Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ച അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്; അദ്ദേഹത്തിനെതിരെ എന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്; മോദിജിയും യോഗിജിയും എന്നെ സഹായിക്കണം: മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ എഫ് ബി ലൈവിൽ ആരോപണം ഉന്നയിച്ച നിയമവിദ്യാർത്ഥിനിയെ നാലു ദിവസമായി കാണാനില്ല; പെൺകുട്ടിയെ കണ്ടെത്താൻ ഒന്നും ചെയ്യാതെ യുപി പൊലീസും; വാജ്‌പേയ് മന്ത്രിസഭയിലെ 'സ്വാമി' വീണ്ടും പീഡനക്കേസിൽ വില്ലൻ

പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ച അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്; അദ്ദേഹത്തിനെതിരെ എന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്; മോദിജിയും യോഗിജിയും എന്നെ സഹായിക്കണം: മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ എഫ് ബി ലൈവിൽ ആരോപണം ഉന്നയിച്ച നിയമവിദ്യാർത്ഥിനിയെ നാലു ദിവസമായി കാണാനില്ല; പെൺകുട്ടിയെ കണ്ടെത്താൻ ഒന്നും ചെയ്യാതെ യുപി പൊലീസും; വാജ്‌പേയ് മന്ത്രിസഭയിലെ 'സ്വാമി' വീണ്ടും പീഡനക്കേസിൽ വില്ലൻ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഉത്തർപ്രദേശിലെ ഷഹ്ജാൻപൂരിൽ നിന്നുള്ള നിയമവിദ്യാർത്ഥിനിയെയാണ് കാണാതായത്. സ്വാമി ചിന്മയാനന്ദ് പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദ് ഡയറക്ടറായ എസ്.എസ് ലോ കോളജിലെ വിദ്യാർത്ഥിയെയാണ് അപ്രത്യക്ഷമായത്.

ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകൾ തന്റെ പക്കലുള്ളതിനാൽ അദ്ദേഹം തന്നെ കൊല്ലുമെന്ന് പെൺകുട്ടി വെള്ളിയാഴ്ച വീഡിയോ പോസ്റ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഫേസ്‌ബുക്ക് ലൈവിൽ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതലാണ് കോളജ് ഹോസ്റ്റലിൽ നിന്നും പെൺകുട്ടിയെ കാണാതായത്. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

' ഞാൻ ഷഹ്ജാൻപൂരിൽ നിന്നുള്ള (പേര് പരാമർശിക്കുന്നില്ല) ആളാണ്. ഞാൻ എസ്.എസ് കോളജിൽ എൽ.എൽ.എം പഠിക്കുകയാണ്. പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ച അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തിനെതിരെ എന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്. മോദിജിയും യോഗിജിയും എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ കുടുംബത്തെ കൊല്ലുമെന്നുവരെ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്കു മാത്രമേ അറിയൂ. മോദിജി പ്ലീസ് ഹെൽപ്പ്. അയാളൊരു സന്യാസിയാണ്. പൊലീസും ഡി.എമ്മും മറ്റെല്ലാവരും തന്റെ ഭാഗത്തുണ്ടെന്നും തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും അയാൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. നീതിക്കുവേണ്ടിയാണ് എന്റെ അപേക്ഷ.' എന്നാണ് വീഡിയോയിൽ പെൺകുട്ടി പറയുന്നത്.

ചിന്മയാനന്ദിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്. നാലുദിവസമായി മകളെ കാണാനില്ല. ഫോൺ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ എന്തെങ്കിലും അപകടമുള്ളതായി കണക്കാക്കണമെന്ന് പെൺകുട്ടി വീട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വാമി ചിന്മയാനന്ദിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

'രക്ഷാ ബന്ധൻ സമയത്താണ് അവസാനമായി അവൾ വീട്ടിലേക്കു വന്നത്. ഇടയ്ക്കിടെ എന്താണ് ഫോൺ സ്വിച്ച് ഓഫ് ആകുന്നതെന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ പറഞ്ഞത് ' എന്റെ ഫോൺ കുറേസമയം ഓഫാകുകയാണെങ്കിൽ ഞാൻ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടിട്ടുണ്ടെന്ന് മനസിലാക്കണം. എന്റെ കയ്യിൽ അല്ലാതിരിക്കുന്ന സമയത്ത് മാത്രമാണ് എന്റെ ഫോൺ ഓഫാകുന്നത്.' എന്നാണ്. വലിയ പ്രശ്നത്തിലൂടെയാണ് എന്റെ മകൾ കടന്നുപോയിരുന്നത്. കൂടുതൽ ഞാൻ ചോദിച്ചിരുന്നില്ല. കോളജ് അഡ്‌മിനിസ്ട്രേഷൻ തന്നെ നൈനിറ്റാളിലേക്ക് അയക്കാൻ പോകുകയാണെന്ന് അവൾ എന്നോടു പറഞ്ഞിരുന്നു.' പെൺകുട്ടിയുടെ അമ്മ പറയുന്നു.

സ്വമി ചിന്മയാനന്ദ് മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ബദിയൂൻ ജില്ലക്കാരിയായ യുവതിയുടെ പരാതിയിൽ 2011 നവംബറിൽ ഷാജഹാൻപുരിലെ സദർ പൊലീസ് സ്റ്റേഷനിൽ സ്വാമിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാളും ഗുണ്ടകളും ചേർന്ന് തന്നെ ആശ്രമത്തിൽ തടഞ്ഞുവെക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു ആ പരാതി. പിന്നീട് യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ കഴിഞ്ഞവർഷം പിൻവലിക്കുകയായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് പിൻവലിച്ചത് വിവാദവുമായിരുന്നു. ഇതേത്തുടർന്ന് കേസിലെ ഇരയായ യുവതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, യു.പി. ഗവർണർ റാം നായിക് എന്നിവർക്ക് പരാതി നൽകിയതും ചർച്ചയായി.

മുഖ്യമന്ത്രിയുടേത് തികച്ചും തെറ്റായ തീരുമാനമാണ്. തന്നെ പിന്തുണയ്ക്കുന്നതിനു പകരം, കുറ്റവാളിയെ സഹായിക്കുകയാണ്. നീതിപൂർണമായ വിചാരണപോലും ലഭിച്ചില്ല. യു.പി. ഭരണകൂടത്തിൽ തനിക്കു പ്രതീക്ഷയില്ല. അതിനാലാണ് ചീഫ് ജസ്റ്റിസുൾപ്പടെയുള്ളവർക്ക് പരാതി നൽകിയത്. കേസിൽ ഇടപെടുന്നത് യു.പി. സർക്കാർ അവസാനിപ്പിക്കണമെന്നായിരുന്നു ആ യുവതി അന്ന് ആവശ്യപ്പെട്ടത്. ഷാജഹാൻപുരിലെ പൊലീസ് സ്റ്റേഷനിൽ 2011-ലാണ് ചിന്മയാനന്ദിന്റെ പേരിൽ ബലാൽസംഗ കേസ് രജിസ്റ്റർ ചെയ്തത്. 2012-ൽ കുറ്റപത്രം സമർപ്പിച്ചു.

കേസിലെ വിചാരണ നടക്കാനിരിക്കെയാണ് ചിന്മയാനന്ദിന്റെ ആശ്രമത്തിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്തതിനുശേഷം ബലാൽസംഗ കേസ് പിൻവലിക്കാൻ നിയമവകുപ്പിന് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയത്. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു സ്വാമി ചിന്മയാനന്ദ്. 2011-12ൽ ചിന്മയാനന്ദിന്റെ ആശ്രമത്തിൽ ശിഷ്യയായിരുന്നു ബലാൽസംഗത്തിനിരയായ യുവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP