Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈറ്റിലെ അവിഹിതത്തിന്റെയും റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെയും പേരിൽ തമ്മിൽ തമ്മിൽ തെറിവിളി പതിവാക്കി; പാതിരാത്രിയിൽ മദ്യപിച്ചെത്തി വെല്ലുവിളിച്ചപ്പോൾ ഇറങ്ങിച്ചെന്ന് ക്രൂരമർദനം; തല സിമെന്റ് പൈപ്പിൽ ഇടിച്ചു; ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡിൽ കിടന്നു സുരേഷ് കുമാർ മരിച്ചു: നടന്നത് പ്രവാസികൾ തമ്മിലെ ഏറ്റുമുട്ടൽ; പ്രതി വിപിൻ ചന്ദ്രൻ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

കുവൈറ്റിലെ അവിഹിതത്തിന്റെയും റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെയും പേരിൽ തമ്മിൽ തമ്മിൽ തെറിവിളി പതിവാക്കി; പാതിരാത്രിയിൽ മദ്യപിച്ചെത്തി വെല്ലുവിളിച്ചപ്പോൾ ഇറങ്ങിച്ചെന്ന് ക്രൂരമർദനം; തല സിമെന്റ് പൈപ്പിൽ ഇടിച്ചു; ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡിൽ കിടന്നു സുരേഷ് കുമാർ മരിച്ചു: നടന്നത് പ്രവാസികൾ തമ്മിലെ ഏറ്റുമുട്ടൽ; പ്രതി വിപിൻ ചന്ദ്രൻ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മദ്യലഹരിയിൽ വെല്ലുവിളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് സൂചന. അരുവാപ്പുലം മരുതിമൂട്ടിൽ സോമൻ പിള്ളയുടെ മകൻ സുരേഷ്‌കുമാർ (42) ആണ് മരിച്ചത്. സമീപവാസി വിപിൻ ചന്ദ്രൻ (47) ആണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതായി സൂചനയുള്ളത്.

സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ:

പ്രവാസിയായ വിപിൻ ചന്ദ്രന്റെ കുവൈറ്റിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുരേഷ്‌കുമാർ. ഇയാൾ നാട്ടിലെത്തിയിട്ട് ഏറെ നാളായി. വിപിൻ ചന്ദ്രനാകട്ടെ ആദ്യ വിവാഹം ഒഴിയുന്നതിനായി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വർക്കല സ്വദേശിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. സുരേഷ്‌കുമാർ അവിവാഹിതനാണ്. ഇയാൾക്ക് നാട്ടിലുള്ള ഒരു വീട്ടമ്മയുമായി ബന്ധമുള്ളതായും പറയുന്നു. വിപിൻ ചന്ദ്രനുമായി റിയൽ എസ്റ്റേറ്റ് ബന്ധവും സുരേഷ്‌കുമാറിനുണ്ട്.

ഇടയ്ക്ക് ഇവർ തമ്മിൽ തെറ്റി. ഇതോടെ മദ്യപിച്ചെത്തി വിപിൻ ചന്ദ്രനെ അസഭ്യം വിളിക്കുന്നത് പതിവാക്കി. ഇന്നലെ രാത്രിയും പതിവുപോലെ മദ്യപിച്ചെത്തി സുരേഷ്‌കുമാർ വിപിനെ ചീത്തവിളിച്ചു. വീട്ടുമുറ്റത്ത് കയറി ഇറങ്ങി വരാൻ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ വിപിന്റെ അവിഹിത കഥകൾ വിളിച്ചു പറയുകയും ചെയ്തു. പ്രകോപിതനായ വിപിൻ റോഡിൽ ഇറങ്ങിച്ചെന്ന് സുരേഷിനെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.

അതിന് ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തു. തല പിടിച്ച് റോഡരികിൽ കിടന്നിരുന്ന സിമെന്റ് പൈപ്പിൽ ശക്തമായി ഇടിച്ചു. കലിപ്പ് തീർന്ന ശേഷം വിപിൻ വീട്ടിലേക്ക് കയറിപ്പോയി. ചോരവാർന്ന് റോഡിൽ അരമണിക്കൂറോളം സുരേഷ് കിടന്നു. പിന്നീട് അതുവഴി വന്ന നാട്ടുകാർ കണ്ട് പൊലീസിൽ വിവരം അറിയിച്ചു. പത്തരയോടെ പൊലീസും നാട്ടുകാരും ചേർന്ന് സുരേഷിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മരണ വിവരം അറിഞ്ഞ് പ്രതി വിപിൻ ഇന്നോവ കാറിൽ രക്ഷപ്പെട്ടു.

ഇയാളെ മലയാലപ്പുഴയ്ക്ക് സമീപം വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം. അടൂർ ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP