Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ യുവതി മഴവില്ലിലെ 'വെറുതേയല്ല ഭാര്യ' ഷോയിലെ മത്സരാർത്ഥി; ടെന്നീസ് ക്ലബ്ബിൽ ഒളിവിൽ കഴിയവേ ശാശ്വതി അറസ്റ്റിലായി; സതീശനെ കൊലപ്പെടുത്തിയത് കാമുകനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ കുഴൽപ്പണ ബന്ധം വെളിപ്പെടുത്തിയപ്പോൾ

യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ യുവതി മഴവില്ലിലെ 'വെറുതേയല്ല ഭാര്യ' ഷോയിലെ മത്സരാർത്ഥി; ടെന്നീസ് ക്ലബ്ബിൽ ഒളിവിൽ കഴിയവേ ശാശ്വതി അറസ്റ്റിലായി; സതീശനെ കൊലപ്പെടുത്തിയത് കാമുകനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ കുഴൽപ്പണ ബന്ധം വെളിപ്പെടുത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയ്യന്തോൾ പഞ്ചക്കലിലെ ഫ്‌ലാറ്റിൽ വച്ച് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാമുകിയായ യുവതി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് നേതാവായ കൊടകര സ്വദേശി റഷീന്റെ കാമുകിയായ ഗുരുവായൂർ തൈക്കാട് വീട്ടിൽ ശാശ്വതി(36) ആണ് തൃശ്ശൂർ പുഴയ്ക്കൽ പാടത്തിന് സമീപത്തെ ടെന്നീസ് ക്ലബ്ബിൽ ഒളിവിൽ കഴിയവേ അറസ്റ്റിലായത്. മഴവിൽ മനോരമ ചാനലിലെ പ്രമുഖ റിയാലിറ്റി ഷോയായ 'വെറുതേയല്ല ഭാര്യ' യിലെ മത്സരാർത്ഥിയായിരുന്നു ഇവർ. മുൻ ഭർത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ഇവർ റഷീദുമായി അടുക്കുന്നത്. റഷീദിന്റെ സുഹൃത്തു കൂടിയായ ഷൊർണൂർ സ്വദേശി സതീശൻ എന്ന മണി(28)യെ പിനാക്കിൽ ഫ്‌ലാറ്റിൽ വച്ച് കൊലപ്പെടുത്തിയതിൽ ശാശ്വതിക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ റഷീദിന് കുഴൽപ്പണ ഇടപാടുണ്ടായിരുന്നു. ഈ ബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ശാശ്വതിയെ ചൊല്ലിയുള്ള തർക്കവും സതീശന്റെ കൊലപാതകത്തിലേക്ക് നയിച്ചു. റഷീദുമായുള്ള ബന്ധം മൂലമായിരുന്നു ഇവർ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചത്. ഒരേ ഫ്‌ലാറ്റിൽ താമസക്കാരായിരുന്നു റഷീദും ശാശ്വതിയും. റഷീദുമായി അടുത്തതോടെ ആദ്യ വിവാഹ ബന്ധം തകർന്നു. പിന്നീട് വിവാഹം കഴിക്കാതെ തന്നെ റഷീദിന്റെ ഭാര്യയെ പോലെ തന്നെ കഴിയുകയായിരുന്നു അവർ.

റഷീദും കാമുകി ശാശ്വതിയും സഹായി കൃഷ്ണപ്രസാദും കൊല്ലപ്പെട്ട സതീശൻ എന്നാൽ കഴിഞ്ഞമാസം കോയമ്പത്തൂരിലും മറ്റു പലയിടങ്ങളിലുമായി ചുറ്റിയടിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് കോയമ്പത്തൂരിൽ ഡിജെ പാർട്ടിയിൽ ഇവർ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. രണ്ടു വാഹനങ്ങളിലായിട്ടായിരുന്നു ഉല്ലാസയാത്ര. 29 ന് രാത്രി തിരികെ എത്തി ഫ്‌ലാറ്റിൽ ഉറങ്ങി. പിറ്റേന്ന് സതീശന്റെ സുഹൃത്തായ യുവതി ഫോണിൽ വിളിച്ചു. യുവതിയെ ശല്യപ്പെടുത്തും വിധം നിരവധി തവണ ഫോൺവിളിച്ചു. തുടർന്ന് യുവതി ഫോണെടുത്ത് കയർക്കുകയായിരുന്നു.സതീശന് വീണ്ടും ഫോൺ ചെയ്തപ്പോൾ റഷീദാണ് ഫോൺ അറ്റൻഡ് ചെയ്തത്.

കുഴൽപ്പണക്കടത്തിലും മറ്റും പങ്കാളിയായിരുന്ന റഷീദിന്റെ രഹസ്യങ്ങളും യുവതിയോട് സതീഷ് ഫോണിൽ വിളിച്ചു പറഞ്ഞു. രഹസ്യങ്ങൾ കൂട്ടുകാരിക്ക് ചോർത്തിക്കൊടുത്തതിൽ ക്ഷുഭിതനായിട്ടാണ് റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും ചേർന്ന് സതീശനെ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മരപ്പലകയെ കൊണ്ട് മർദ്ദിച്ചപ്പോൾ ചോരവാർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു. കൃഷ്ണപ്രസാദ് തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സതീശൻ മരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ശാശ്വതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൃഷ്ണപ്രസാദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉൾപ്പെടെയുള്ളവർ എന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്നു നാലു വർഷമായി കേസുകളൊന്നും ഇല്ലാത്തതിനാൽ വീണ്ടും പാർട്ടിയിലേക്ക് തിരികെ എടുക്കുയയും ചെയ്തു. ആക്രമണം നടത്തിയ ദിവസം രാത്രി ഒമ്പത് മുതൽ പുലർച്ചെ രണ്ടുവരെ സതീശനെ റഷീദും ശാശ്വതിയും മർദിച്ചിരുന്നു. തുടർന്ന് ഊട്ടി , കൊടൈക്കനാൽ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിച്ചു താമസിച്ചു. ഇതിനിടെ പുഴയ്ക്കൽ പാടത്തിന് സമീപത്തുള്ള ടെന്നിസ് ക്ലബിലും യുവതി ഒളിവിൽ കഴിഞ്ഞു. ഇവിടെ വച്ച് യുവതിയെ മറ്റൊരാൾ കൈമാറാനായിരുന്നു റഷീദിന്റെ പദ്ധതി. ഇതിനിടയിലാണ് ശാശ്വതി പിടിയിലാകുന്നതും.

രണ്ടു മാസം മുൻപാണ് ശാശ്വതിയും റഷീദും സുഹൃത്തുക്കളായത്. വിവാഹ മോചിതയായി ശാശ്വതിക്ക് റഷീദിന്റെ സുഹൃത്തുക്കളുമായും ബന്ധമുണ്ടായിരുന്നു. കുത്തഴിഞ്ഞ ജീവിതമായിരുന്നു പിന്നീട് ഇവർ നയിച്ചത്. റഷീദ് വാടകയ്‌ക്കെടുത്തതാണു ഫ്‌ലാ റ്റ്. ആയുധംകൊണ്ടുള്ള അടിയേറ്റു ശരീരം ചതഞ്ഞു രക്തം കട്ടപിടിച്ചതാണു മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോയ റഷീദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വെസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി.കെ.രാജു അറിയിച്ചു. അധികം താമസിയാതെ തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നുമാണ് അറിയുന്നത്.

സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു സതീശ്. സുഹൃത്തിന്റെ ഫ്‌ളാറ്റിൽ മദ്യപിക്കുകയായിരുന്ന സതീശും കൃഷ്ണപ്രസാദും തമ്മിൽ ടിവി മാറ്റുന്നതിനെച്ചൊല്ലി തർക്കമുണ്ടായി ഇതിനെ തുടർന്നാണ് കൊലപാതകം എന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത. പിന്നീടുള്ള തുടർ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നതും. കുറ്റം ഏറ്റെടുത്താൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്തിറക്കാമെന്നും ജോലി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് കൃഷ്ണപ്രസാദിനെ റഷീദ് പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP