Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനും അമ്മയുമായി പിണങ്ങിയപ്പോൾ വീട്ടിൽ നിന്ന് ഇറക്കികൊണ്ട് പോയത് പൊലീസ്; മെഡിക്കൽ കോളേജിലെ നേഴ്‌സ് മൈത്ര ആശുപത്രിയിൽ ജോലിക്കെത്തിയതിലും ദുരൂഹത; അമ്മയക്കെതിരെ പൊലീസിൽ പരാതിപ്പെട്ട മകളെ കുടുംബം മറന്നപ്പോൾ ആത്മഹത്യാ ശ്രമം; വീട്ടുകാരെ ഒന്നും അറിയിക്കാതെ പൊലീസും ആശുപത്രിയും: മരണത്തോട് മല്ലിടുന്ന മായനാട് സ്വദേശിനിയുടെ വിഷം കഴിക്കലിൽ സർവ്വത്ര ദുരൂഹത

അച്ഛനും അമ്മയുമായി പിണങ്ങിയപ്പോൾ വീട്ടിൽ നിന്ന് ഇറക്കികൊണ്ട് പോയത് പൊലീസ്; മെഡിക്കൽ കോളേജിലെ നേഴ്‌സ് മൈത്ര ആശുപത്രിയിൽ ജോലിക്കെത്തിയതിലും ദുരൂഹത; അമ്മയക്കെതിരെ പൊലീസിൽ പരാതിപ്പെട്ട മകളെ കുടുംബം മറന്നപ്പോൾ ആത്മഹത്യാ ശ്രമം; വീട്ടുകാരെ ഒന്നും അറിയിക്കാതെ പൊലീസും ആശുപത്രിയും: മരണത്തോട് മല്ലിടുന്ന മായനാട് സ്വദേശിനിയുടെ വിഷം കഴിക്കലിൽ സർവ്വത്ര ദുരൂഹത

കോഴിക്കോട്: പൊലീസ് സംരംക്ഷണത്തിൽ കഴിഞ്ഞിരുന്ന നഴ്സിന്റെ ആത്മഹത്യാ ശ്രമത്തിൽ സർവ്വത്ര ദുരൂഹത. അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മായനാട് സ്വദേശിനിയുടെ ആത്മഹത്യാ ശ്രമത്തിലാണ് ദുരൂഹത ഏറുന്നത്. ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതർ എന്തുക്കൊണ്ട് തങ്ങളെ വിവരം അറിയിച്ചില്ലെന്നാണ് അനുവിന്റെ ബന്ധുക്കളുടെ ചോദ്യം. എന്നാൽ അനുവിന് വീട് വിട്ടിറങ്ങേണ്ടി വന്നതും പൊലീസ് സംരംക്ഷണം തേടേണ്ടി വന്നതും എന്തിനാണെന്ന മറുചോദ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ 21നാണ് നേഴ്‌സ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. എരഞ്ഞിപ്പാലത്തുള്ള ഹോസ്റ്റലിൽ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. അത്യാസന്ന നിലയിലായ ഇവരെ ഉടനെത്തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വിവരം ബന്ധുക്കളിൽ നിന്നും ആശുപത്രി അധികൃതർ മറച്ചുവെച്ചു. മൂന്ന് ദിവസത്തിന് ശേഷം നാട്ടുകാരി പറഞ്ഞാണ് കുട്ടി മെഡിക്കൽ കോളേജിൽ കഴിയുന്ന വിവരം ബന്ധുക്കൾ അറിയുന്നത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ മാതാപിതാക്കളെ കുട്ടിയെ കാണാൻ അധികൃതർ അനുവദിച്ചില്ല. യുവമോർച്ച പ്രവർത്തകർ ഇടപ്പെട്ടതിനെ തുടർന്ന് അടുത്ത ദിവസമാണ് അമ്മ ലിസിക്ക് കാണാൻ അനുവാദം ലഭിക്കുന്നത്. ഒരു മിനിറ്റ് സംസാരിക്കാൻ സമയം കിട്ടിയെങ്കിലും അബോധാവസ്ഥിലായിരുന്ന അനു വ്യക്തമായൊന്നും സംസാരിച്ചിരുന്നില്ല.

2016 ഡിസംബർ 26ന് വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം അനു പൊലീസ് സഹായത്തോടെ വീട് വിട്ട് ഇറങ്ങിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അവർ. എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ മൈത്രയിലാണ് അനു ഒടുവിൽ ജോലി ചെയ്തുക്കൊണ്ടിരുന്നതെന്ന് ഇപ്പോഴാണ് ബന്ധുക്കൾ അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിക്കുന്ന ഡോക്ടർമാരാണ് ബന്ധുക്കളെ ഈ വിവരം അറിയിക്കുന്നത്.

മകൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സഭവത്തിൽ ദുരൂഹത ഉണ്ടെന്ന് അമ്മ ലിസി മറുനാടൻ മലയാളിയോട് പറഞ്ഞു. മെഡിക്കൽ കോളേജ് പൊലീസിന്റെ ഉത്തരവാദിത്വത്തിലാണ് തന്റെ മകൾ വീട് വിട്ടിറങ്ങിയത്. അതിനാൽ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിനാണെന്ന് വ്യക്തമാക്കാൻ പൊലീസിന് ബാധ്യസ്ഥരാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കുട്ടി എങ്ങനെയാണ് മൈത്ര ഹോസ്പിറ്റലിലെത്തിയതെന്ന് അന്വേഷിക്കണം. ആത്മഹത്യാ ശ്രമത്തിന് പുറകിലെ രഹസ്യം പുറത്തുക്കൊണ്ടുവരണം. ആത്മഹത്യാ ശ്രമത്തിന് പിന്നിൽ മാതാപിതാക്കളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുയം ലിസി പറഞ്ഞു.

ഇതിനിടെ കുട്ടിമരണത്തിന് കാരണക്കാർ മൈത്ര ആശുപത്രിയും സഹപ്രവർത്തകരുമാണെന്ന് കാണിച്ച് ലിസി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അനുവിന് പൊലീസ് സംരംക്ഷണം തേടേണ്ടി വന്നതെന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. വീട്ടിൽ വെച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ കുട്ടിയും മാതാപിതാക്കളും വലിയ പ്രശ്നം ഉണ്ടായി. ഇതേ തുടർന്ന് മാതാവ് ലിസിക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിൽ അനു പരാതി നൽകിയിരുന്നു. ഇതോടെ പൊലീസ് എത്തി വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വരികയായിരുന്നു.

പൊലീസ് ഇടപ്പെട്ട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. വീട് വിട്ടിറങ്ങിയ ശേഷം മാതാപിതാക്കളുമായി യാതൊരു ബന്ധവും വെച്ച് പുലർത്തിയിരുന്നില്ല. അമ്മയുടെ അനുജത്തിയെ വല്ലപ്പോളും വിളിക്കും. സന്തോഷവതിയായിരിക്കുന്നതായാണ് ആ സമയത്ത് നേഴ്‌സ് അവരെ അറിയിച്ചിരുന്നത്. ഇതിനിടെ മജിസ്ട്രേറ്റ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ലിസി നൽകിയ പരാതി എലത്തൂർ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP