Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് വയോധികർ താമസിക്കുന്ന വീടുകൾ തേടി കവർച്ചാ സംഘം സജീവമാകുന്നു; 74കാരിയായ റിട്ടയേർഡ് അദ്ധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർന്നെടുത്തത് ഒമ്പത് പവൻ സ്വർണം: കള്ളനെത്തിയത് തൊട്ടടുത്ത് താമസിക്കുന്ന മകൻനും കുടുംബവും വീട്ടിലില്ലെന്ന് മനസ്സിലാക്കിയ ശേഷമെന്ന് പൊലീസ്

വീണ്ടും ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് വയോധികർ താമസിക്കുന്ന വീടുകൾ തേടി കവർച്ചാ സംഘം സജീവമാകുന്നു; 74കാരിയായ റിട്ടയേർഡ് അദ്ധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർന്നെടുത്തത് ഒമ്പത് പവൻ സ്വർണം: കള്ളനെത്തിയത് തൊട്ടടുത്ത് താമസിക്കുന്ന മകൻനും കുടുംബവും വീട്ടിലില്ലെന്ന് മനസ്സിലാക്കിയ ശേഷമെന്ന് പൊലീസ്

രഞ്ജിത്ത് ബാബു

കാസർഗോഡ്: അല്പനാളത്തെ ഇടവേളക്കു ശേഷം തനിച്ച് കഴിയുന്ന വയോധികരുടെ വീടുകൾ തേടി കവർച്ചാ സംഘങ്ങൾ സജീവമാകുന്നു. ഇന്നലെ പുലർച്ചേ വെള്ളിക്കോത്തെ സ്വർഗ്ഗമഠത്തിൽ റിട്ടയേർഡ് പ്രധാന അദ്ധ്യാപികയായ ഓമന അമ്മ എന്ന 74 കാരിയുടെ വീട്ടിലാണ് വീണ്ടും കവർച്ച അരങ്ങേറിയത്. ഒമ്പത് പവൻ സർണ്ണാഭരണങ്ങളും ആയിരം രൂപയുമാണ് വീട്ടിൽ നിന്നും കവർച്ച ചെയ്യപ്പെട്ടത്. വാതിലുകൾ തകർത്താണ് മുഖം മൂടി ധരിച്ച മോഷ്ടാവ് അകത്ത് കടന്നത്.

ആട്ട് കല്ല് കൊണ്ട് ഇടിച്ച് പ്രധാന വാതിൽ തകർക്കുകയും തുടർന്ന് അകത്തെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഓമനയമ്മ ഞെട്ടിയുണരുകയായിരുന്നു. ഇതോടെ മോഷ്ടാവ് കത്തി കാട്ടി അക്രമിക്കാൻ ശ്രമിച്ചു. തലയണ കൊണ്ട് മുഖം പൊത്താൻ ശ്രമിച്ചതോടെ മരണഭീതിയിൽ മോഷ്ടാവ് ആവശ്യപ്പെട്ട ആഭരണങ്ങൾ അഴിച്ചു നൽകുകയായിരുന്നു.  കഴുത്തിലും കാതിലും കയ്യിലുമണിഞ്ഞിരുന്ന ആഭരണങ്ങൾ നൽകിയിട്ടും മോഷ്ടാവ് തൃപ്തനായില്ല. പണം എവിടെയെന്ന് ചോദിച്ചു.

അത്യാവശ്യ ചെലവ്ക്കായി പാസ് ബുക്കിനകത്ത് സൂക്ഷിച്ച ആയിരം രൂപ മാത്രമേയുള്ളൂവെന്ന് വയോധിക കേണു പറഞ്ഞു. എന്നാൽ ആ പണവും എടുത്ത ശേഷം വീട്ടിലെ അലമാര മുഴുവൻ അരിച്ചു പെറുക്കിയാണ് കവർച്ചക്കാരൻ സ്ഥലം വിട്ടത്. ഓമനയമ്മ താമസിക്കുന്ന തറവാട് വീടിന്റെ അടുത്തു തന്നെയാണ് മകൻ സുധീർ കുമാറും താമസിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീട് പൂട്ടി സുധീർ കുമാർ കോഴിക്കോട്ടേക്ക് പോയിരുന്നു. ഇയാൾ രാത്രി തിരിച്ചെത്താത്ത വിവരം കവർച്ചക്കാരൻ മനസ്സിലാക്കിയെന്നാണ് കരുതുന്നത്.

മുഖം മൂടി ധരിച്ച് കറുത്ത് കുറുകിയ നാട്ടു ഭാഷ സംസാരിക്കുന്ന ഒരാളാണ് കവർച്ച ചെയ്തതെന്നാണ് വയോധിക പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ റിട്ടയേർഡ് അദ്ധ്യാപികയായ ചീമേനി പുലിയന്നൂരിലെ ജാനകിയെ കൊലപ്പെടുത്തി 13 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതിയായ നാല് പേർ റിമാന്റിൽ കഴിയുകയാണ്. മാസങ്ങൾക്ക് മുമ്പ് പേരിയ മൂന്നാം കടവിൽ തനിച്ച് താമസിക്കുന്ന സുബൈദ എന്ന വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവങ്ങൾ നടന്നിരുന്നു.

ഈ കൃത്യത്തിന് കർണ്ണാടക സ്വദേശികളുൾപ്പെടെയുള്ളവരാണ് പ്രതികൾ. അജാനൂരിൽ റിട്ടയേർഡ് നഴ്സിങ് സൂപ്രണ്ട് ജാനകിയെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ആഭരണങ്ങൾ കവർന്ന സംഭവവും ജില്ലയിൽ ഉണ്ടായിരുന്നു. ഈ സംഭവത്തോടെ ഒറ്റപ്പെട്ടു കഴിയുന്ന വയോധികരിൽ ഭീതി വളരുകയാണ്. കവർച്ചാ സംഘങ്ങൾ കാസർഗോഡ് ജില്ലയിൽ പെരുകുകയാണ്. നിരവധി പേർ റിമാന്റിലായിട്ടും വീണ്ടും ഇത്തരം കവർച്ചാ സംഘങ്ങൾ പെരുകി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP