Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ ഐ.പി.എസ് ട്രെയിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസ് നടത്തിയത് അഭിമാനപോരാട്ടം; പ്രതി സഞ്ചരിച്ച ബൈക്കിന്റെ മോഡലും നമ്പരും ഉദ്യോഗസ്ഥ പരാതിക്കൊപ്പം നൽകിയിട്ടും 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ കഴിയാത്തത് പൊലീസിന് ക്ഷീണമായി; ഏത് വിധേനയും പ്രതിയെ പൊക്കാൻ ഫോർട്ട് അസി.കമ്മീഷൻ പ്രതാപന്റെ നേതൃത്വത്തിൽ നടത്തിയ കാട് അടച്ചുള്ള വെടിവയ്‌പ്പ് ഫലം കണ്ടു; രണ്ട് ജില്ലകളിലെ 72000 ബൈക്കുകകൾ പരിശോധിച്ച് പൂന്തുറ സ്വദേശിയായ പ്രതിയെ വലയിലാക്കിയത് ഇങ്ങനെ

വനിതാ ഐ.പി.എസ് ട്രെയിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസ് നടത്തിയത് അഭിമാനപോരാട്ടം; പ്രതി സഞ്ചരിച്ച ബൈക്കിന്റെ മോഡലും നമ്പരും ഉദ്യോഗസ്ഥ പരാതിക്കൊപ്പം നൽകിയിട്ടും 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ കഴിയാത്തത് പൊലീസിന് ക്ഷീണമായി; ഏത് വിധേനയും പ്രതിയെ പൊക്കാൻ ഫോർട്ട് അസി.കമ്മീഷൻ പ്രതാപന്റെ നേതൃത്വത്തിൽ നടത്തിയ കാട് അടച്ചുള്ള വെടിവയ്‌പ്പ് ഫലം കണ്ടു; രണ്ട് ജില്ലകളിലെ 72000 ബൈക്കുകകൾ പരിശോധിച്ച് പൂന്തുറ സ്വദേശിയായ പ്രതിയെ വലയിലാക്കിയത് ഇങ്ങനെ

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഐ.പി.എസ് ടെയിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസ് നടത്തിയത് അഭിമാന പോരാട്ടം. പരാതിക്കൊപ്പം പ്രതിസഞ്ചരിച്ച വാഹനത്തിന്റെ മോഡലും നമ്പരും നൽകിയിട്ടും 24 മണിക്കൂറിനുള്ളിൽ പ്രതിയെകുറിച്ച് തുമ്പ് പോലും കണ്ടെത്താൻ തിരുവല്ലം പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമമാണ് പ്രതിയെ കുടുക്കിയത്. പ്രതി സഞ്ചരിച്ചത് KL-01-AF-1361 എന്ന നമ്പർ പാഷൻ പ്രോ ബൈക്കിലായിരുന്നുവെന്ന് വനിതാ ഓഫീസർ പരാതിയിൽ നൽകിയിരുന്നു.

എന്നാൽ ഇത് ഏത് രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് അറിയില്ലായിരുന്നു. 72000 ബൈക്കുകളാണ് ഇതിനായി പരിശോധിച്ചത്. ആദ്യം തിരുവനന്തപുരത്തെ എല്ലാ പാഷൻ പ്രോബൈക്കുകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൊല്ലത്തെ വാഹനങ്ങൾ പരിശോധിച്ചപ്പോൾ സമാനമായ നമ്പരിൽ പാഷൻപ്രോ ഉണ്ടെന്ന് കണ്ടെത്തി. KL-01-AF-1361 എന്ന വാഹനം സലിം എന്നയാളുടെ പേരിലായിരുന്നു.

കൊല്ലത്തെ താത്കാലിക മേൽവിലാസത്തിലുള്ള ഉടമസ്ഥന്റെ സ്ഥിരമായ മേൽവിലാസം പൂന്തുറയാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് എത്തിയത്. ഇതോടെ പൂന്തുറ മാണിക്കവിളാകം സ്വദേശിയായ സലീമിനെ തേടി പൊലീസെത്തി. കാറ്ററിങ് ജീവനക്കരനായ ഇപ്പോൾ പാച്ചല്ലൂരിലാണ് താമസമെന്ന് നാട്ടുകാർ പറഞ്ഞതോടെ പൊലീസ് പ്രതിയെ ഉറപ്പിച്ചു. തുടർന്നാണ് 29കാരനായ സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഷാഡോപൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 511,379 എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാവിലെ 7മണിയോടെയാണ് കോവളം പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്ക്ക് സമീപം പ്രഭാതസവാരിക്കിറങ്ങിയ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐ.പി.എസ് ട്രെയിനിയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമിച്ചത്.

 പിന്നാലെ ഉദ്യോഗസ്ഥ തിരുവല്ലം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെകുറിച്ച് വിവരം ലഭിച്ചില്ല. വനിതാ ഉദ്യോഗസ്ഥക്ക് നേരെ കവർച്ചാ ശ്രമം നടത്തിയ പ്രതിയ കണ്ടെത്താൻ വൈകിയത് ആക്ഷേപത്തിനും ഇയടാക്കിയിരുന്നു. പ്രതിയെ കണ്ടെത്താൻ സമീപത്തെ സി.സി.ടി.വി.കാമറകളിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത ടീഷർട്ടും നീല ട്രാക്‌സൂട്ടും ധരിച്ച് ബൈക്കിൽ എത്തിയ യുവാവിന്റെ ദൃശ്യമാണ് ഞായറാഴ്ച പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP