Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രവും അടുത്തുള്ള പള്ളിയും ഒരുരാത്രി തകർന്നപ്പോൾ കള്ളനെ പിടികൂടാൻ പൊലീസിനും നാട്ടുകാർക്കുമൊപ്പം അന്വേഷിച്ചിറങ്ങി; വർഗീയ ലഹളയ്ക്ക് ശ്രമിച്ചവരെ കണ്ടെത്തണമെന്ന് ഘോരഘോരം പറഞ്ഞു; ഒടുവിൽ കൂടെ നടന്നവൻ തന്നെ കള്ളനെന്ന് തെളിഞ്ഞപ്പോൾ മൂക്കത്ത് വിരൽവെച്ച് നാട്ടുകാരും; മലപ്പുറത്ത് പള്ളിയും ക്ഷേത്രവും തകർത്ത അഹമ്മദ്കുട്ടി പകൽമാന്യനായ 'കാട്ടുകള്ളൻ'; പാതിരാ മോഷണങ്ങൾ മുമ്പും നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു അഹമ്മദ് കുട്ടി

ക്ഷേത്രവും അടുത്തുള്ള പള്ളിയും ഒരുരാത്രി തകർന്നപ്പോൾ കള്ളനെ പിടികൂടാൻ പൊലീസിനും നാട്ടുകാർക്കുമൊപ്പം അന്വേഷിച്ചിറങ്ങി; വർഗീയ ലഹളയ്ക്ക് ശ്രമിച്ചവരെ കണ്ടെത്തണമെന്ന് ഘോരഘോരം പറഞ്ഞു; ഒടുവിൽ കൂടെ നടന്നവൻ തന്നെ കള്ളനെന്ന് തെളിഞ്ഞപ്പോൾ മൂക്കത്ത് വിരൽവെച്ച് നാട്ടുകാരും; മലപ്പുറത്ത് പള്ളിയും ക്ഷേത്രവും തകർത്ത അഹമ്മദ്കുട്ടി പകൽമാന്യനായ 'കാട്ടുകള്ളൻ'; പാതിരാ മോഷണങ്ങൾ മുമ്പും നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു അഹമ്മദ് കുട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ പള്ളിയും ക്ഷേത്രവും തകർത്തകേസിൽ അറസ്റ്റിലായ അഹമ്മദ്കുട്ടി പകൽമാന്യനായ 'കാട്ടുകള്ളൻ'. പ്രതിയെ പിടികൂടാനും അന്വേഷണം നടത്താനും പൊലീസിനും നാട്ടുകാർക്കുമൊപ്പം ഓടി നടന്ന അഹമ്മദ്കുട്ടി അവസാനം പിടിയിലായപ്പോൾ മൂക്കത്ത് വിരൽവെച്ച് നാട്ടുകാരും. എപ്രിൽ ഒന്നിനും രണ്ടിനുമാണ് മലപ്പുറത്തെ പള്ളിയും ക്ഷേത്രവും കത്തിക്കുകയും തകർക്കുകയും ചെയ്തത്. സംഭവത്തെ തുടർന്നു നാട്ടുകാരും പൊലീസും സ്ഥലത്ത് തടിച്ചുകൂടി അന്വേഷണം നടത്തിയപ്പോഴും മുൻപന്തിയിൽ പ്രതിയും നാട്ടുകാരനുമായ അഹമ്മദ്കുട്ടിയുമുണ്ടായിരുന്നു. പൊലീസിനെ സഹായിക്കാനും പ്രതിയെ കണ്ടെത്താനും നടപടിവേഗത്തിലാക്കണമെന്നുവരെ അഹമ്മദ്കുട്ടി ഈസമയത്ത് പൊലീസിനോട് പറഞ്ഞു.

കോവിഡ് ഭീതിക്കിടയിൽ വർഗീയത പരത്താൻശ്രമിച്ച പ്രതി അഹമ്മദ്കുട്ടിയെ പിടികൂടാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങളാണ്. തലക്കടത്തൂർ ചെറിയമുണ്ടം കരുമരക്കാട്ടിൽ ബീരാൻകുട്ടിയുടെ മകൻ അഹമ്മദ്കുട്ടിയാണ് ഇന്നലെ താനൂർ പൊലീസ് പിടികൂടിയത്. ഈമാസം ഒന്നിനും രണ്ടിനുമാണ് പ്രതി ക്ഷേത്രവും പള്ളിയും തകർക്കുകയും, ഭണ്ഡാരവും നേർച്ചപ്പെട്ടിയും മോഷണം നടത്തുകയും ചെയ്തത്. മലപ്പുറം തലക്കടത്തൂർ അരീക്കാട് ശ്രീധർമശാസ്ത്ര ക്ഷേത്ത്രിന്റെ ദീപസ്തംഭമാണ് തകർത്തത്. ഇതിന് പുറമെ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലുണ്ടായിരുന്ന 1980രൂപയും മോഷ്ടിച്ചു.

ഇതിന് ശേഷം തിലക്കടത്തൂർ അരീക്കാട് ജുമാമസ്ജിദിലെ ഒരു മൈക്കും, അരീക്കാട് തഖ്വാപള്ളിയിലെ മൂന്നും മൈക്കും മോഷ്ടിച്ചു. ഇതിന് ശേഷം രണ്ടാംതിയ്യതി പുലർച്ചെയാണ് അരീക്കാട് ജുമാമസ്ജിദിന് തീയിട്ടത്. പള്ളിയുടെ ഒരു ഭാഗംതന്നെ കത്തിനശിച്ചിരുന്നു. ഇതിൽ എട്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ ദീപസ്തംഭം തകർത്തതിൽ ഒരുലക്ഷംരൂപയുടെ നാശനഷ്ടം സംഭവിച്ചതായും പൊലീസ് പറഞ്ഞു. ഇതിന് പുറമെ തലപ്പറമ്പ് അങ്ങാടിയിലെ ഓമനാൂർ ശുഹദാക്കളുടെ പേരിലുള്ള നേർച്ചപ്പെട്ടിയിൽനിന്നും 1180രൂപയും പ്രതി മോഷ്ടിച്ചതായി സമ്മതിച്ചു.

പരാതിയെ തുടർന്ന് തിരൂർ, താനൂർ പൊലീസ്റ്റേഷനുകളിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നു പള്ളി തീവെച്ചുപോയപ്പോൾ സമീപപ്രദേശങ്ങളിലുണ്ടായ സി.സി.ടി.വികൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. തീവെച്ച പള്ളിയിൽ പരിശോധന നടത്താനായി പൊലീസ് വന്നപ്പോഴാണ് അഹമ്മദ്കുട്ടി പൊലീസിന്റെ സഹായിയായും നാട്ടുകാരിൽ ഒരാളായും അവിടെ സജീവമായത്. പ്രതി മോഷണത്തിനും പള്ളിയും ക്ഷേത്രവും തകർക്കാനും ഉപയോഗിച്ച ചുറ്റിക ഉൾപ്പെടെയുള്ള വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിയെ തെളിവെടുപ്പിനായി സ്വന്തംവീട്ടിലേക്കുകൊണ്ടുപോയപ്പോൾ ഭാര്യയും മക്കളും ഇനി ഞങ്ങളെ ബുദ്ധിമുട്ടിക്കെരുതെന്നും പ്രതിയോട് പറഞ്ഞു. പ്രതിയോട് കയർക്കാൻ വന്ന വീട്ടുകരെ പൊലീസ് ഇടപെട്ടാണ് ശാന്തരാക്കിയത്. വീട്ടിൽ ഒളിപ്പിച്ച തൊണ്ടിമുതലുകൾ പ്രതിതന്നെയാണ് എടുത്തു നൽകിയത്. പ്രതി ഇതിനു മുമ്പ് ദുബായിൽ ആയിരുന്നപ്പോഴും ഇത്തരം മോഷണം നടത്തിയിരുന്നതായി പൊലീസിന് മൊഴി നൽകി. ക്ഷേത്രത്തിൽനിന്നും നേർച്ചപ്പെട്ടിയിൽനിന്നും മോഷ്ടിച്ച പണവും പൊലീസ് കണ്ടെടുത്തു. പ്രതിമോഷ്ടിച്ച മൈക്കുകളും കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റങ്ങളെല്ലാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

അതേസമയം പ്രതി അഹമ്മദ്കുട്ടിയുടെ രാഷ്ട്രീയവും നാട്ടിൽ ചർച്ചയാക്കാൻശ്രമിക്കുന്നുണ്ട്. പ്രതി സിപിഎം പ്രവർത്തകനാണെന്ന രീതിയിൽ നാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായ പ്രചരണം നടന്നിരുന്നു. എന്നാൽ ഇയാൾ സിപിഎം പ്രവർത്തകനല്ലെന്ന വാദവുമായി പഞ്ചായത്ത് പാർട്ടി ഭാരവാഹികൾ രംഗത്തുവന്നു. അതോടൊപ്പം മറ്റൊരു വിഭാഗം ഇയാൾ ലീഗുകാരനാണെന്ന രീതയിലും പ്രചരണം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP