Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവളെ മോഹിപ്പിച്ച് അവൻ വലയിൽ വീഴ്‌ത്തി; തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല..സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു; എല്ലാവരും കുറ്റം പറഞ്ഞാലും അവളെ ഞാൻ കുറ്റം പറയില്ല; മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല ആ കുട്ടി; കുഞ്ഞുങ്ങളെ ഉപദ്രവിച്ചപ്പോൾ മനസ്സലിവില്ലാത്ത അരുണിന്റെ ഭീഷണിക്ക് മുമ്പിൽ അവൾ പതറിപ്പോയിരിക്കാം: തൊടുപുഴ സംഭവത്തിൽ ഏഴുവയസുകാരന്റെ മുത്തശി പറയുന്നത് ഇങ്ങനെ

അവളെ മോഹിപ്പിച്ച് അവൻ വലയിൽ വീഴ്‌ത്തി; തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല..സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു; എല്ലാവരും കുറ്റം പറഞ്ഞാലും അവളെ ഞാൻ കുറ്റം പറയില്ല; മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല ആ കുട്ടി; കുഞ്ഞുങ്ങളെ ഉപദ്രവിച്ചപ്പോൾ മനസ്സലിവില്ലാത്ത അരുണിന്റെ ഭീഷണിക്ക് മുമ്പിൽ അവൾ പതറിപ്പോയിരിക്കാം: തൊടുപുഴ സംഭവത്തിൽ ഏഴുവയസുകാരന്റെ മുത്തശി പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ സംഭവം ഒരുക്രിമിനലിന്റെ ഇരുണ്ട ബുദ്ധിയിൽ വിരിഞ്ഞ കൃത്യമായിരുന്നുവെങ്കിലും നാട്ടുകാരും ബന്ധുക്കളുമൊക്കെ അമ്മയെയും പ്രതിക്കൂട്ടിൽ നിർത്തുന്നു. സോഷ്യൽ മീഡിയയിലും ഇത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പലരും കുട്ടിയുടെ അമ്മയെ പഴിക്കുന്നു. ക്രിമിനലായ അരുൺ ആനന്ദിന്റെ ക്രൂരകൃത്യങ്ങൾക്ക് കൂട്ടുനിന്നതിന് തെറ്റുകാരിയായി മുദ്രകുത്തുന്നു. എന്നാൽ, അതുതന്നെയാണോ സത്യം എന്ന കാര്യം ആരും അന്വേഷിക്കുന്നില്ല. കുട്ടിയുടെ പിതാവ് ബിജുവിന്റെ അമ്മയുടെ വാക്കുകൾ നേരത്തെ ഏവരേയും നടുക്കിയിരുന്നു. തന്റെ മകൻ ബിജു മരിച്ച് മൂന്നാം മാസം കുട്ടിയുടെ അമ്മ അരുണിനൊപ്പം പോയെന്ന് അവർ പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതിയായ അരുൺ ആനന്ദ് മുൻപും പ്രശ്നക്കാരനായിരുന്നുവെന്നും അമ്മ നിറകണ്ണുകളോടെ പറഞ്ഞത് കേരളീയർ കേട്ടിരുന്നു.

ബിജുവിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ദുരൂഹതയുണ്ടെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ച് നിൽക്കുകയാണ്. കഴിഞ്ഞ വർഷം മെയിലാണ് ബിജു മരിച്ചത്. ഇതിനു പിന്നാലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കാട്ടി ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ, പലരും ചിത്രീകരിക്കുന്നത് പോലെ കൊടുംക്രൂരയായ യുവതിയല്ല കുട്ടിയുടെ അമ്മയെന്ന് ബിജുവിന്റെ അമ്മ പറയുന്നു. ഭർത്താവ് മരിച്ച് അധികം വൈകാതെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിപോകുമ്പോൾ ബന്ധുക്കൾ അടക്കം പലരും വിലക്കിയിരുന്നു. എല്ലാവരും പഴിച്ചാലും ആ കുട്ടിയെ താൻ തെറ്റുപറയില്ല. മക്കളോട് സ്‌നേഹമില്ലാത്ത അമ്മയാണെന്നും ആരും പറയുന്ന സ്വഭാവവുമല്ല. അവൾ അരുണിനൊപ്പം പോയതുമുതൽ കൊടുംക്രൂരതകൾ സഹിച്ചുവരികയായിരുന്നു. എന്നാൽ ആരെയും ഒന്നും അറിയിക്കാതെ അവൾ എല്ലാം സഹിച്ചു. എന്തെങ്കിലും ഒരുസൂചന കിട്ടിയിരുന്നെങ്കിൽ ജീവനുമായി മല്ലിടുന്ന ചെറുമകന് ഇത്രയും വേദന തിന്നേണ്ടി വരില്ലായിരുന്നു.അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിനും എനിക്കും പെൻഷനുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയും. ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. മുത്തച്ഛൻ ഇപ്പോഴും ആശുപത്രിയിൽ കുട്ടിക്കരികിലാണ്.

നല്ല ചുറ്റുപാടുകൾ അല്ലാത്ത മദ്യപാനിയായ അരുണിനൊപ്പമുള്ള ജീവിതം നരകമായിരിക്കുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ അവളെ മോഹിപ്പിച്ച് അവൻ വലയിൽ വീഴ്‌ത്തി. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്',റിട്ടയേഡ് അദ്ധ്യാപികയായ അമ്മ പറയുന്നു. സ്‌കൂളിൽ തന്റെ ഒപ്പം സഹപ്രവർത്തകയായിരുന്ന സുഹൃത്തിന്റെ മകളാണ് അവൾ. കുഞ്ഞുന്നാള് മുതലേ അവളെ അറിയാം. ബിജു ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കഴിഞ്ഞപ്പോൾ, വിവാഹമാലോചിച്ചു.
വിവാഹശേഷം വർക്ക്‌ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ അരുൺ ഉപദ്രവിക്കുന്നതു നോക്കി നിൽക്കുമോയെന്നാവും ചോദ്യം. എന്നാൽ, യാതൊരും മനസ്സലിവും ഇല്ലാത്ത വ്യക്തിയാണ് അരുൺ. അവന്റെ ഭീഷണികൾ ഏറിയപ്പോൾ അവൾ പതറിപ്പോയി കാണും, അമ്മ പറയുന്നു.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഇപ്പോൾ ഇളയകുട്ടി കഴിയുന്നത്. കുട്ടിയെ വിട്ടുകിട്ടാൻ ശ്രമിക്കുമെന്നും അമ്മ പറഞ്ഞു. എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്‌കൂളിൽ ചേർത്തത്. തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മർദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാൾ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഏഴുവയസുകാരനായ കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല.

2008ൽ വിജയരാഘവൻ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുൺ്. ഈ കേസിൽ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറൽ ബാങ്കിൽ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോൾ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നൽകി. പിന്നീട് ജോലി രാജിവച്ച് താൻ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാന ബാഹുവാണ് അരുൺ. കാൽപാദത്തിന് ഏകദേശം 12 ഇഞ്ച് വലിപ്പമുണ്ട്. മദ്യപിച്ചാൽ അക്രമം പതിവായിരുന്നു. ഇളയ കുട്ടിയുടെ ദേഹത്ത് മുറിവുകൾ ഉണങ്ങിയ നിരവധി പാടുകളുണ്ടെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP