Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാട്രിമോണിയൽ വഴി പരിചയപ്പെടുന്ന യുവതികളെ മകളെ കൊണ്ട് വിളിപ്പിച്ച് വലയിൽ വീഴ്‌ത്തും; കാറുകൾ വാടകയ്ക്ക് എടുത്ത് മുങ്ങും; ഒന്നരവർഷത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ച് സമ്പാദിച്ചത് ലക്ഷങ്ങൾ; അടിമാലിയിൽ കുടുങ്ങിയ തട്ടിപ്പുവീരൻ ഡിറ്റോമോന്റെ കഥ ഇങ്ങനെ

മാട്രിമോണിയൽ വഴി പരിചയപ്പെടുന്ന യുവതികളെ മകളെ കൊണ്ട് വിളിപ്പിച്ച് വലയിൽ വീഴ്‌ത്തും; കാറുകൾ വാടകയ്ക്ക് എടുത്ത് മുങ്ങും; ഒന്നരവർഷത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ച് സമ്പാദിച്ചത് ലക്ഷങ്ങൾ; അടിമാലിയിൽ കുടുങ്ങിയ തട്ടിപ്പുവീരൻ ഡിറ്റോമോന്റെ കഥ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: പണവും കാറും തട്ടിയെടുത്ത കേസിൽ പിടിയിലായ എറണാകുളം കുഴിപ്പിള്ളി തലമുറ്റത്ത് ഡിറ്റോമോന്റെ (30) ഒന്നര വർഷത്തോളം നീണ്ട തട്ടിപ്പിനെക്കുറിച്ച് അടിമാലി പൊലീസ് പുറത്തുവിട്ട വിവരങ്ങൾ സിനമക്കഥകളെ വെല്ലുന്നത്.മകളെ ഭർത്താവിന്റെ പക്കൽ നിന്നും വീണ്ടെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണമാണ് ഇയാളെ കുടുക്കാൻ സഹായകമായതെന്ന് പൊലീസിന് വ്യക്തമാക്കി.

നാല് സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ച്് ഒന്നര വർഷത്തിനുള്ളിൽ കേരളത്തിന്റെ പലഭാഗത്തുള്ളവരെ വിവിധ രീതികളിൽ കബളിപ്പിച്ച്് ഇയാൾ സ്വന്തമാക്കിയത് ലക്ഷങ്ങളാണ് പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കർണ്ണാടകയിലെ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ച് മൂന്നുവയസുള്ള കുഞ്ഞിനെയും കൂട്ടി ഇയാൾ സ്ഥലം വിടുകയായിരുന്നു.തുടർന്ന് പ്രദേശത്തെ മലയാളികൾ ചേർന്ന് ഇവരെ കൊടുങ്ങല്ലൂരിലെ പുനരധിവാസ കേന്ദ്രമായ ദയയിൽ എത്തിക്കുകയായിരുന്നു.ഇവിടെ താമസിച്ച് വരുന്നതിനിടെയാണ് ഇവർ കുഞ്ഞിനെ വീണ്ടെടുത്ത് നൽകണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.

സ്ഥലം മാറിയെത്തിയ എക്‌സൈസ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് അടിമാലിയിലെ ബാർ ഹോട്ടലിൽ താമസം തുടങ്ങിയതു മുതലുള്ള തട്ടിപ്പ് ചരിത്രമാണ് ഇയാൾ അടിമാലി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.പരിചയം സ്ഥാപിച്ച്് അടിമാലി സ്വദേശി അൻസലിന്റെ കാർ തരപ്പെടുത്തി മുങ്ങാനൊരുങ്ങവേ പൊളിഞ്ഞപാലത്ത് അപകടത്തിൽപ്പെട്ടുവെങ്കിലും പരിക്കേറ്റില്ല.ഇതേ കാറിന്റെ ഉടമയെക്കൊണ്ട് തന്നെ മറ്റൊരു കാർ വരുത്തി ഇയാൾ ഇവിടെ നിന്നും കടന്നു.

എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയെ കാണാൻ പോകാൻ വേണ്ടിയാണ് ഇയാൾ അൻസലിനോട് കാർ ആവശ്യപ്പെട്ടത്.അപടത്തിൽപ്പെട്ട കാർ നന്നാക്കിക്കൊടുക്കാമെന്നും ആശുപത്രിയിൽ എത്തേണ്ടത് അത്യവശ്യമാണെന്നുമുള്ള ഇയാളുടെ ആരെയും വിശ്വസിപ്പിക്കുന്ന പ്രകടനത്തിൽ കുടുങ്ങിയാണ് സുഹൃത്തിന്റെ കാർ അൻസിൽ ഇയാൾക്കായി തരപ്പെടുത്തിയത്.എറണാകുളത്തേക്കുള്ള യാത്രയിൽ കാറിന്റെ ഉടമയുടെ അടുപ്പക്കാരനും ഒപ്പമുണ്ടായിരുന്നു.രോഗാവസ്ഥയിൽ മറ്റാളുകളെ കാണുന്നത് ഭാര്യയ്ക്കിഷ്ടമാവില്ലന്നും അതിനാൽ കൂടെ വരേണ്ടെന്നും പറഞ്ഞ് ഒപ്പമുണ്ടായിരുന്ന ആളെ ഇറക്കി ഇയാൾ ആശുപത്രിക്ക് സമീപം കാറിൽ നിന്നും ഇറക്കി.

പിന്നീട് ഇയാളെ കാണാതെ ഭാര്യയെയും കുഞ്ഞിനെയും കയറ്റി ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു.പിന്നീടാണ് ഇയാൾ തട്ടിപ്പിന്റെ വിവിധ തലങ്ങൾ പരീക്ഷിച്ച്് തുടങ്ങിയത്.2016 ജൂണിൽ അടിമാലി സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്ത് മുങ്ങിയ കേസിലും 2017 ആഗസ്റ്റിൽ ഇരുമ്പുപാലം സ്വദേശിയെ ഓൺലൈൻ വ്യാപാരത്തിലൂടെ 26000 രൂപ കബളിപ്പിച്ച കേസിലും അടിമാലി പൊലീസ് ഡിറ്റോമോനായി അന്വേഷണം നടത്തിവരികയായിരുന്നു.

മാട്രിമോണിയൽ വഴി യുവതികളെ പരിചയപ്പെട്ട ശേഷം അവരിൽ നിന്നും ഇയാൾ വലിയ തുക തട്ടിയെടുത്തിരുന്നെന്നും തിരുവനന്തപുരം സ്വദേശിയായ സർക്കാർ ജീവനക്കാരിയിൽ നിന്നും ഒരുലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവമെന്നും അടിമാലി സർക്കിൾ ഇൻസ്പെക്ടർ പി കെ സാബു മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.ഇയാൾ നിലവിൽ ഉപയോഗിച്ചു വന്നിരുന്ന സ്വിഫ്റ്റ് കാർ മഹാരാഷ്ട്രയിൽ നിന്നും തട്ടിയെടുത്തതാണെന്നും താമസസ്ഥലം മാറുന്നതിനനുസരിച്ച് ഡിറ്റോ കാറിന്റെ നമ്പരും മാറിമാറി ഉപയോഗിച്ച് വരികയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

.ഒ എൽ എക്സിൽ പരസ്യം ചെയ്യുന്ന വാഹന ഉടമകളിൽ നിന്നും വാഹനത്തിന്റെ രേഖകൾ ഓൺലൈനായി കൈപ്പറ്റിയശേഷം അവയുടെ പകർപ്പെടുത്ത് കൈവശം സൂക്ഷിച്ച് ആ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചായിരുന്നു ഇയാൾ കാറുമായി വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി നടന്നിരുന്നത്.ഇതിനോടകം രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഡിറ്റോ മോൻ രണ്ടാമത്തെ ഭാര്യയിലുണ്ടായ പെൺകുട്ടിയുമായിട്ടായിരുന്നു മംഗലാപുരത്തിന് കടന്നത്.

മാട്രിമോണിയൽ വഴി പരിചയപ്പെടുന്ന യുവതികളെ മകളെ കൊണ്ട് സംസാരിപ്പിച്ചായിരുന്നു ഡിറ്റോ വലയിൽ വീഴ്‌ത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മുറികളെടുത്തായിരുന്നു കുഞ്ഞുമായി ഇയാൾ താമസിച്ച് വന്നിരുന്നത്്.‌ടോറസ് ലോറികൾ തട്ടിയെടുത്ത് വിൽപ്പന നടത്തിയ കേസിൽ കാലടി പൊലീസ് ബാഗ്ലൂരിൽ നിന്നും 2015ൽ ഡിറ്റോയെ അറസ്റ്റ് ചെയ്തിരുന്നു.ഇതിനുശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഡിറ്റോ അടിമാലിയിൽ എത്തിയതും തട്ടിപ്പുകളുമായി കറങ്ങിതെന്നുമാണ് പൊലീസ് കണ്ടെത്ത

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP