാളികളോട് സമരത്തിന് ഇറങ്ങാൻ ആവശ്യപ്പെട്ടതെന്നും വിശദമായി പൊലീസ് അന്വേഷിക്കും. അതിനിടെ സക്കീർ ഹുസൈനെ സംരക്ഷിക്കുന്ന നിലപാടിലാണ് സിഐടിയു നേതൃത്വം ഉള്ളത്. സക്കീറിനെതിരായ പ്രചരണം ദുഷ്ടലാക്കോടെ ആണെന്ന് സിഐ.ടി.യു പട്ടാമ്പി ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് എൻ.പി.വിനയകുമാറും സെക്രട്ടറി എ.വി. സുരേഷും വ്യക്തമാക്കി.

ലോക് ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ പ്രശ്‌നം സംഘടനാനേതാവെന്ന നിലയിൽ സക്കീർ ഏറ്റെടുത്തിരുന്നു.ഇത് പലർക്കും അലോരസം ഉണ്ടാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചിട്ടും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയാണ് പട്ടാമ്പി നഗരസഭയിലെ അതിഥി തൊഴിലാളികൾ നേരിടുന്നത്. ഈ പ്രശ്‌നം ജില്ലാഭരണകൂടത്തിന്റെയും ലേബർ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയത് സക്കീറാണ്. ഇതിനെ തുടർന്ന് ലേബർ ഓഫീസർ വരുന്നുണ്ടെന്നും ഭാഷ അറിയാത്തതുകൊണ്ട് നിങ്ങൾ വരണമെന്നാവശ്യപ്പെട്ടാണ് സക്കീർ അവിടെ എത്തുന്നതെന്നും സിഐടിയു നേതൃത്വം വിശദീകരിച്ചു.

നിങ്ങൾ നിരോധനാജ്ഞഉള്ളതുകൊണ്ട് റൂമിൽകയറി ഇരിക്കൻ ആവശ്യപ്പെടുകയാണ് സക്കീർ ചെയ്തതെന്നും ഇവർ പറയുന്നു. അവിടെനിന്ന് തൊഴിലാളികൾ അവരുടെ പ്രശ്‌നങ്ങൾ ലേബർഓഫീസറോഡ് അവതരിപ്പിച്ചു. ചില കെട്ടിട ഉടമകൾ തൊഴിലാളികളെ ഇറക്കിവിടാൻ ശ്രമിച്ചിരുന്നു. ഇതിനെശക്തിയായി സക്കീർ എതിർത്തത് കെട്ടിട ഉടമകളുടെ ശക്തിയായ വിരോധത്തിന് കാരണമായിട്ടുണ്ട്. നഗരസഭ ഭക്ഷണം കൊടുക്കാത്തത് വിമർശിച്ചതു മാത്രമല്ല നഗരസഭയിൽ നടക്കുന്ന പല ക്രമക്കേടിനെതിരെ പരാതി നൽകിയതിന്റെയും അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാന് സക്കീറിനോട് വ്യക്തി വിരോധവും ഉണ്ട്. ചെയർമാൻ നൽകിയ പരാതിയിന്മേൽ പട്ടാമ്പി പൊലീസ് കേസ്സെടുക്കുകയാണ് ചെയ്തതെന്നും സിഐടി നേതാക്കൾ വിശദീകരിച്ചു.

അതിനിടെ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണിത്. കോട്ടയം, എറണാകുളം ജില്ലകളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വിവിധ ക്യാമ്പുകൾ സന്ദർശിച്ച് അദ്ദേഹം അവരോട് സംസാരിക്കും. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ജനമൈത്രി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും നൽകാത്തതിന് എറണാകുളത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം തടിയിട്ട പറമ്പിലാണ് സംഭവം. കരാറുകാരായ ചെമ്പറക്കി സ്വദേശി എബ്രഹാം, എൽദോ എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി. 54 തൊഴിലാളികളെയാണ് ഇവർ താമസിപ്പിച്ചിരുന്നത്. നേരത്തെ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് മലപ്പുറത്ത് രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP