Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മകൾക്ക് നേരെ പാഞ്ഞെടുത്ത് അച്ഛൻ; തളർന്ന് വീണ വൽസരാജിനെ ആശ്വസിപ്പിക്കാനാവാതെ കണ്ണ് തുടച്ച് നാട്ടുകാർ; തെളിവെടുപ്പിൽ ഭൂരിഭാഗവും നിർവ്വികാരയായി ക്രൂരയായ അമ്മ; പെറ്റ കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് വിശദീകരിച്ചത് കുറ്റബോധത്തിന്റെ ചെറു ലാഞ്ചന പോലുമില്ലാതെ; ഒന്നര വയസ്സുള്ള മകനെ കൊന്ന ശരണ്യയുടെ കൂസലില്ലായ്മയിൽ ഞെട്ടി മലയാളികൾ; കടൽ തീരത്തെ 'കാട്ടു ക്രൂരതയിൽ' ഭർത്താവിനും കാമുകനും പങ്കില്ല

തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മകൾക്ക് നേരെ പാഞ്ഞെടുത്ത് അച്ഛൻ; തളർന്ന് വീണ വൽസരാജിനെ ആശ്വസിപ്പിക്കാനാവാതെ കണ്ണ് തുടച്ച് നാട്ടുകാർ; തെളിവെടുപ്പിൽ ഭൂരിഭാഗവും നിർവ്വികാരയായി ക്രൂരയായ അമ്മ; പെറ്റ കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് വിശദീകരിച്ചത് കുറ്റബോധത്തിന്റെ ചെറു ലാഞ്ചന പോലുമില്ലാതെ; ഒന്നര വയസ്സുള്ള മകനെ കൊന്ന ശരണ്യയുടെ കൂസലില്ലായ്മയിൽ ഞെട്ടി മലയാളികൾ; കടൽ തീരത്തെ 'കാട്ടു ക്രൂരതയിൽ' ഭർത്താവിനും കാമുകനും പങ്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തയ്യിലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനും ഭർത്താവിനും പങ്കില്ലെന്ന് സിറ്റി സിഐ. പി.ആർ.സതീശൻ പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ശരണ്യയുടെ തെളിവെടുപ്പ് പൂർത്തിയായി. തയ്യിൽ കടപ്പുറത്തെ വീട്ടിലും, കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കടൽ ഭിത്തിയിലും എത്തിച്ച് തെളിവെടുത്തു. കടൽഭിത്തിയിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയത് എങ്ങിനെയാണെന്ന് ഒരു ഭാവഭേദവുമില്ലാതെയാണ് പ്രതി വിശദീകരിച്ചത്.

പ്രതിക്കു നേരെ കൈയേറ്റ ശ്രമവുമുണ്ടായി. കനത്ത സുരക്ഷയിലാണ് പൊലീസ് തെളിവെടുപ്പ് പൂർത്തീകരിച്ച് മടങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കുട്ടിയെ കടൽഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് വലിച്ചെറിഞ്ഞാണ് കൊന്നതെന്നും അമ്മ അന്വേഷണസംഘത്തോട് സമ്മതിച്ചു. കണ്ണൂരിൽ കുഞ്ഞിനെ കൊന്ന ശരണ്യയെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത് കനത്ത സുരക്ഷയിലാണ്. തെളിവെടുപ്പിൽ ഭൂരിഭാഗം സമയവും ശരണ്യ നിർവികാരയായി കാണപ്പെട്ടു. എന്നാൽ, കുഞ്ഞിനെ വലിച്ചെറിഞ്ഞ പാറക്കെട്ടിൽ പൊലീസ് എത്തിച്ചപ്പോൾ ശരണ്യ ചെറുതായി ഒന്നു തേങ്ങി. അതിന് അപ്പുറത്തേക്ക് ഒരു ഭാവഭേദവുമുണ്ടായില്ല. ഇത് പൊലീസിനേയും ഞെട്ടിച്ചു. സംഭവ സ്ഥലത്ത് ശരണ്യ കരഞ്ഞ് തളരുമെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ സംഘത്തെ പോലും കൂടെ കൂട്ടിയാണ് തെളിവെടുപ്പിന് എത്തിയത്.

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വർഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ത്രീകളടക്കമുള്ള നാട്ടുകാർ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോൾ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവർക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടർന്നു.

ക്രൂരകൃത്യം ചെയ്ത തന്റെ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ് പറഞ്ഞു. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് കണ്ണീരോടെ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിവാനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടിൽ അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസിൽ പരാതി നൽകുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും അൻപത് മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇതിനെതിരെ കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പൊലീസിന് മൊഴി നൽകി. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവൻ നീണ്ട മാരത്തൺ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. തുടക്കത്തിൽ രണ്ട് പേരേയും കൊലപാതകത്തിൽ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ശരണ്യയുടെ വസ്ത്രങ്ങളിൽ കടൽ വെള്ളത്തിന്റെ ഉപ്പിന്റേയും മണലിന്റേയും അംശങ്ങൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

ചോദ്യം ചെയ്യല്ലിനിടെയുള്ള മണിക്കൂറുകളിൽ ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവിൽ നിന്നും 17 മിസ്ഡ് കോളുകൾ വന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്ന കാര്യം ശരണ്യ വെളിപ്പെടുത്തിയത്. ശരണ്യയുടെ ഫോൺ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു.

ശരണ്യ ഗർഭിണിയായ ശേഷം ഭർത്താവ് പ്രണവ് ഒരു വർഷം ഗൾഫിൽ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടായത്. ഈ അവസരത്തിലാണ് ഭർത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്‌ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകൻ വാഗ്ദാനം നൽകിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മകനെ ഉപേക്ഷിക്കാൻ ഇയാൾ നിർബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP