Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടൂരിലെ ആയുർവേദ നഴ്സിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് മൂന്നു വിദ്യാർത്ഥിനികലെ കാണാനില്ല; കാണാതായത് പൂണെ, നിലമ്പൂർ, തേക്കുതോട് സ്വദേശിനികലായ പെൺകുട്ടികളെ; മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; ഇന്നലെ രാത്രി ലഭിച്ച പരാതിയിന്മേൽ പൊലീസ് അന്വേഷണം ഊർജിതം

അടൂരിലെ ആയുർവേദ നഴ്സിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് മൂന്നു വിദ്യാർത്ഥിനികലെ കാണാനില്ല; കാണാതായത് പൂണെ, നിലമ്പൂർ, തേക്കുതോട് സ്വദേശിനികലായ പെൺകുട്ടികളെ; മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; ഇന്നലെ രാത്രി ലഭിച്ച പരാതിയിന്മേൽ പൊലീസ് അന്വേഷണം ഊർജിതം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുർവേദ നഴ്‌സിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് മൂന്നു യുവതികളെ കാണാനില്ലെന്ന് പരാതി. ഇന്നലെ മുതൽ യുവതികളെ കാണാനില്ലെന്ന് കാട്ടി സ്ഥാപനം അധികൃതർ നൽകിയ പരാതിയിന്മേൽ രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മൂവരുടെയും മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്.

അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത്. സ്ഥാപനം തന്നെ ഏർപ്പെടുത്തിയ ഹോസ്റ്റലിലാണ് മൂന്നു പേരും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാനില്ലെന്ന് അടൂർ ഇൻസ്‌പെക്ടർക്ക് പരാതി കിട്ടുന്നത്.

ഉടൻ തന്നെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണത്തിനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ, മണിക്കൂറുകൾ ആയി ഇവരുടെ ഫോൺ സ്വിച്ച്ഡ്് ഓഫ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. മൂവരും ഉറ്റ ചങ്ങാതിരിമാരാണെന്നും സൂചനയുണ്ട്. ഇവരുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇൻസ്‌പെക്ടർ എസ് സുധിലാലിനാണ് അന്വേഷണ ചുമതല.

യുവതികളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരുടെ ബന്ധു വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. മൂവർക്കും ചില അടുത്ത സുഹൃദ്ബന്ധങ്ങൾ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച്ച വൈകുന്നേരം 5 മണിയോടെ നേഴ്‌സിങ്ങ് ഹോമിന് മുന്നിലെ സ്റ്റേഷനറി കടയിൽ നിന്നും പെൻസിൽ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കണ്ടവരുണ്ട്. പിന്നീട് മൂവരെയും കാണാതാവുകയായിരുന്നു. സ്ഥാപനം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ പൊലീസ് മൊബൈൽ നമ്പർ കോന്ദ്രീകരിച്ച് അന്വേഷണം നടത്തി.

വ്യാഴാഴ്ച വൈകുന്നേരം ഇവരുടെ ഫോണുകൾ ചെങ്ങന്നുർ ടവറിന്റെ പരിധിയിലുണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ പിന്നീട് മൊബൈലുകൾ സ്വിച്ച് ഓഫ് ആയതോടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചു. ഇവരുടെ ആൺ സുഹ്യത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP