1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

ദിഖ്റും സൂക്തവും ചൊല്ലിയാൽ പൊലീസും പട്ടാളവും പിടിക്കില്ലെന്ന ഉസ്താദിന്റെ വാക്ക് വിശ്വസിച്ച് നടത്തിയത് വിഗ്രഹ വിൽപ്പന തട്ടിപ്പ് ഉൾപ്പെടെ കുറ്റകൃത്യങ്ങൾ പലത്; തൊഴിയൂർ സുനിൽ വധക്കേസിലെ പുനരന്വേഷണത്തിന്റെ വാർത്ത കണ്ടപ്പോൾ ആദ്യമെത്തിയതും ഉസ്താദിനെ കാണാൻ; എന്തു കുറ്റകൃത്യം ചെയ്താലും സൂക്തങ്ങൾ കൃത്യമായി ചൊല്ലിയാൽ പിടിക്കപ്പെടില്ലെന്ന മറുപടി കേട്ട് മടങ്ങിയത് സന്തോഷവാനായി; പിറ്റേന്ന് തന്നെ പൊക്കി ക്രൈംബ്രാഞ്ച്; ജംഇയ്ത്തയുൽ ഇസ്ഹാനിയയെ തുറന്ന് കാട്ടി സുലൈമാന്റെ മൊഴിയും

October 21, 2019 | 11:28 AM IST | Permalink



ദിഖ്റും സൂക്തവും ചൊല്ലിയാൽ പൊലീസും പട്ടാളവും പിടിക്കില്ലെന്ന ഉസ്താദിന്റെ വാക്ക് വിശ്വസിച്ച് നടത്തിയത് വിഗ്രഹ വിൽപ്പന തട്ടിപ്പ് ഉൾപ്പെടെ കുറ്റകൃത്യങ്ങൾ പലത്; തൊഴിയൂർ സുനിൽ വധക്കേസിലെ പുനരന്വേഷണത്തിന്റെ വാർത്ത കണ്ടപ്പോൾ ആദ്യമെത്തിയതും ഉസ്താദിനെ കാണാൻ; എന്തു കുറ്റകൃത്യം ചെയ്താലും സൂക്തങ്ങൾ കൃത്യമായി ചൊല്ലിയാൽ പിടിക്കപ്പെടില്ലെന്ന മറുപടി കേട്ട് മടങ്ങിയത് സന്തോഷവാനായി; പിറ്റേന്ന് തന്നെ പൊക്കി ക്രൈംബ്രാഞ്ച്; ജംഇയ്ത്തയുൽ ഇസ്ഹാനിയയെ തുറന്ന് കാട്ടി സുലൈമാന്റെ മൊഴിയും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ദിഖ്റും സൂക്തവും ചൊല്ലിയാൽ പൊലീസും പട്ടാളവും പിടിക്കില്ല-ഇതായിരുന്നു സുലൈമാന് ഉസ്താദ് നൽകിയ വാക്ക്. എന്തു കുറ്റകൃത്യം ചെയ്താലും, സൂക്തങ്ങൾ കൃത്യമായി ചൊല്ലിയാൽ പിടിക്കപ്പെടില്ലെന്നായിരുന്നു ഉറപ്പ്. സുനിൽ വധക്കേസിൽ മൂന്നു പ്രതികൾ അറസ്റ്റിലായതോടെ സുലൈമാൻ വീണ്ടും ഉസ്താദിനെ സമീപിച്ചു. പിടിക്കപ്പെടില്ലെന്ന ഉറപ്പ് വിശ്വസിച്ചു മടങ്ങി. അതിന്റെ പിറ്റേന്നാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഭാര്യക്കും മക്കൾക്കുമൊപ്പമാണു സുലൈമാൻ ഒളിവിൽ കഴിഞ്ഞിരുന്നത്.

തൊഴിയൂർ സുനിൽ വധക്കേസിൽ അറസ്റ്റിലായ ജംഇയ്ത്തയുൽ ഇസ്ഹാനിയ പ്രവർത്തകൻ തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാൻ പിടിയിലാകുമ്പോൾ തകർന്നത് ഉസ്താദിൽ അർപ്പിച്ച വിശ്വാസം കൂടിയാണ്. സുലൈമാനെതിരേ ആന്ധ്രയിൽ ഉൾപ്പെടെ മോഷണക്കേസുകൾ നിലവിലുണ്ട്. സംഘടനയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഇയാളാണ്. വിഗ്രഹവിൽപ്പന തട്ടിപ്പുകേസിൽ അടുത്തിടെ ആന്ധ്രയിൽ ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി, തൃശൂർ പള്ളത്തിനു സമീപമുള്ള ഫാംഹൗസിൽ താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് കേസ് വീണ്ടും സജീവമായത്. ഇതോടെ വീണ്ടും ഉസ്താദിനെ കണ്ടു. കേസിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. അഞ്ചുപേരെ പിടികൂടാനുണ്ട്.

അതിനിടെ കേസിലെ രണ്ടു പ്രതികൾ ഗൾഫിൽ ഒളിവിൽ കഴിയുന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. മുഖ്യപ്രതിയായ ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരി 1997-ൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്കു കടന്നെങ്കിലും ഇപ്പോൾ എവിടെയാണെന്നു സൂചനയില്ല. ഇയാൾക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തെരച്ചിൽ തുടരുകയാണ്. ഗൾഫിലുണ്ടെന്നു സ്ഥിരീകരിച്ച രണ്ടു പ്രതികളെ കസ്റ്റഡിയിലെടുക്കാൻ നടപടിയാരംഭിച്ചു. നാട്ടിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയും ഉടൻ പിടിയിലാകും.

മോഹനചന്ദ്രൻ വധക്കേസും ഇതിനിടെ തളിഞ്ഞു. സുലൈമാനു പങ്കില്ലെന്നാണു പ്രാഥമികവിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങിയശേഷം വിശദമായി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ച് നീക്കം. 1993-94 ൽ ചെറുതുരുത്തിയിലുണ്ടായ മോട്ടോർ മോഷണങ്ങളിൽ സെയ്തലവി അൻവരിക്കൊപ്പം ഇയാൾ പങ്കെടുത്തിരുന്നു. മോഷണക്കേസിലെ അടുപ്പമാണ് കൊലക്കേസിലേക്ക് സുലൈമാനെ എത്തിച്ചത്. തിരൂർ ഡിവൈഎസ്‌പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘമാണ് സുലൈമാനെ അറസ്റ്റു ചെയ്തത്.

ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. സുനിൽ വധ കേസിൽ പ്രതികൾ പിടിയിലായതിനെ തുടർന്ന് കേസ് തന്നിലേക്ക് നീളുന്നുവെന്ന് സൂചന ലഭിച്ച സുലൈമാൻ മറ്റൊരു വീട്ടിൽ ഒളിവിലായിരുന്നു. ഇതിനിടെ കേസിൽ പ്രതികളെന്ന് സൂചന കിട്ടിയവരുടെയും സംഘടനയിലെ പ്രധാന പ്രവർത്തകരുടെയും വീടുകളിൽ നടത്തിയ റൈയ്ഡിനെ തുടർന്നാണ് സുലൈമാൻ പിടിയിലായത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ സുനിലിനെ വെട്ടി കൊല്ലുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തതിന്റെ വിശദ വിവരം പ്രതി മൊഴി നൽകി.

കേസിലെ മുഖ്യപ്രതി മൊയിനുദ്ദീൻ, അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തായിരുന്ന യൂസഫ് അലി നാട്ടിലെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ചാവക്കാട് നിന്നാണ് തിരുവത്ര കറുപ്പം വീട്ടിൽ മൊയ്‌നു എന്ന മൊയ്‌നുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് രണ്ടു പ്രതികളെയും ക്രൈംബ്രാഞ്ച് പിടികൂടിയത്.

1994 ഡിസംബർ നാലിന് പുലർച്ചെ രണ്ട് മണിയോടെയാണ് തൊഴിയൂർ സുനിലിനെ വെട്ടിക്കൊല്ലുന്നത്. ലോക്കൽ പൊലീസ് കേസന്വേഷിച്ചപ്പോൾ, സിപിഎം പ്രവർത്തകരായ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിലാദ്യം ലോക്കൽ പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ നാല് പേരെ, 1997 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുതുവട്ടൂർ സ്വദേശികളായ വി ജി ബിജി, രായംമരയ്ക്കാർ വീട്ടിൽ റഫീഖ്, തൈക്കാട് ബാബുരാജ്, ഹരിദാസൻ എന്നിവർ ജയിലിലായി. എന്നാൽ 2012-ൽ ഈ ശിക്ഷ റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കേസ് പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ച് 25 വർഷത്തിന് ശേഷമാണ് പ്രതികളെ കണ്ടെത്തുന്നത്. അറസ്റ്റിലായ പ്രതികളെല്ലാം തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരാണ്. രണ്ട് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
പിണറായിക്കും കോടിയേരിക്കും വിദേശ ചികിത്സ ഒഴിവാക്കാൻ പറ്റാതാകുമ്പോൾ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് ചികിത്സ തേടി ബാംഗ്ലൂരിൽ ; ഭാര്യയെ കൂട്ടുന്നില്ല എന്നായിരുന്നു ആദ്യ ചിന്തയെങ്കിലും ചികിത്സക്ക് വേണ്ടി കാമിലയും ഒപ്പമെത്തി; ചാൾസിന്റെ ചികിത്സ കേരളത്തിൽ രാഷ്രീയക്കാരെ കളിയാക്കാൻ ട്രോൾ ആയി രൂപം കൊണ്ടപ്പോൾ
ഏഷ്യാനെറ്റിനും മനോരമയ്ക്കും മുതൽ ടൈം ഓഫ് ഇന്ത്യയ്ക്കും ഹിന്ദുവിനും വരെ തെറ്റു പറ്റി; ശബരിമല കേസിൽ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറൽ വിധി; ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം മാത്രം പുനപരിശോധനാ ഹർജിയിൽ വിധി; പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആശ്വാസം ഭക്തർക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെ
ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്‌സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്‌സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ
വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി; പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; കേരളത്തിന് പുതിയ രൂപം നൽകിയ ഈ മഴു ഉപയോഗിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ രണ്ടും കൽപ്പിച്ചിറങ്ങി ജേക്കബ് തോമസ്; 'പരശുരാമ ആക്‌സ്' ഓൺലൈനിൽ തരംഗമാകുമെന്ന പ്രതീക്ഷയിൽ മുൻ വിജിലൻസ് ഡയറക്ടർ; പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിന് 'പണി' കിട്ടിയ ഐപിഎസുകാരൻ പിണറായി സർക്കാരിന് നൽകുന്നത് ഐതീഹ്യത്തിൽ പൊതിഞ്ഞ പരിഹാസം
നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവിന്റെ ഫോൺ വിളി; രാത്രിയിലെ പ്രശ്‌നം കാരണമാണ് ചോദിക്കുന്നതെന്നും വെളിപ്പെടുത്തി; കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത് സഹോദരനെ വിളിച്ചു പറഞ്ഞത് നാട്ടുകാരും; ഭാര്യയുടേയും എട്ട് മാസം പ്രായമുള്ള കുട്ടിയുടേയും സംസ്‌കാര ചടങ്ങിൽ പോലും രഖിലേഷ് എത്തിയില്ല; കുന്ദമംഗലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഉയരുന്നത് സ്ത്രീധന കലഹത്തിന്റെ കൊലവിളിയെന്ന സംശയം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ