Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗജത്തും ബഷീറും തമ്മിൽ അവിഹിത ബന്ധം തുടങ്ങിയത് നാല് വർഷം മുമ്പ്; ഇതിന്റെ പേരിൽ സവാദും ഭാര്യയും പലതവണ വഴക്കിട്ടു; ഒരിക്കൽ തർക്കം തീർപ്പാക്കിയത് സിഐയുടെ നേതൃത്വത്തിൽ; എന്നിട്ടും രാത്രിഫോൺ വിളികളുമായി കാമുകനുമായി ബന്ധം തുടർന്നു; ഒരുമിച്ചു കഴിയാൻ കൊലപാതകം ആസൂത്രണം ചെയ്തതിലും ഭാര്യക്ക് മുഖ്യപങ്ക്; സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരുന്ന് സൗജത്ത്

സൗജത്തും ബഷീറും തമ്മിൽ അവിഹിത ബന്ധം തുടങ്ങിയത് നാല് വർഷം മുമ്പ്; ഇതിന്റെ പേരിൽ സവാദും ഭാര്യയും പലതവണ വഴക്കിട്ടു; ഒരിക്കൽ തർക്കം തീർപ്പാക്കിയത് സിഐയുടെ നേതൃത്വത്തിൽ; എന്നിട്ടും രാത്രിഫോൺ വിളികളുമായി കാമുകനുമായി ബന്ധം തുടർന്നു; ഒരുമിച്ചു കഴിയാൻ കൊലപാതകം ആസൂത്രണം ചെയ്തതിലും ഭാര്യക്ക് മുഖ്യപങ്ക്; സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരുന്ന് സൗജത്ത്

മറുനാടൻ മലയാളി ബ്യൂറോ

താനൂർ: താനൂരിൽ അവിഹിത ബന്ധത്തിന് തടസമായ ഭർത്താവിനെ സൗജത്തും കാമുകനും ചേർത്ത് ആസൂത്രിതമായി തന്നെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തെ കുറിച്ച് എല്ലാ കാര്യങ്ങളും ഭാര്യക്ക് അറിയാമായിരുന്നു. എന്നിട്ടും ഒന്നും അറിയില്ലെന്ന നാടകം നടത്തിയെങ്കിലും അതെല്ലാം തെളിവുകളുടെ മുമ്പിൽ അസ്ഥാനത്തായി. നാല് വർഷമായി സൗജത്തും ബഷീറും തമ്മിലുള്ള അവിഹിത ബന്ധം തുടങ്ങിയിട്ട്. ഭർത്താവിനെ ഇല്ലാതാക്കി ഒരുമിച്ചു ജീവിക്കാൻ ഇവർ കൃത്യമായ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

സൗജത്തും ബഷീറും തമ്മിൽ 4 വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നെന്നും ഇതിന്റെ പേരിൽ സവാദുമായി പലതവണ വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ് തർക്കമുണ്ടായപ്പോൾ താനൂർ സിഐയുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പിലെത്തിയത്. ഇരുവരുടെയും ഫോൺവിളി അടുത്തിടെ സവാദ് വീണ്ടും ചോദ്യംചെയ്തിരുന്നു.

വീട്ടുകാരും നാട്ടുകാരുമറിയാതെ ചൊവ്വാഴ്ച രാവിലെ മംഗളൂരുവിൽ വിമാനമിറങ്ങിയ ബഷീർ സുഹൃത്തും കോളജ് വിദ്യാർത്ഥിയുമായ സുഫിയാനെ കാസർകോട്ടുനിന്നാണു കൂടെക്കൂട്ടിയത്. നാട്ടിലേക്കെത്താതെ കോഴിക്കോട്ട് ലോഡ്ജിൽ തങ്ങി. അന്നു രാത്രി കൊലപാതകം നടപ്പാക്കാനായി താനൂരിലെ വീട്ടിലെത്തിയെങ്കിലും സവാദും ഭാര്യയും ഉറങ്ങാൻ ഏറെ വൈകിയതിനാൽ പദ്ധതി ഉപേക്ഷിച്ചു മടങ്ങി.

പിറ്റേന്നു രാവിലെ സൗജത്തിനെ കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി. അവിടെ ലോഡ്ജിൽ വൈകിട്ടുവരെ തങ്ങിയാണ് ഇരുവരും കൊലപാതകത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്രതി ആക്രമിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകൾ ഉണർന്നതോടെ പ്രതി പുറത്തേക്ക് ഓടി. തുടർന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റിയശേഷമാണ് സൗജത്ത് കത്തികൊണ്ട് വെട്ടിയും വരഞ്ഞും സവാദിന്റെ മരണമുറപ്പാക്കിയത്. സംഭവശേഷം അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ സൗജത്ത് തന്നെയാണ് അയൽവാസികളെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു.

വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടത് കുട്ടികൾക്കു മൂത്രമൊഴിക്കാൻ പോകാനാണെന്നാണ് പൊലീസിനോടു പറഞ്ഞത്. സൗജത്തിനെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഫോൺ വിളികൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്. കുറ്റകൃത്യം നടത്തിയതിനു പിന്നാലെ മംഗലാപുരത്തേക്കു തിരിച്ച പ്രതി കണ്ണൂരിൽ നിന്നാണ് ദുബായിലേക്കുള്ള വിമാന ടിക്കറ്റെടുത്തത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലെത്തിക്കാനാണ് താനൂർ സിഐ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം.

ദുബായിലായിരുന്ന ബഷീറും സൗജത്തും എല്ലാം വ്യക്തമായി ആസൂത്രണം ചെയ്തു. ഇതനുസരിച്ച് കൃത്യം നടത്താനായി മാത്രം ബഷീർ രണ്ടുദിവസത്തെ അവധിയിൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം വീട്ടുകാർപോലും അറിയാതെ രഹസ്യമായി മംഗളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. ഇതിനിടെയാണ് സുഹൃത്തും കാസർകോട്ടെ കോളേജ് വിദ്യാർത്ഥിയുമായ ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ ഒപ്പംകൂട്ടിയത്. എല്ലാം പദ്ധതി ഇട്ടതു പോലെ നടന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ സൗജത്ത് പെട്ടതോടെ എല്ലാം പൊളിഞ്ഞു. കൊലപാതകം നടത്തിയ ശേഷം എല്ലാം ഭംഗിയായെന്ന് ഉറപ്പാക്കിയ ശേഷം തിരികെ ഗൾഫിലേക്കും ബഷീർ മടങ്ങി. ബഷീറിനെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതിന് ശേഷം ഇന്റർപോളിന്റെ സഹായവും തേടും.

നാട്ടുകാരുടെ സംശയമാണ് കേസിൽ നിർണായകമായത്. അതുകൊണ്ടാണ് പൊലീസ് ഭാര്യയെ കൂടുതൽ ചോദ്യം ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബഷീറിനൊപ്പം താമസിക്കാൻ വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകി. ഒരു വർഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല ചെയ്തതെന്നും അവർ പറഞ്ഞു.

കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീർ കൃത്യം നിർവ്വഹിച്ച ശേഷവും അതു വഴി തന്നെ ഗൾഫിലേക്ക് മടങ്ങി. വിമാനത്താവളത്തിലേക്ക് എത്തിച്ചത് സുഹൃത്തായ സുഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങൾ നശിപ്പിക്കാൻ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാൾ കാസർകോടുവച്ച് പിടിയിലായി. ഏറെ നാളായി സൗജത്തും ബഷീറും അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകിയിട്ടുണ്ട്. നാലു മക്കളാണ് സൗജത്ത് -സവാദ് ദമ്പതികൾക്കുള്ളത്. പിതാവ് മരിക്കുകയും കൊലപാതകക്കേസിൽ മാതാവ് അറസ്റ്റിലാവുകയും ചെയ്തതോടെ കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP