Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് ചാറ്റ് വഴി പ്രണയം നടിച്ച് യുവാക്കളെ മനംമയക്കി വശത്താക്കും; അസുഖമാണെന്ന യുവതിയുടെ വിളി കേട്ട് വീട്ടിലേക്ക് വരുന്നവർ കുടുങ്ങും; ബാലരാമപുരം സ്വദേശികളായ യുവാക്കളെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 40,000 രൂപ; സോഷ്യൽ മീഡിയ തട്ടിപ്പിൽ തലസ്ഥാനത്ത് പേട്ടയിൽ പിടിയിലായ ദമ്പതികളും സുഹൃത്തുക്കളും ലക്ഷ്യമിട്ടത് അടിപൊളി ജീവിതം

ഫേസ്‌ബുക്ക് ചാറ്റ് വഴി പ്രണയം നടിച്ച് യുവാക്കളെ മനംമയക്കി വശത്താക്കും; അസുഖമാണെന്ന യുവതിയുടെ വിളി കേട്ട് വീട്ടിലേക്ക് വരുന്നവർ കുടുങ്ങും; ബാലരാമപുരം സ്വദേശികളായ യുവാക്കളെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 40,000 രൂപ; സോഷ്യൽ മീഡിയ തട്ടിപ്പിൽ തലസ്ഥാനത്ത് പേട്ടയിൽ പിടിയിലായ ദമ്പതികളും സുഹൃത്തുക്കളും ലക്ഷ്യമിട്ടത് അടിപൊളി ജീവിതം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഫേസ്‌ബുക്ക് വഴി യുവാക്കളെ പരിചയപ്പെട്ട ശേഷം വീട്ടിൽ വിളിച്ചുവരുത്തി പണം തട്ടുന്ന ദമ്പതികളും സുഹൃത്തുക്കളും പൊലീസ് പിടിയിൽ. തിരുവനന്തപുരം പേട്ട ഭഗത് സിങ് ലൈനിൽ താമസിക്കുന്ന ജിന ജയൻ ഇവരുടെ ഭർത്താവ് വിഷ്ണു എന്നിവരും സുഹൃത്തുക്കളുമാണ് ഇന്ന് ഉച്ചയോടെ പൊലീസിന്റെ പിടിയിലായത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെടുന്ന സുഹൃത്തുക്കളോട് ഭാര്യക്ക് അസുഖമാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതെന്ന് പേട്ട പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ബാലരാമപുരം സ്വദേശികളായ യുവാക്കളെ ഭീഷണിപ്പെടുത്തി 40000 രൂപയോളമാണ് സംഘം തട്ടിയെടുത്തത്.

സംഭവത്തെ കുറിച്ച് പേട്ട പൊലീസ് പറയുന്നത് ഇങ്ങനെ:

അഞ്ച് മാസങ്ങൾക്ക് മുൻപാണ് വിഷ്ണുവും നിയമ വിദ്യാർത്ഥിനിയായ ജിനുവും തമ്മിൽ പ്രണയത്തിനൊടുവിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. പേട്ടയിലെ ഒരു വീട്ടിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. വിഷ്ണുവിന് കാര്യമായ ജോലിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജിനു വിദ്യാർത്ഥിനിയായിരുന്നു. ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു ഇവർ. വിവാഹത്തിന് ശേഷം ജീവിക്കാനുള്ള പണം കൈയിലില്ലാതെ വന്നതോടെയാണ് ഇവർ ഇത്തരത്തിലൊരു തട്ടിപ്പ് പദ്ധതിയുമായി മുന്നോട്ട് വന്നത്. പണം കണ്ടെത്താനും അടിച്ച് പൊളിക്കാനുമുള്ള എളുപ്പവഴിയായിട്ടാണ് തട്ടിപ്പിനെ കണ്ടതും.

ഇങ്ങനെയൊരു തട്ടിപ്പ് ഒറ്റയ്ക്ക് നടത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് സുഹൃത്തുക്കളുടെ സഹായം തേടിയതും. ഫേസ്‌ബുക്ക് വഴി പരിചയപ്പെടുന്നവരോട് എളുപ്പത്തിൽ സൗഹൃദത്തിലെത്തുക എന്നതായിരുന്നു ആദ്യത്തെ പടി. പിന്നീട് ഇവർ ചെയ്തിരുന്നത് സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ള യുവാക്കളുമായി സൗഹൃദത്തിലാവുക എന്നതായിരുന്നു. ഇതിന് ശേഷം ഭാര്യക്ക് അസുഖമാണെന്നും ചികിത്സിക്കാൻ വലിയ തുക തന്നെ വേണം എന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കും. അങ്ങനെ വിളിച്ച് വരുത്തിയ ശേഷമാണ് യുവാക്കളിൽ നിന്നും പണവും മറ്റും അടിച്ച് മാറ്റിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസമായി സമാനമായ രീതിയിൽ ഇവർ ആരെയെങ്കിലും തട്ടിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. നാണക്കേട് കാരണം ആരും പരാതി പറയാതിരുന്നതാണോ എന്നും പരിശോധിക്കും.

ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 23ാം തീയതി നടന്ന സംഭവത്തെ തുടർന്നാണ്. ഭാര്യക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് ബാലരാമപുരം സ്വദേശികളായ രണ്ട് യുവാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. യുവാക്കൾ വീട്ടിലെത്തിയപ്പോൾ സംഘം ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് ഇന്നോവ കാറിൽ കയറ്റി എടിഎമ്മിൽ നിന്നും 40000 രൂപ തട്ടിയെടുക്കുകയായിരുന്നു യുവാക്കളുടെ മൊബൈൽ ഫോൺ എടിഎം തിരിച്ചറിയൽ കാർഡ് എന്നിവയും സംഘം തട്ടിയെടുത്തിരുന്നു.

വിഷ്ണുവിനും ഭാര്യ ജിനുവിനും പുറമെ വെട്ടുകാട് സ്വദേശികളായ അബിൻഷാ (22) ആഷിക് (22) മൻസൂർ (20) വഴയില സ്വദേശി സ്റ്റാലിൻ (26) വിവേക് (21) എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP