Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീക്കട്ടയിൽ ഉറുമ്പിരിച്ചു; തലസ്ഥാനത്തെ സബ്ഇൻസ്‌പെക്ടറുടെ വസതിയിൽനിന്ന് വേലക്കാരി മോഷ്ടിച്ചത് മുക്കാൽ ലക്ഷം; രണ്ടുവർഷം ജോലിക്കുനിന്ന നെട്ടയം സ്വദേശിനി മുതലെടുത്തത് വീട്ടുകാരുടെ വിശ്വാസ്യത; പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിൽ

തീക്കട്ടയിൽ ഉറുമ്പിരിച്ചു; തലസ്ഥാനത്തെ സബ്ഇൻസ്‌പെക്ടറുടെ വസതിയിൽനിന്ന് വേലക്കാരി മോഷ്ടിച്ചത് മുക്കാൽ ലക്ഷം; രണ്ടുവർഷം ജോലിക്കുനിന്ന നെട്ടയം സ്വദേശിനി മുതലെടുത്തത് വീട്ടുകാരുടെ വിശ്വാസ്യത; പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ വീട്ടിൽനിന്നും വേലക്കാരി മോഷ്ടിച്ചത് മുക്കാൽ ലക്ഷത്തോളം രൂപ. പേരൂർക്കട മണ്ണാംമൂല സൂര്യ ഗാർഡൻസ് റസിഡൻസ് അസോസിയേഷനിൽ മണിമംഗലത്ത് വീട്ടിൽ താമസിക്കുന്ന സ്പെഷ്യൽ യൂണിറ്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നുമാണ് പണം മോഷണം പോയത്. എസ്ഐയുടെ മാതാവ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനദീപത്തിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണു മോഷ്ടിച്ചത്.77,000 രൂപ മോഷണം നടത്തിയ വീട്ടുജോലിക്കാരിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്വദേശിനി സുകുമാരി (54) ആണു പിടിയിലായത്.

മണ്ണാമ്മൂല സൂര്യ ഗാർഡൻസ് 63 എയിൽ താമസിക്കുന്ന പൊലീസ് സ്പെഷൽ യൂണിറ്റിലെ എസ്ഐ: സുനിൽകുമാറിന്റെ വീട്ടിലെ ജോലിക്കാരിയായി കഴിഞ്ഞ രണ്ട് വർഷമായി ഇവർ ജോലി ചെയ്ത് വരികയായിരുന്നു. പേരൂർക്കട എസ്ഐ: ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് 48,000 രൂപ കണ്ടെടുത്തു. ബാക്കി തുകയ്ക്കു ചാലയിലെ കടയിൽ നിന്ന് ഇവർ സ്വർണം വാങ്ങിയിരുന്നു.ഇന്നലെയാണ് ഇവർ പൊലീസ് പിടിയിലായത്. മോഷണക്കുറ്റത്തിന് ഐപിസി 381 ചുമത്തി സുകുമാരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരെ ഇപ്പോൾ അട്ടക്കുളങ്ങര വനിത ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

രണ്ട് വർഷമായി ഇവിടെ എസ്ഐയുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സുകുമാരിയെ എസ്ഐക്ക് കുടുംബത്തിനും വലിയ വിശ്വാസമായിരുന്നു. വീട്ടിലെ ജോലികൾക്ക് പുറമേ എസ്ഐയുടെ അമ്മയുടെ കാര്യങ്ങൾ നോക്കുന്നതിനും കൂടിയാണ് ഇവരെ ഇവിടെ ജോലിക്ക് നിർത്തിയത്. എസ്ഐയും കുടടുംബവും ജോലിക്ക് പോയി കഴിഞ്ഞാൽ വീട്ടിൽ എസ്ഐയുടെ അമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. രണ്ട് ദിവസം മുൻപാണ് അലമാരയിൽ നിന്നും പണം നഷ്ടപ്പെട്ട വിവരം എസ്ഐ സുനിൽ കുമാറും കുടുംബവും മനസ്സിലാക്കിയത്.

പുറമേ നിന്നും ആരും എത്തിയിട്ടില്ലെന്നതിനാൽ തന്നെ പണം മറ്റെവിടെയെങ്കിലും മാറ്റി വെച്ചോ എന്ന് നോക്കിയ ശേഷം ലഭിക്കാത്തതിനെ തുടർന്ന് വേലക്കാരിക്ക് നേരെ സംശയമുയരുകയായിരുന്നു. എന്നാൽ എസ്ഐ ആണെങ്കിലും വേലക്കാരിയെ ചോദ്യം ചെയ്യാൻ മുതിരാതെ സ്ഥലം എസ്ഐ പേരൂർക്കട പൊലീസ് സ്റ്റേഷനിലെ ശ്രീകാന്തിന് പരാതി നൽകുകയായിരുന്നു. വേലക്കാരിയെ സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.

തിരുവനന്തപുരം നെട്ടയം സ്വദേശിനിയാണ് വേലക്കാരി സുകുമാരി. ഇന്നലെ പൊലീസ് ഇവരുടെ വീട്ടിലെത്തി സുനിൽകുമാറിന്റെ വീട്ടിൽ നിന്നും പണം നഷ്ടമായവിവരം അറിയിച്ചത്. സുകുമാരിയെസംശയമുണ്ടെന്ന് വീട്ടുകാർ പരതി നൽകിയത് അറിയച്ചപ്പോൾ തന്നെ അവർ കുറ്റം സ്മമതിക്കുകയായിരുന്നു. പണം എടുത്തത് താൻ തന്നെയാണെന്നും 77,000 രൂപയാണ് എടുത്തതെന്നും അതിൽ 35,000 രൂപ ചെലവാക്കിയെന്നും പ്രതി സമ്മതിക്കുകയായിരുന്നുവെന്നും പേരൂർക്കട സബ് ഇൻസ്പെക്ടർ ശ്രീകാന്ത് മറുനാടനോട് പറഞ്ഞു. പണം ചെലവാക്കിയത് സ്വർണം വാങ്ങാനായിരുന്നുവെന്നും ചാലയിലെ ആറ്റുകാൽ ജൂവലറിയിൽ നിന്നും ഒന്നേകാൽ പവനോളം വാങ്ങിയെന്നും അവർ സമ്മതിച്ചു. ബാക്കി വന്ന 42,000 രൂപ പൊലീസ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP