Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ അറബിക് അദ്ധ്യാപകൻ കീഴടങ്ങിയത് മഞ്ചേരി സെഷൻസ് കോടതിയിൽ; നാടകീയ കീഴടങ്ങൽ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ; പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിച്ചത് ലാബിലെ ഡോക്ടർ

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച  സംഭവം; പ്രതിയായ അറബിക് അദ്ധ്യാപകൻ കീഴടങ്ങിയത് മഞ്ചേരി സെഷൻസ് കോടതിയിൽ; നാടകീയ കീഴടങ്ങൽ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ; പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിച്ചത് ലാബിലെ ഡോക്ടർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: യുപി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ അദ്ധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അദ്ധ്യാപകൻ പി ടി അബ്ദുൾ മസൂദാണ് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. താൻ അഞ്ചാം ക്ലാസിൽ പഠിപ്പിച്ച കുട്ടിയെയാണ് മസൂദ് രണ്ടര മാസം മുമ്പ് പീഡിപ്പിച്ചത്. കുറച്ചു നാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ ഒരു സ്‌കാനിങ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയെന്ന് വ്യക്തമായത്. ഇയാളെ സ്‌കൂൾ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് കീഴടങ്ങൽ.

അറബിക് അദ്ധ്യാപകനായ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അദ്ധ്യാപകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

തന്റെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ വീട്ടിൽ വച്ച് ഇയാൾ പീഡനം നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. സാമ്പത്തികമായി തീർത്തും പിന്നോക്കം നിൽക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരെ കേസിൽനിന്ന് പിന്തിരിപ്പിക്കാൻ വലിയ സമ്മർദ്ദം നടക്കുന്നുവെന്നും സൂചനയുണ്ടായിരുന്നു.

പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായരുന്നില്ല. അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP