1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
22
Friday

600 പവനും ആഡംബരഫ്ലാറ്റും 25ലക്ഷം രൂപയും മകളുടെ കല്യാണത്തിന് സ്ത്രീധനം; 15 ലക്ഷം ചെലവെന്ന വാദം പൊളിച്ചത് വിവാഹ വീഡിയോയിലൂടെ; മകളെ എംഡിക്കാരിയാക്കാൻ വാരിയെറിഞ്ഞത് ഒന്നര കോടി; മകനെ ഡോക്ടറാക്കാൻ ഒരു കോടിയും; ഐഎഎസുകാരന്റെ വെട്ടിപ്പിടിക്കൽ തുടങ്ങിയത് വ്യവസായ വകുപ്പിൽ വച്ചും; വിജിലൻസ് സംശയിച്ചത് 1.80കോടിയുടെ അനധികൃതസമ്പാദ്യം; കണ്ടെത്തിയത് 11 കോടിയുടെ ക്രമക്കേടും; ടിഒ സൂരജിനെ കുടുക്കിയത് ഇപ്പോൾ വീട്ടിലിരിക്കുന്ന ജേക്കബ് തോമസിന്റെ അന്വേഷണം തന്നെ  

January 10, 2019 | 09:43 AM IST | Permalink



600 പവനും ആഡംബരഫ്ലാറ്റും 25ലക്ഷം രൂപയും മകളുടെ കല്യാണത്തിന് സ്ത്രീധനം; 15 ലക്ഷം ചെലവെന്ന വാദം പൊളിച്ചത് വിവാഹ വീഡിയോയിലൂടെ; മകളെ എംഡിക്കാരിയാക്കാൻ വാരിയെറിഞ്ഞത് ഒന്നര കോടി; മകനെ ഡോക്ടറാക്കാൻ ഒരു കോടിയും; ഐഎഎസുകാരന്റെ വെട്ടിപ്പിടിക്കൽ തുടങ്ങിയത് വ്യവസായ വകുപ്പിൽ വച്ചും; വിജിലൻസ് സംശയിച്ചത് 1.80കോടിയുടെ അനധികൃതസമ്പാദ്യം; കണ്ടെത്തിയത് 11 കോടിയുടെ ക്രമക്കേടും; ടിഒ സൂരജിനെ കുടുക്കിയത് ഇപ്പോൾ വീട്ടിലിരിക്കുന്ന ജേക്കബ് തോമസിന്റെ അന്വേഷണം തന്നെ   

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : അനധികൃതമായി കോടാനുകോടികൾ സമ്പാദിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ.സൂരജിനെ ഇടത്, വലത് മുന്നണികൾ ഒരുപോലെ സംരക്ഷിച്ചപ്പോൾ കള്ളത്തരത്തിലൂടെ സ്വന്തമാക്കിയ സ്വത്തുക്കൾ വെളിച്ചത്തു കൊണ്ടുവന്നത് വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് സർക്കാർ പുറത്താക്കിയ ഡോ.ജേക്കബ് തോമസായിരുന്നു. സൂരജിന് വരവിന്റെ 314 ശതമാനം അധികം സ്വത്തുണ്ടെന്ന് കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ചപ്പോൾ രണ്ട് മുന്നണികളുടെയും സർക്കാരുകൾ ഉരുണ്ടുകളിച്ചു. ഒടുവിൽ അറ്റകൈയ്ക്ക് കേന്ദ്രസർക്കാരിൽ നേരിട്ട് അനുമതി ചോദിക്കാൻ ജേക്കബ് തോമസ് ഒരുങ്ങിയ ഘട്ടമെത്തിയപ്പോഴാണ് ഇടതുമുന്നണി സർക്കാർ 2016 അവസാനം പ്രോസിക്യൂഷൻ അനുമതി തേടിയത്. സൂരജിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ പിന്നെയും രണ്ടുവർഷമെടുത്തു. ഇതിനിടയിൽ സൂരജ് പാർലമെന്ററികാര്യ സെക്രട്ടറിയെന്ന മാന്യമായ പദവിയിൽ സുഖമായി വിരമിക്കുകയും ചെയ്തു.

സൂരജിന്റെ വെട്ടിപ്പിടിച്ച സമ്പാദ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ജേക്കബ് തോമസ് ഇപ്പോൾ പൊലീസിന് പുറത്താണ്. സർക്കാരിനെ വിമർശിച്ചു എന്ന പേരിൽ ഈ ഉദ്യോഗസ്ഥനെ സർക്കാർ ഒരു വർഷമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഐ.എ.എസ് ബുദ്ധിയുപയോഗിച്ച് സൂരജ് ഉന്നയിച്ച വാദങ്ങളെല്ലാം പൊളിച്ചടുക്കിയായിരുന്നു ജേക്കബ്തോമസിന്റെ അന്വേഷണം. 11കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജിന്റെ 8.8 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

അനധികൃത സമ്പാദ്യം മാത്രമല്ല, ഐ.എ.എസ് അധികാരമുപയോഗിച്ച് സൂരജിന്റെ നിരവധി വഴിവിട്ട ഇടപാടുകൾ ജേക്കബ്തോമസ് കണ്ടെത്തിയിരുന്നു. സർക്കാരിന് കണക്കുകാണിക്കാതെ കോടികളുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയ ടി.ഒ.സൂരജിനെതിരായ വിജിലൻസ് അന്വേഷണം വ്യവസായവകുപ്പിലേക്കും നീങ്ങിയിരുന്നു. 2005 ജനുവരി മുതൽ 2011 ഓഗസ്റ്റ് വരെ ആറുവർഷക്കാലം വ്യവസായവകുപ്പിന് കീഴിലുള്ള ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറായിരുന്നു സൂരജ്. ഈ കാലയളവിലാണ് കേരളത്തിലും അയൽസംസ്ഥാനത്തും സൂരജ് ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കിയതെന്നാണ് ജേക്കബ്തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കണ്ടെത്തിയിരുന്നത്.

വ്യവസായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറേറ്റിലെ വിരമിച്ച ഉദ്യോഗസ്ഥരുമടക്കം ഇരുപതോളം പേരെ വിജിലൻസ് ചോദ്യംചെയ്തിരുന്നു. രജിസ്ട്രേഷൻ ഐ.ജി, തൃശൂർ, കോഴിക്കോട് കളക്ടർ, ടൂറിസം ഡയറക്ടർ എന്നീ പദവികളിലുണ്ടായിരുന്ന 19992004 കാലയളവിൽ സൂരജിന് പരിമിതമായ സമ്പാദ്യമേയുണ്ടായിരുന്നുള്ളൂ. 2005ൽ ഡെപ്യൂട്ടിസെക്രട്ടറി പദവിമാത്രമുണ്ടായിരിക്കേ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറായ സൂരജിന്റെ സമ്പാദ്യം പിന്നീട് കുതിച്ചുകയറുകയായിരുന്നു.

മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകൻ റിസ്വാന് സ്വന്തമായി ഫ്ലാറ്റ് വാങ്ങിനൽകിയതും ഈ കാലത്തായിരുന്നു. വിജിലൻസ് ചോദ്യംചെയ്‌പ്പോൾ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകൻ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാൽ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരിൽത്തന്നെയാണ് ഫ്ലാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളിൽ വരുമെന്നും ജേക്കബ്തോമസ് കണ്ടെത്തി.

വ്യവസായവകുപ്പിലിരിക്കേയാണ് ആലുവയിലെ വമ്പൻവ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600 പവൻ സ്വർണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്ലാറ്റും 25ലക്ഷം രൂപയും സ്ത്രീധനമായി സൂരജ് നൽകിയത്. മകളുടെ വിവാഹത്തിന് വെറും 15ലക്ഷം രൂപയേ ചിലവഴിച്ചുള്ളൂവെന്നാണ് സൂരജ് മൊഴിനൽകിയത്. എന്നാൽ സ്ത്രീധനത്തിന്റെ വിവരങ്ങൾ സൂരജിന്റെ ഉറ്റബന്ധു വിജിലൻസിന് മൊഴിനൽകി. ഇതേത്തുടർന്ന് വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും വിജിലൻസ് പിടിച്ചെടുത്തപ്പോൾ സംഗതി ശരിയാണെന്ന് തെളിഞ്ഞു.

കൊച്ചിയിലെ ഫ്ലാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. കൊച്ചിയിലെ സ്വകാര്യകോളേജിൽ മകളുടെ എം.ഡി പഠനത്തിന് 1.50കോടിയും ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടിയോളവും സൂരജ് ചെലവിട്ടതായും വിജിലൻസ് കണ്ടെത്തിയിരുന്നു. സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ ആർ.സിബുക്കടക്കമുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. സൂരജിന്റെ സമ്പാദ്യം വരവിന്റെ 314 ശതമാനത്തിലേറെയാണെന്ന് വിജിലൻസ് കണ്ടെത്തി. 51,520 രൂപ പ്രതിമാസശമ്പളവും 103ശതമാനം ഡി.എയുമടക്കം ഒരുലക്ഷത്തോളംരൂപയാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഭാര്യ സുമയ്ക്ക് ജോലിയില്ല. മൂന്നു മക്കളും വിദ്യാർത്ഥികളാണ്. വാടകയായി ലഭിക്കുന്ന ഒരുലക്ഷത്തോളം രൂപയാണ് അധികവരുമാനമെന്ന് സൂരജ് മൊഴിനൽകിയെങ്കിലും ഇതിന്റെ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. പത്തുവർഷത്തിനുള്ളിൽ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയല്ലാതെ ഒന്നും വിൽപ്പന നടത്തിയിട്ടില്ല. വാടകയായി ഒരുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്. 2014നവംബറിൽ സൂരജിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയാണ് വിജിലൻസ് അനധികൃതസമ്പാദ്യത്തിന്റെ രേഖകൾ പിടിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടെ സെർച്ച് വാറണ്ടുമായി എത്തിയ വിജിലൻസ് സംഘത്തെ സെക്രട്ടേറിയറ്രിൽ തടഞ്ഞത് അന്ന് വിവാദമായിരുന്നു. 1.80കോടിയുടെ അനധികൃതസന്പാദ്യമാണ് വിജിലൻസ് സംശയിച്ചതെങ്കിലും ന്യായവിലപ്രകാരം 11 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സൂരജിനെതിരായ 2000 പേജുകളുള്ള കുറ്റപത്രത്തിൽ ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയിരുന്നു.

കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരിക്കേ ആയിരം കോടിരൂപയുടെ നിർമ്മാണകരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചും 19കോടിയുടെ റോഡ് സുരക്ഷാഫണ്ട് വകമാറ്റിയതിനെക്കുറിച്ചും സൂരജിനെതിരേ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. വിജിലൻസ് റെയ്ഡ് നടത്തിയതിന് പിറ്റേന്ന് തിരുവനന്തപുരത്തെ ബാങ്കിൽനിന്ന് സൂരജ് പണംപിൻവലിക്കുകയും ലോക്കറുകൾ തുറക്കുകയും ചെയ്തതിരുന്നു. ചില സുപ്രധാനരേഖകൾ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് വിജിലൻസ് അനുമാനം. ബാങ്ക് അക്കൗണ്ടുകളും ലോക്കറും മരവിപ്പിക്കാനുള്ള വിജിലൻസിന്റെ നിർദ്ദേശം ബാങ്കുകൾക്ക് ലഭിച്ചിക്കുംമുൻപായിരുന്നു ഇത്. തന്റെ അക്കൗണ്ടിൽനിന്ന് എപ്പോൾ വേണമെങ്കിലും പണംപിൻവലിച്ചുകൂടേ എന്നായിരുന്നു വിജിലൻസിന്റെ ചോദ്യത്തിന് സൂരജിന്റെ മറുചോദ്യം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ സുരേന്ദ്രൻ വരുന്നതിൽ ആർക്കാണ് പേടി? ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും ആ പേര് പ്രഖ്യാപിക്കാതിരുന്നത് എന്തെന്നറിയില്ലെന്നും എം ടി.രമേശ്; കേന്ദ്രനേതൃത്വത്തിന്റെ കോർട്ടിൽ പന്തിട്ട് ശ്രീധരൻ പിള്ള; എല്ലാം തികച്ചും സാങ്കേതികം മാത്രമെന്ന് നേതാക്കൾ ആണയിടുമ്പോഴും സ്‌പെല്ലിങ് മിസ്റ്റേക്ക് സംശയിച്ച് പാർട്ടി പ്രവർത്തകർ; തുഷാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ ബിജെപി ഏറ്റെടുത്തേക്കും; അസന്തുലിതപട്ടികയിൽ പാർട്ടിയിൽ അമർഷം
വടകരയിൽ വണ്ടിയിറങ്ങുമ്പോൾ ലീഡറുടെ ഏകമകനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ജനക്കൂട്ടം; റെയിൽവേ സ്റ്റേഷനിലെ ആവേശോജ്ജ്വല സ്വീകരണത്തിൽ അടിപതറി കെ.മുരളീധരൻ; ട്രെയിനിൽ നിന്ന് എടുത്തുയർത്തി ആഹ്ളാദം പ്രകടനവും തുറന്ന ജീപ്പിൽ നഗര പ്രദക്ഷിണവും; പി.ജയരാജനെതിരെയുള്ള മുരളീധരന്റെ വരവ് അവിസ്മരണീയമാക്കി യുഡിഎഫ് അണികൾ
'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
ഗ്ലാസിലൊഴിച്ച സ്‌മോൾ നാരങ്ങ കൂട്ടി ഒറ്റ പിടി! മാതാപിതാക്കളുടെ മുന്നിൽവെച്ച് മകൾ അടിച്ചു കിന്റാകുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; 'എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന ക്യാപ്ഷനുമായി യുവതിയിട്ട വീഡിയോയിൽ മകളുടെ പ്രകടനം കണ്ട് അന്തം വിട്ടു നിൽക്കുന്ന മാതാപിതാക്കളും
നീയും നിന്റെ സാറും അനുഭവിക്കും; ഒരു മാസത്തിനുള്ളിൽ റോഷൻ ആൻഡ്രൂസ് എന്ന സാറും നീയും സിനിമയിൽ നിന്ന് പുറത്താകും; അവൻ എന്റെ വീട്ടിൽ കയറി എന്റെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നെ പെണ്ണുപിടിയനാക്കി; നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്നോട് പൊട്ടിത്തെറിച്ചത് തുറന്നുപറഞ്ഞ് റോഷന്റെ സഹസംവിധായക; റോഷനെയും തന്നെയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞെന്നും യുവതിയുടെ വെളിപ്പെടുത്തൽ
നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളത്; പക്വതയ്യാർന്ന പൊതു പ്രവർത്തകനും വലിയ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം; തന്നെ ആക്രമിച്ച ആളുകളോടുപോലും അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ല; ഐആർപിസിപോലുള്ള കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന ഒരു പദ്ധതിയിലുടെ ആയിരക്കണക്കിന് രോഗികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശ്വാസം ലഭിക്കുന്നത്; ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഒ.കെ.വാസുമാസ്റ്റർ പറയുന്നത് ഇങ്ങനെ
പ്രണയം നടിച്ച് ഗുളിക നൽകി മയക്കി ബലാത്സംഗം; ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു; അടുപ്പം തുടങ്ങിയത് ഫെയ്‌സ് ബുക്കിലൂടെ; യുവതിയുടെ വീട് തൊട്ടടുത്തെന്ന് അറിഞ്ഞപ്പോൾ കോളേജിൽ എത്തി ബന്ധം ഊട്ടിയുറപ്പിച്ചു; എസ് എഫ് ഐക്കാരിയുടെ പീഡനാരോപണം തന്റെ കോളേജിൽ സീനിയറായി പഠിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ; വർക് ഷോപ്പ് ജീവനക്കാരനെതിരായ മൊഴി പൂർണ്ണമായും വിശ്വസിക്കാതെ പൊലീസ് അന്വേഷണം; ചെറുപ്പളശ്ശേരി ഏര്യാ കമ്മറ്റി ഓഫീസിലെ പീഡനത്തെ പ്രതിരോധിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎം
സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതിയപ്പോൾ കിട്ടിയ കൈയടിക്ക് ഇത്രയേ ആയുസുള്ളു! ഇഷ്ടനേതാവിനെ വിമർശിച്ചപ്പോൾ നേരത്തെ ലൈക്കടിച്ചവർ മുഴക്കുന്നത് തല്ലിക്കൊല്ലുമെന്ന ഭീഷണി; തുറന്നെഴുതിയപ്പോൾ മുഖം കറുപ്പിച്ചവർ അവൾക്കത് കിട്ടണമെന്ന സന്തോഷത്തിൽ; പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് സൈബർ ആക്രമണം; അഭിപ്രായത്തിൽ ഉറച്ച് ശ്രീലക്ഷ്മി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
വിവാഹമോചന ഹർജിയോട് സഹകരിക്കാതെ മുരളി തുമ്മാരുകുടി മാനസികമായി പീഡിപ്പിക്കുന്ന എന്ന ആരോപണവുമായി പിരിഞ്ഞ് കഴിയുന്ന ഭാര്യ രംഗത്ത്; തന്നേയും മകനേയും സംരക്ഷിക്കാനും ജനീവയ്ക്ക് കൊണ്ടു പോകാനും മടിക്കുന്നതായി ഭാര്യയുടെ ആരോപണം; അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്നും നാളുകളായി വേർപിരിഞ്ഞ് കഴിയുന്നെന്നും സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ട സാഹചര്യവും തനിക്കില്ലെന്ന മറുപടിയുമായി മുരളിയും; സോഷ്യൽ മീഡിയയിലെ ദുരന്തത്തിന്റെ പേരിലും തർക്കം മൂക്കുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ