Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയിലെ ഏഴു വയസുകാരനെ മർദ്ദിച്ചു കൊന്ന കേസിൽ മാതാവ് അറസ്റ്റിൽ; അമ്മക്കെതിരെ നടപടി സ്വീകരിച്ചത് കുറ്റകൃത്യം മറച്ചുവെക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തി; കലിമൂത്ത് അരുൺ ആനന്ദ് കുരുന്നിനെ മർദ്ദിക്കുമ്പോൾ യുവതി സാക്ഷിയായി നിന്നെന്നും ആക്ഷേപം; യുവതിയെ രക്ഷപെടുത്താൻ ഇടതു എംഎൽഎ നടത്തിയ ശ്രമവും പൊളിഞ്ഞത് പൊതുജന രോഷം യുവതിക്കെതിരെ ശക്തമായതോടെ; മാനസിക അസ്വാസ്ഥ്യം എന്ന കള്ളവാദമുയർത്തി തടിയൂരാനുള്ള ശ്രമവും പൊളിഞ്ഞു

തൊടുപുഴയിലെ ഏഴു വയസുകാരനെ മർദ്ദിച്ചു കൊന്ന കേസിൽ മാതാവ് അറസ്റ്റിൽ; അമ്മക്കെതിരെ നടപടി സ്വീകരിച്ചത് കുറ്റകൃത്യം മറച്ചുവെക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തി; കലിമൂത്ത് അരുൺ ആനന്ദ് കുരുന്നിനെ മർദ്ദിക്കുമ്പോൾ യുവതി സാക്ഷിയായി നിന്നെന്നും ആക്ഷേപം; യുവതിയെ രക്ഷപെടുത്താൻ ഇടതു എംഎൽഎ നടത്തിയ ശ്രമവും പൊളിഞ്ഞത് പൊതുജന രോഷം യുവതിക്കെതിരെ ശക്തമായതോടെ; മാനസിക അസ്വാസ്ഥ്യം എന്ന കള്ളവാദമുയർത്തി തടിയൂരാനുള്ള ശ്രമവും പൊളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: തൊടുപുഴയിൽ ഏഴുവയസുകാരനെ അരുൺ ആനന്ദ് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിലായി. ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.  ഐപിസി സെക്ഷൻ പ്രകാരം തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനും കേസ് എടുക്കുകയുണ്ടായി. കുട്ടിയെ കാമുകൻ മർദ്ദിച്ചു കൊള്ളുമ്പോൾ അതിന് 'അമ്മ സാക്ഷിയായിരുന്നു. അന്വേഷണത്തിൽ അമ്മയും കുറ്റക്കാരിയാണെന്ന് വ്യക്തമായിരുന്നു. ഇതോ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനാൽ അറസ്റ്റ് അനിവാര്യതയായി നിലനിന്നിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്ന് സൂചനകൾ വന്നിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനുള്ള നീക്കം ശക്തമായതിനാലാണ് അറസ്റ്റ് നീക്കത്തിൽ നിന്നും തത്ക്കാലത്തേക്ക് പൊലീസ് പിൻവാങ്ങി നിന്നത്. തെക്കൻ ജില്ലക്കാരനായ ഇടത് എംഎൽഎയാണ് കുട്ടിയെ അഴിക്കുള്ളിൽ നിന്നും രക്ഷിക്കാൻ സമ്മർദ്ദവുമായി നിലകൊണ്ടിരുന്നത്. ഇയാൾ വലിയ സമ്മർദ്ദം ഉണ്ടായി. എന്നൽ, ഈ സമ്മർദ്ദങ്ങളെ അതിജീവിച്ച ശേഷമാണ് യുവതിയെയും അറസ്റ്റു ചെയ്തത്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഉന്നതതലത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം തൊടുപുഴ സിഐയെ ബന്ധപ്പെട്ടപ്പോൾ തത്ക്കാലം അറസ്റ്റില്ലാ എന്നാണ് വ്യക്തമാക്കിയത്. മാനസിക അസ്വാസ്ഥ്യത്തിനുള്ള ചികിത്സയിൽ തുടരുന്നതിനാലാണ് അറസ്റ്റ് വൈകുന്നത് എന്നാണ് സിഐ മറുനാടനോട് പറഞ്ഞത്. എന്നാൽ, മാനസിക അസ്വാസ്ഥ്യം എന്ന എന്ന വാദം പൊള്ളയാണെന്ന ആക്ഷേപം ശക്തമായിരുന്നു. അമ്മയുടെ കാമുകൻ അരുൺ ആനന്ദിനെ മാത്രം മുഖ്യപ്രതിയാക്കി കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനുള്ള പൊലീസ് ആദ്യം നടത്തിയതെനന്ന ആക്ഷേപം നിലനിൽക്കുണ്ടായിരുന്നു.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന ശേഷം ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. അരുൺ ആനന്ദ് നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റവും പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

മാർച്ച് 28 നായിരുന്നു ഏഴ് വയസുകാരന് ക്രൂര മർദ്ദനമേൽക്കുന്നത്. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുൺ ആന്ദിൽ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരൻ ഏറ്റുവാങ്ങിയത്. കുട്ടിയുടെ മൂന്നു വയസുകാരനായ സഹോദരനേയും ഇയാൾ മർദ്ദിച്ചിരുന്നു. കുട്ടികളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിന് മർദ്ദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഭയംകൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ അവർ വ്യക്തമാക്കിയത്. കുട്ടികളുടെ പിതാവ് മരിച്ച ശേഷമാണ് അമ്മ അരുൺ ആനന്ദിനൊപ്പം ജീവിതം ആരംഭിച്ചത്. ക്രിമിനൽ കേസിലെ പ്രതികൂടിയായ അരുൺ ആനന്ദിനൊപ്പമുള്ള ഇവരുടെ ജീവിതം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. കുട്ടികളുടെ അച്ഛന്റെ പെട്ടെന്നുള്ള മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

അമ്മയുടെ സാന്നിധ്യത്തിലാണ് ഏഴുവയസുകാരൻ അമ്മയുടെ കാമുകനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. ഈ മർദ്ദനമാണ് കുട്ടിയുടെ മരണത്തിനു കാരണമായത്. അമ്മയുടെ കാമുകൻ അറസ്റ്റിലായിട്ടും മർദ്ദനത്തിനു അരുനിന്ന 'അമ്മ സംരക്ഷിക്കപ്പെടുന്നതിൽ എതിർപ്പ് ശക്തമായിരുന്നു. സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കുട്ടിക്ക് മരണാനന്തര നീതി ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ടു രംഗത്ത് വന്നിരുന്നു. പി.സി.ജോർജ് മുഖ്യരക്ഷാധികാരിയായി ഒരു കൂട്ടായ്മക്ക് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രൂപം നൽകിയിരുന്നു. സംവിധായകൻ രാജസേനൻ, നടൻ എം.ആർ.ഗോപകുമാർ എന്നിവർ രക്ഷാധികാരികളായി ഈ സമിതിയുടെ തലപ്പത്തുമുണ്ട്.

ഒട്ടനവധി താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഈ സമിതിയിൽ ചേർക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ഇപ്പോൾ പൊലീസ് അമ്മയുടെ അറസ്റ്റ് എന്ന നീക്കത്തിലേക്ക് എത്തുന്നതും. തൊടുപുഴയിൽ ഏഴുവയസുകാരനെ അമ്മയുടെ കാമുകൻ മർദ്ദിച്ചു കൊന്ന സംഭവത്തിൽ കാമുകന് അരുനിന്ന അമ്മയെ സംരക്ഷിക്കാനുള്ള നീക്കം പാളുമെന്നു കഴിഞ്ഞ ദിവസം മറുനാടൻ ചെയ്തിരുന്നു. അറസ്റ്റിൽ നിന്ന് അമ്മയെ സംരക്ഷിച്ചു നിർത്താൻ കഴിയുകയില്ലെന്നാണ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. നിയമവൃത്തങ്ങളും ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പപ്പിക്കുട്ടി എന്ന് സോഷ്യൽ മീഡിയ പുനർനാമകരണം ചെയ്ത ഏഴുവയസുകാരന് നീതിതേടിയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുംകഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേർന്നത്.

ഇത്രയും കാലം ഉന്നത സ്വാധീനത്തിന്റെ മറവിലാണ് കുട്ടിയുടെ 'അമ്മ സുരക്ഷിതയായിരിക്കുന്നത്. ഭാര്യമാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള, അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും രാത്രി സഞ്ചാരത്തിന്റെ ഉൾപ്പെടെയുള്ള ഒട്ടനവധി കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുമായി അരുൺ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും ബന്ധമുണ്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP