Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീലങ്കയെ കരയിച്ച കറുത്ത ഈസ്റ്ററിന്റെ ആസൂത്രകരുടെ അടുത്ത ലക്ഷ്യം കേരളമോ? ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും; ഫോർട്ട് കൊച്ചിയിലെ ഹോംസ്‌റ്റേകളും ഹോട്ടലുകളും ഒൻപത് മണിക്ക് മുൻപ് താമസക്കാരുടെ വിവരം കൈമാറണം; പരിശോധന ശക്തമാക്കാനുറച്ച് സിറ്റി പൊലീസ്; നിർണായക തീരുമാനം കേരളത്തിൽ 60 പേർ എൻഐഎ നിരീക്ഷണത്തിലായതിന് പിന്നാലെ; നാഷണൽ തൗഹീദ് ജമാഅത്ത് തലവൻ കേരളത്തിലെത്തിയത് വെറുതെ അല്ലെന്ന നിഗമനത്തിൽ പൊലീസ്

ശ്രീലങ്കയെ കരയിച്ച കറുത്ത ഈസ്റ്ററിന്റെ ആസൂത്രകരുടെ അടുത്ത ലക്ഷ്യം കേരളമോ? ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും; ഫോർട്ട് കൊച്ചിയിലെ ഹോംസ്‌റ്റേകളും ഹോട്ടലുകളും ഒൻപത് മണിക്ക് മുൻപ് താമസക്കാരുടെ വിവരം കൈമാറണം; പരിശോധന ശക്തമാക്കാനുറച്ച് സിറ്റി പൊലീസ്; നിർണായക തീരുമാനം കേരളത്തിൽ 60 പേർ എൻഐഎ നിരീക്ഷണത്തിലായതിന് പിന്നാലെ; നാഷണൽ തൗഹീദ് ജമാഅത്ത് തലവൻ കേരളത്തിലെത്തിയത് വെറുതെ അല്ലെന്ന നിഗമനത്തിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ കരയിപ്പിച്ച ബോബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷ ശക്തമാക്കുന്നു. ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകർ കേരളത്തിൽ മാസങ്ങളോളം കഴിഞ്ഞതും എൻഐഎ നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്. ഭീകരർ കൊച്ചിയെ ലക്ഷ്യമിടാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് ഫോർട്ട് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു

ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെ കുറിച്ച് എന്നും രാവിലെ 9 മണിക്ക് വിവരം നൽകണം എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് നൽകാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അതേസമയം ശ്രീലങ്കൻ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടരുകയാണ്.

കേരളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് ശ്രീലങ്കയിൽ നടന്ന സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു.എന്നാൽ ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീടുകളിൽ കഴിയുന്നവരെ എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ഫോൺ രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു. മലബാർ മേഖലയിലെ 60 പേർ നിരീക്ഷണത്തിലാണ്.

കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്ത് എന്ന സംഘടനയ്ക്ക് കേരളത്തിലും വേരുകൾ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഈ സംഘടന എറണാകുളം ജില്ലയിൽ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിം ആണ് തൗഹീദ് ജമായത്ത് എന്ന സംഘടനയുടെ സ്ഥാപകൻ. ഇതിന് തമിഴ്‌നാട്ടിൽ ഘടകമുണ്ട്. തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. കോഴിക്കോടും മലപ്പുറത്തും കാസർഗോഡും ഈ സംഘടനയ്ക്ക് അനുഭാവികളുണ്ടെങ്കിലും പ്രവർത്തകരുള്ളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ മുഖ്യപ്രവർത്തനം. ഈരാറ്റുപേട്ട പോലുള്ള സ്ഥലങ്ങളിലും തൗഹിദ് ജമാഅത്തിന് പ്രവർത്തകരുണ്ട്

ഈ മേഖലയിൽ തമിഴ്‌നാട്ടുകാരായ നിരവധി മുസ്ലീങ്ങളുണ്ട്. ഇവർക്കിടയിലാണ് ഈ സംഘടനയുടെ പ്രവർത്തനമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പരസ്യമായി പോലും പ്രവർത്തിക്കാനുള്ള അവസരം ഇവർക്കുണ്ടായിരുന്നു. മുസ്ലിം മതസംഘടനയെന്ന തരത്തിലായിരുന്നു ഇടപെടൽ. എന്നാൽ ശ്രീലങ്കയിൽ സ്‌ഫോടനങ്ങൾ നടന്നതോടെയാണ് ഈ സംഘടന കുപ്രസിദ്ധമാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് ഘടകത്തിന്റെ ലങ്കൻ ബന്ധം കണ്ടെത്തി. ഇതിനൊപ്പമാണ് കേരളത്തിലും മതതീവ്രവാദം വളർത്താൻ ഇവർ ശ്രമിച്ചെന്ന തിരിച്ചറിവുണ്ടാകുന്നത്. കണ്ണൂരും കാസർഗോഡും കോഴിക്കോടും മലപ്പുറവും ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായിരുന്നു. കനകമലയിലെ അറസ്റ്റോടെ ഇതിന് തടസ്സം നേരിട്ടു. ഇതോടെയാണ് പുതിയ രൂപത്തിൽ കേരളത്തിൽ സജീവമാകാൻ ഐസിസ് തീരുമാനിച്ചത്. തൗഹീദ് എന്ന തമിഴ് സംഘടനയുടെ കേരളത്തിലേക്കുള്ള വരവും ഇങ്ങനെയായിരുന്നു.

ഈ സംഘടനയെ ഉപയോഗിച്ച് കേരളത്തിൽ നിന്ന് തീവ്രവാദ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ആലുവ റൂറൽ പൊലീസിന് കീഴിലുള്ള മേഖലയിലാണ് ഇവരുടെ സജീവ സാന്നിധ്യം തിരിച്ചറിയുന്നത്. ഫണ്ട് പിരവും മറ്റും കാര്യക്ഷമമായി ഇവർ നടത്തിയെന്നാണ് സൂചന. ഏതായാലും ഈ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ സ്‌ഫോടനത്തിന് കേരളത്തിൽ നിന്നും കാര്യമായ സഹായം കിട്ടിയെന്നാണ് ലങ്കൻ ഇന്റലിജൻസിന്റേയും കണ്ടെത്തൽ. അതുകൊണ്ട് തന്നെ സംശയമുള്ളവരെ എല്ലാം നിരീക്ഷിക്കും. തീവ്ര നിലപാടുകാർ ഇവിടേക്ക് നുഴഞ്ഞു കയറിയെന്ന് പൊലീസും സംശയിക്കുന്നു. എന്നാൽ ലങ്കയിലെ സ്‌ഫോടനത്തിന് ശേഷം ഇവർ മുങ്ങിയെന്നും കരുതുന്നു. മൂവാറ്റുപുഴ. ഈരാറ്റുപേട്ട മേഖലയിലും പൊലീസ് സജീവ പരിശോധനകൾ നടത്തുന്നുണ്ട്.

കേരളത്തിൽ സജീവമായ സംഘടനയുടെ ശ്രീലങ്കൻ ലിങ്കും പരിശോധിക്കുന്നുണ്ട്. കേരളത്തിൽ കത്വ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് നടന്ന വാട്‌സ് അപ് ഹർത്താലിന് ലങ്കൻ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചാവേറാക്രമണങ്ങളുടെ സൂത്രധാരൻ 38 കാരനായ, കടുത്ത മത തീവ്രവാദിയായ ഹാഷിം മൗലവിയാണെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ബട്ടിക്കലോവ സ്വദേശിയായ സഹ്റാൻ ഹാഷിം തന്നെയാണ് നാഷണൽ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനെന്നും സ്ഥിരീകരിച്ചു. തമിഴിലാണ് ഇയാൾ ഫെയ്‌സ് ബുക്കിലൂടേയും മറ്റും ആശയ പ്രചരണം നടത്തിയത്. തമിഴ് മുസ്ലിം വർഗ്ഗീയതയെ ആളിക്കത്തിച്ചാണ് ലങ്കയിൽ സ്‌ഫോടനങ്ങൾ നടത്തിയത്.

ഇയാളും ഒരു ചാവേറായിരുന്നു. സ്വന്തമായി മോസ്‌ക്കും മദ്രസയും നടത്തിയിരുന്ന ഹാഷിം കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുകയും വിദ്വേഷം പടർത്തുകയും ചെയ്തിരുന്നു. ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ ഇയാളുടെ സ്വാധീനത്താലാണ് കഴിഞ്ഞ വർഷം ശ്രീലങ്കയിലെ പല സ്ഥലങ്ങളിലും ബുദ്ധപ്രതിമകൾ തകർത്തത്. ഷാങ്ങ്രില റസ്റ്ററന്റിൽ സ്ഫോടനം നടത്തിയത് ഇയാളെന്നാണ് വിവരം. ഹാഷിറിന്റെ നാടായ ബട്ടിക്കലോവയ്ക്കു സമീപം കാട്ടൻകുടിയിൽ നാളുകൾക്കു മുൻപ് സ്ഫോടനത്തിൽ ഒരു ബൈക്ക് തകർന്നിരുന്നു. ഇത് ഈസ്റ്റർ ബോംബാക്രമണത്തിനുള്ള ട്രയലായിരുന്നുവോയെന്ന് പൊലീസ് സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP