Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരൻ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച് തുടങ്ങിയ ബന്ധം; വാട്‌സാപ്പ് വഴി വിദ്യകൾ കൈമാറിയപ്പോൾ നാട്ടുമരുന്നിനേക്കാൾ വേഗത്തിൽ ഫലം ചെയ്യുന്ന അത്ഭുത മരുന്ന് പറഞ്ഞ് തരാൻ ആവശ്യപ്പെട്ട സംഗീത അദ്ധ്യാപകൻ; ഫോണിലൂടെ പാട്ടു പാടി ബ്യൂട്ടീഷ്യനെ പ്രണയിനിയാക്കി; പിയാനോ വാങ്ങാൻ കാമുകിയുടെ ലക്ഷങ്ങളും പോക്കറ്റിലാക്കി; മ്യൂസിക് പശ്ചാത്തലമാക്കി സുചിത്രയെ പ്രശാന്ത് വളച്ചെടുത്തത് അതിവേഗം; കൊല്ലത്ത് തുടങ്ങിയ പ്രണയം രാമനാഥപുരത്തെ ക്രൂരതയാകുമ്പോൾ

താരൻ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച് തുടങ്ങിയ ബന്ധം; വാട്‌സാപ്പ് വഴി വിദ്യകൾ കൈമാറിയപ്പോൾ നാട്ടുമരുന്നിനേക്കാൾ വേഗത്തിൽ ഫലം ചെയ്യുന്ന അത്ഭുത മരുന്ന് പറഞ്ഞ് തരാൻ ആവശ്യപ്പെട്ട സംഗീത അദ്ധ്യാപകൻ; ഫോണിലൂടെ പാട്ടു പാടി ബ്യൂട്ടീഷ്യനെ പ്രണയിനിയാക്കി; പിയാനോ വാങ്ങാൻ കാമുകിയുടെ ലക്ഷങ്ങളും പോക്കറ്റിലാക്കി; മ്യൂസിക് പശ്ചാത്തലമാക്കി സുചിത്രയെ പ്രശാന്ത് വളച്ചെടുത്തത് അതിവേഗം; കൊല്ലത്ത് തുടങ്ങിയ പ്രണയം രാമനാഥപുരത്തെ ക്രൂരതയാകുമ്പോൾ

ആർ.പീയൂഷ്‌

പാലക്കാട്: താരൻ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച് തുടങ്ങിയ ബന്ധമാണ് പാലക്കാട് കൊല്ലപ്പെട്ട സുചിത്രയും കാമുകൻ പ്രശാന്തും തമ്മിൽ പ്രണയത്തിലാകാൻ ഇടയായത്. കൊല്ലത്തെ ബ്യൂട്ടീപാർലറിന്റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷൻ പഠിപ്പിക്കുന്ന സെന്ററിലെ ട്രെയിനറായ സുചിത്ര താരൻ മാറാനുള്ള എളുപ്പവഴി പറഞ്ഞു കൊടുക്കാമെന്ന് സമ്മതിക്കുകയും ഇരുവരും തമ്മിൽ മൊബൈൽ നമ്പർ കൈമാറ്റം ചെയ്യുകയും ചെയ്തു.

വാട്ട്സാപ്പ് വഴി താരൻ മാറാനുള്ള വിദ്യകൾ പ്രശാന്തിന് കൈമാറി. ആദ്യം പറഞ്ഞു കൊടുത്ത നാട്ടുമരുന്നിനേക്കാൾ വേഗം ഫലം കിട്ടുന്ന മരുന്ന് പറഞ്ഞു തരാൻ പ്രശാന്ത് ആവശ്യപ്പെട്ടു. അങ്ങനെ ചാറ്റിങ് തുടങ്ങി ഇരുവരും വളരെ വേഗം തന്നെ അടുക്കുകയും ചെയ്തു. സംഗീതാ ആധ്യാപകനായ പ്രശാന്ത് ഇടക്ക് ഫോൺ വഴി ഗാനങ്ങൾ ആലപിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. പ്രശാന്തിന്റെ കൈവശം ഒരു പിയാനോ വാങ്ങാൻ സുചിത്ര പണം കൊടുക്കുകയും ചെയ്തു.

ഭർത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാൻ കഴിഞ്ഞിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുകൂടിയായതിനാൽ മറ്റാർക്കും സംശയവും തോന്നിയിരുന്നില്ല. കൊല്ലത്ത് വച്ച് ഇരുവരും എല്ലാ രീതിയിലും ഇടപഴകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഉടലെടുത്തത്. ഇക്കാര്യം പ്രശാന്തിനോട് പറയുകയും തന്ത്രപൂർവ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.

പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവിശ്യപ്പെടുന്നത്. ഇത് കേട്ടതോടെ പ്രശാന്ത് പറ്റില്ല എന്ന് പറഞ്ഞു. വയറ്റിലെ ഗർഭം അലസിപ്പിക്കണമെന്ന് നിർബന്ധിച്ചു. എന്നാൽ തനിക്ക് കുഞ്ഞിനെ വേണമെന്ന് വാശിപിടിക്കുകയും സമ്മതിക്കില്ലെങ്കിൽ എല്ലാ വിവരവും പ്രശാന്തിന്റെ ഭാര്യയെ അറിയിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സുചിത്രയെ വകവരുത്താൻ തീരുമാനിച്ചതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

കൊല്ലത്തെ സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീടുണ്ടായ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്നു സമ്മതിക്കുകയായിരുന്നു. മാർച്ച് 17 നാണ് ബ്യൂട്ടിഷൻ ട്രെയിനറായ സുചിത്ര പതിവുപോലെ വീട്ടിൽ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാർലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് 4ന് തനിക്ക് ആലപ്പുഴയിൽ പോകണമെന്നും ഭർത്താവിന്റെ അഛന് സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലിൽ അറിയിച്ചു. ഉടമ അനുവാദം നൽകിയതിനെ തുടർന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നും ഇറങ്ങി. 18 ന് വീണ്ടും ഉടമയ്ക്ക് മെയിൽ വഴി തനിക്ക് 5 ദിവസത്തെ അവധി വേണമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാർലർ ഉടമ പൊലീസിന് മൊഴി നൽകിയത്.

എന്നാൽ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാൻ പോകുന്നുവെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പോയി രണ്ടു ദിവസം വീട്ടുകാരെ ഫോൺ വിളിച്ചിരുന്നു. പക്ഷെ പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാൽ വീട്ടുകാർ പാർലറിൽ കാര്യങ്ങൾ തിരക്കി. അപ്പാഴാണ് വീട്ടുകാരോടും പാർലർ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങൾ അറിയിച്ചതെന്ന് മനസ്സിലായത്. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി.

മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം വീടിന്റെ മതിലിനോട് ചേർന്ന് യുവാവ് മൃതദേഹം കുഴിച്ചിടുകയായിരുന്നു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രശാന്തുമായി പാലക്കാട് എത്തിയ അന്വേഷണ സംഘം ഇവർ താമസിച്ച വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ രാത്രി കൊല്ലം ക്രൈംബ്രാഞ്ചിൽ നിന്നെത്തിയ മറ്റൊരു സംഘം വീടും പരിസരവും പരിശോധിച്ച് അർധരാത്രിയോടെ സീൽ ചെയ്തിരുന്നു. സംഭവസ്ഥലത്തെത്തിച്ച പ്രതിയുടെ സാന്നിധ്യത്തിൽ ജഡം പുറത്തെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു.

ജില്ലാപൊലീസ് സൂപ്രണ്ട് ജി.ശിവവിക്രം, പാലക്കാട് ഡിവൈഎസ്‌പി സാജുവർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് രോഗനിയന്ത്രണ ചട്ടമനുസരിച്ചായിരുന്നു നടപടികൾ. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP