Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു; ടെൻഡർ നടപടികളിലും ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിജിലൻസ്; അഴിമതി കേസിൽ ഒന്നാം പ്രതി ആർഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയൽ; കോഴ മന്ത്രിമാരും കൈ പറ്റിയെന്ന് നിരീക്ഷണം; പത്തുവർഷത്തിനിടെ സൂരജിന്റെ സ്വത്തുകളിൽ 314ശതമാനം വർധനവ്

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു; ടെൻഡർ നടപടികളിലും ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിജിലൻസ്; അഴിമതി കേസിൽ ഒന്നാം പ്രതി ആർഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയൽ; കോഴ മന്ത്രിമാരും കൈ പറ്റിയെന്ന് നിരീക്ഷണം; പത്തുവർഷത്തിനിടെ സൂരജിന്റെ സ്വത്തുകളിൽ 314ശതമാനം വർധനവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. പ്രാഥമിക അന്വേഷണത്തിൽ ടെൻഡർ നടപടിക്രമങ്ങളിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയൽ. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച് വിജിലൻസ് അന്വേഷിച്ചിരുന്നു.

ആർഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവൻ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തുത്തിരുന്നു. കോഴ കൈപറ്റിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലൻസിന്റെ പക്കലുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചിരുന്നു.

കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും കർണാടകയിലുമായി ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP