Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പച്ചക്കറിക്കച്ചവടത്തിന്റെ മറവിൽ പകൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വയ്ക്കും; രാത്രി വീടിന്റെ മുൻവാതിൽ തകർത്ത് അകത്ത് കടന്നാൽ അടുക്കളയിൽ കയറി മദ്യപാനത്തിനൊപ്പം പാചകവും മൂക്കുമുട്ടെ തീറ്റയും; വിശ്രമിച്ച് മതിവരുമ്പോൾ വാഹനവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കടത്തി വിറ്റ് ആർഭാട ജീവിതം; ഏറെ നാൾ പൊലീസിനെ കബളിപ്പിച്ച കുപ്രസിദ്ധ കള്ളനും കൂട്ടാളിയും പിടിയിൽ

പച്ചക്കറിക്കച്ചവടത്തിന്റെ മറവിൽ പകൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വയ്ക്കും; രാത്രി വീടിന്റെ മുൻവാതിൽ തകർത്ത് അകത്ത് കടന്നാൽ അടുക്കളയിൽ കയറി മദ്യപാനത്തിനൊപ്പം പാചകവും മൂക്കുമുട്ടെ തീറ്റയും; വിശ്രമിച്ച് മതിവരുമ്പോൾ വാഹനവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കടത്തി വിറ്റ് ആർഭാട ജീവിതം; ഏറെ നാൾ പൊലീസിനെ കബളിപ്പിച്ച കുപ്രസിദ്ധ കള്ളനും കൂട്ടാളിയും പിടിയിൽ

എസ്.രാജീവ്

തിരുവല്ല : പച്ചക്കറിക്കച്ചവടത്തിന്റെ മറവിൽ പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആളനക്കമില്ലാത്ത വീടുകൾ നോക്കി വെച്ച് രാത്രിയിൽ വീടിന്റെ മുൻവാതിൽ തകർത്ത് അടുക്കളയിൽ കയറി ആഹാരം പാകം ചെയ്ത് കഴിച്ച് മദ്യപിച്ച് വിശ്രമിച്ച ശേഷം വാഹനങ്ങളുടെ രേഖകളും വാഹനവും മറ്റ് വിലപിടിച്ച വസ്തുക്കടക്കം മോഷ്ടിച്ചു കടത്തി മറിച്ചുവിറ്റ് ആർഭാട ജീവിതം നയിച്ചിരുന്ന കുപ്രസിദ്ധ കള്ളനും കൂട്ടാളിയും തിരുവല്ല പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുനൂറിലേറെ മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയുമാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം പോത്തൻകോട് കാരൂർകോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ ( 47 ) , കൂട്ടുപ്രതിയായ തിരുവല്ല കവിയൂർ ഞാൽഭാഗം ചക്കാലയിൽ കപ്യാർ ജോസ് എന്നു വിളിക്കുന്ന ജേക്കബ് ജോസ് ( 44 ) എന്നിവരെയാണ് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബുധനാഴ്ച വൈകുന്നേരത്തോടെ വലയിയിലായത്. ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല തീപ്പിനി പറമ്പിൽ പുത്തൻ പുരയ്ക്കൽ സജീവ് മാത്യുവിന്റെ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറി വില പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ കൈക്കലാക്കി കാറുമായി കടന്ന കേസിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്വിഫ്റ്റ് കാറും അടൂരിൽ നിന്നും കഴിഞ്ഞ മാസം മോഷ്ടിച്ച സെൻ എസ്റ്റിലോ കാറും ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പൊലീസ് കണ്ടെടുത്തു. തീപ്പിനിയിലെ മോഷണത്തിനിടെ വീടിന്റെ മുൻവാതിലിൽ നിന്നടക്കം ലഭിച്ച ബിജു സെബാസ്റ്റ്യന്റെ വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. പകൽ സമയങ്ങളിൽ പച്ചക്കറികളുമായി തള്ളുവണ്ടിയിൽ കറങ്ങി നടന്ന് പോർച്ചിൽ കാറുള്ളതും ആൾത്താമസമില്ലാത്തതുമായ വീടുകൾ നോക്കി വെച്ച് രാത്രിയിൽ വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് ബിജു സെബാസ്റ്റ്യന്റെ രീതി. മോഷണം നടത്തുന്ന വീടുകളിൽ ആഹാരം പാകം ചെയ്ത് കഴിച്ച് മദ്യപിച്ച് വിശ്രമിച്ച ശേഷം വാഹനവും അതിന്റെ രേഖകളും ഉൾപ്പടെ കൈക്കലാക്കി കടക്കുന്നതാണ് ബിജുവിന്റെ പതിവ് രീതി. ഇങ്ങനെ മോഷ്ടിക്കുന്ന വാഹനങ്ങൾ കിട്ടുന്ന വിലയ്ക്ക് മറിച്ചുവിറ്റ് ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനായാണ് പ്രതി ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയായ ജേക്കബ് ജോസ് 25 വർഷം മുമ്പ് മോഷണ ശ്രമത്തിനിടെ തോട്ടഭാഗം കത്തോലിക്ക പള്ളി വികാരിയെ കൊലപ്പെടുത്തിയ കേസിലും ഒന്നാം പ്രതിയായിരുന്നു. ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവേ ബിജു സെബാസ്റ്റ്യനുമായുണ്ടായ അടുപ്പമാണ് മോഷണങ്ങളിൽ കൂട്ടാളിയാക്കാൻ ഇടയാക്കിയത്. മറ്റൊരു മോഷണക്കേസിൽ പിടിക്കപ്പെട്ട ബിജു സെബാസ്റ്റ്യൻ കഴിഞ്ഞ മാസം ഏഴിനാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മോചിതനായത്. അന്ന് തന്നെയാണ് അടൂർ ഏഴംകുളത്തു നിന്നും സെൻ എസ്റ്റിലോ കാർ മോഷ്ടിച്ചത്. വിവിധ ജില്ലകളിൽ നിന്നായി ഇരുചക വാഹനങ്ങളും ടിപ്പർ അടക്കമുള്ളവയും മോഷ്ടിച്ച ഒട്ടനവധി കേസുകളിൽ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ്, സി ഐ ബൈജു കുമാർ, എസ് ഐമാരായ ആർ എസ് രഞ്ചു, സലിം , പ്രഹളാദൻ, എസ് രാധാകൃഷ്ണൻ , ഷാഡോ പൊലീസ് അംഗങ്ങളായ അജി, വിൽസൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP