Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭരണങ്ങളോട് കമ്പമുണ്ടായിരുന്നതിനാൽ അത്യാവശ്യം സ്വർണം വീട്ടിൽ സൂക്ഷിച്ചിരുന്നു; ബന്ധുവിന് അണിയാൻ കുറച്ച് ആഭരണങ്ങൾ ലോക്കറിൽ നിന്നും എടുക്കുകയും ചെയ്തു; നൂറു പവനോളം ആഭരണവും മുക്കാൽലക്ഷം രൂപയും നഷ്ടമായെന്ന് മറുനാടനോട് ഡോക്ടർ; സ്വർണത്തിനും പണത്തിനും പുറമെ ഒന്നരലക്ഷത്തിന്റെ ഡയമണ്ടും പോയെന്നും പൊലീസിന് മൊഴി; ചെങ്ങമനാട്ട് വനിതാ ഡോക്ടറെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തിൽ നഷ്ടക്കണക്കിലെ പൊരുത്തക്കേടും ചികഞ്ഞ് പൊലീസ്

ആഭരണങ്ങളോട് കമ്പമുണ്ടായിരുന്നതിനാൽ അത്യാവശ്യം സ്വർണം വീട്ടിൽ സൂക്ഷിച്ചിരുന്നു; ബന്ധുവിന് അണിയാൻ കുറച്ച് ആഭരണങ്ങൾ ലോക്കറിൽ നിന്നും എടുക്കുകയും ചെയ്തു; നൂറു പവനോളം ആഭരണവും മുക്കാൽലക്ഷം രൂപയും നഷ്ടമായെന്ന് മറുനാടനോട് ഡോക്ടർ; സ്വർണത്തിനും പണത്തിനും പുറമെ ഒന്നരലക്ഷത്തിന്റെ ഡയമണ്ടും പോയെന്നും പൊലീസിന് മൊഴി; ചെങ്ങമനാട്ട് വനിതാ ഡോക്ടറെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തിൽ നഷ്ടക്കണക്കിലെ പൊരുത്തക്കേടും ചികഞ്ഞ് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശേരി: ചെങ്ങമനാട്ട് വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വർണ്ണാഭരണങ്ങളും പണവും കവർച്ചചെയ്യപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. അത്താണി മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ 3 മണിയോടെ കവർച്ച നടന്നത്. ഇവർ ചെങ്ങമനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ്. അതേസമയം, വൻ കവർച്ച നടന്ന സംഭവത്തിൽ 57 പവൻ ആഭരണവും 79,000 രൂപയും കവർച്ച ചെയ്യപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ പിന്നീട് ഡോക്ടർ പറഞ്ഞതായും മറ്റും പുറത്തുവരുന്ന വിവരങ്ങളിൽ കൂടുതൽ ആഭരണവും പണവും നഷ്ടപ്പെട്ടതായാണ് സൂചന. അതോടെ ഇക്കാര്യവും അന്വേഷിക്കുകയാണ് പൊലീസ്.

വീടിന്റെ പിൻവശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ അകത്തു നിന്നുള്ള കുറ്റികൾ ഇളക്കി മാറ്റിയാണ് രണ്ടംഗ കവർച്ച സംഘം അകത്തു കടന്നതെന്നും ഇവരിൽ ഒരാൾ സാമാന്യം തടിച്ച ആളാണെന്നും ഡോക്ടർ മറുനാടനോട് വ്യക്തമാക്കി. നഷ്ടപ്പെട്ട ആഭരണങ്ങളുടെ കണക്കുവിരങ്ങൾ സംമ്പന്ധിച്ച് ഡോക്ടർ മാധ്യമ പ്രവർത്തകരിൽ ചിലരോടും പൊലീസിനോടും വെളിപ്പെടുത്തിയ കണക്കുകൾ തമ്മിൽ അന്തരമുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഡോക്ടറെ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ 100 പവനോളം സ്വർണ്ണാഭരണങ്ങളും 75000 രൂപയും നഷ്ടപ്പെട്ടതായിട്ടാണ് മറുനാടനോട് വെളിപ്പെടുത്തിയത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉൾപ്പെടെ മുഴുവൻ സന്നാഹങ്ങളും ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. റൂറൽ എസ് പി രാഹുൽ ആർ നായർ, ആലുവ ഡി വൈ എസ് പി ജയരാജ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി റാഫി, ചെങ്ങമനാട് എസ് ഐ എ കെ സൂധീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പലവഴി്ക്കായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സ്വർണ്ണാഭരണത്തിനും പണത്തിനും പുറമേ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഡൈമണ്ട് ആഭരണവും നഷ്ടപ്പെട്ടതായി ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്വർണ്ണാഭരണത്തോട് കമ്പമുണ്ടായിരുന്നതിനാൽ ആവശ്യത്തിന് ആഭരണങ്ങൾ താൻ വീട്ടിൽ സൂക്ഷിച്ചിരുന്നെന്നും കുറച്ച് ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ നിന്നും എടുത്ത് വിവാഹ ആവശ്യത്തിന് അണിയാൻ ബന്ധുവിന് നൽകിയിരുന്നെന്നും തിരിച്ചുകൊണ്ടുവന്ന ഈ ആഭരണങ്ങൾകൂടി വീട്ടിൽ സൂക്ഷിച്ചുവെന്നും ഇതാണ് ഇത്രയും സ്വർണ്ണാഭരണങ്ങൾ വീട്ടിൽ ഉണ്ടാകാൻ കാരണമായതെന്നുമാണ് ഡോക്ടർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

മാലകളും വളകളും മോതിരങ്ങളുമുൾപ്പെടെ ഡോക്ടർ പറഞ്ഞ കണക്ക് പ്രകാരം 57 പവൻ ആഭരണം നഷ്ടപ്പെട്ടതായിട്ടാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്. വിശദമായ തെളിവെടുപ്പു കഴിഞ്ഞാലേ ഇക്കാര്യത്തിൽ കൃത്യമായ വിവരം വെളിപ്പെടുത്താനാവു എന്നാണ് പൊലീസ് നിലപാട്. വീടിന്റെ പിൻഭാഗത്തു കൂടിയാണ് കവർച്ചക്കാർ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഭാഗത്ത് മരങ്ങളും മറ്റും വളർന്നു നിൽക്കുന്നതിനാൽ ആരുടെയും കണ്ണിൽപ്പെടാതെ കവർച്ചക്കാർക്ക് വീട്ടിലേക്ക് എത്താനുള്ള സൗകര്യം ഉണ്ടെന്നാണ് പൊലീസ് നിഗമനം.

ചെങ്ങമനാട് മേഖലയിൽ ഇവിടുത്തെ വ്യാപാരികൾ വ്യാപകമായി സിസിടിവി കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഒരുവർഷം മുമ്പ് നിരവധി മോഷണങ്ങൾ നടന്ന സാഹചര്യത്തിലാണ് വ്യാപാരി-വ്യവസായി സംഘടന മുൻകൈ എടുത്ത് കാമറകൾ സ്ഥാപിച്ചത്. കൃത്യതയോടെ ദൃശ്യങ്ങൾ ലഭിക്കുന്നതിനായി വിലകൂടിയ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കവർച്ചയ്ക്കെത്തിയവരെ കണ്ടെത്താൻ ഈ കാമറ ദൃശ്യങ്ങൾ പ്രയോജനപ്പെടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP