Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13 കാരി തീപ്പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യയെന്ന് വീട്ടുകാർ; രണ്ടുപേർ പിന്നിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീവെച്ചെന്ന് മരിക്കുംമുമ്പ് മൊഴി നൽകി പെൺകുട്ടി; മെഡിക്കൽകോളജിലെ ഡോക്ടർ വിവരം പൊലീസിന് കൈമാറി; കുട്ടി പലപ്പോഴും ക്രൂര മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് നാട്ടുകാർ; മാതാവിന്റേത് ഉൾപ്പടെ പലരുടെ മൊഴികളിലും വൈരുദ്ധ്യം; കേസിൽ അടിമുടി ദുരൂഹത

13 കാരി തീപ്പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യയെന്ന് വീട്ടുകാർ; രണ്ടുപേർ പിന്നിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീവെച്ചെന്ന് മരിക്കുംമുമ്പ് മൊഴി നൽകി പെൺകുട്ടി; മെഡിക്കൽകോളജിലെ ഡോക്ടർ വിവരം പൊലീസിന് കൈമാറി; കുട്ടി പലപ്പോഴും ക്രൂര മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് നാട്ടുകാർ; മാതാവിന്റേത് ഉൾപ്പടെ പലരുടെ മൊഴികളിലും വൈരുദ്ധ്യം; കേസിൽ അടിമുടി ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

പാറശാല;പതിമുന്നുകാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ദിക്കുന്നു.സംഭവത്തിൽ ബന്ധുക്കൾക്കും പങ്കുണ്ടെന്ന നാട്ടുകാരുടെ വാദത്തിന് ശക്തി പകരുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്ന രീതിയിലായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നതെങ്കിലും നിലവിൽ മറ്റു വിഷയങ്ങൾക്കൂടി പരിഗണിക്കുന്നുണ്ട്.

അയിര കൃഷ്ണവിലാസം ബംഗ്ലാവിൽ സൗമ്യയുടെ മകൾ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. പിന്നിൽ നിന്നെത്തിയ രണ്ടുപേർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കൽകോളജിലെ ഡോക്ടർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. അതേസമയം കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് തറപ്പിച്ച് പറയുകയാണ് അമ്മയടക്കമുള്ള മറ്റു ബന്ധുക്കൾ.

ആരോ അടിച്ചുവീഴ്‌ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പറഞ്ഞതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രിയിൽ മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റ് എത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. മരണമൊഴി മജിസ്‌ട്രേറ്റ് പൊലീസിന് ഇതുവരെ കൈമാറിയിട്ടില്ല. ഇതു പുറത്തുവന്നതിന് ശേഷമെ പൊലീസ് നടപടകളിലേക്ക് കടക്കൂ എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വീട്ടൂകാർക്കെതിരെയാണ് ഭൂരിഭാഗം നാട്ടുകാരും മൊഴി നൽകിയിരിക്കുന്നത്.

പഠിക്കാതെ ബുക്കിൽ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനൊപ്പം നാട്ടുകാർ നൽകിയ എതിർവിവരങ്ങളും ചേർത്തുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാൽ തെളിവുകൾ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസിന്റെ തിരുമാനം.

കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാൻ വെള്ളിയാഴ്ച രാവിലെ ഫൊറൻസിക് സംഘം പരിശോധനയ്‌ക്കെത്തിയപ്പോൾ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പൊലീസെത്തിയപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതിൽപ്പടിയിലുണ്ടായിരുന്ന ക്യാൻ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കൊണ്ടുവരുമ്പോൾ തട്ടാതിരിക്കാൻ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിന്റെ അടിയിൽ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ ഇത് വിശ്വാസ യോഗ്യമല്ല.

ഫോറൻസിക് സംഘം അരിച്ചുപൊറുക്കിയിട്ടും ഇങ്ങനെ ഒരു ക്യാൻ അടുക്കളയിൽ ഇല്ലായിരുന്നതായും സൂചനകളുണ്ട്. മാതാവിന്റെ ക്രുരമർദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പൊലീസ് വാദം നാട്ടുകാർ എതിർക്കുന്നതിന് കാരണം. ഒന്നരവർഷം മുമ്പ് പെൺകുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു. അന്ന് സംഭവം ഒതുക്കി തീർക്കുകയായിരുന്നു.

ആദ്യഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വർഷം മുമ്പാണ് അദ്ധ്യാപികയായ സൗമ്യയെ അയിര സ്വദേശിയെ വിവാഹം ചെയ്തത്. പീന്നിട് ഇവർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. തൊടുപുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിസരവാസികൾ നൽകിയ വിവരങ്ങളും വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പൊഴിയൂർ സിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP