Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്ധ്രയിൽ നഴ്‌സിങ് പഠനത്തിനിടെ മുളപൊട്ടിയ അടുപ്പം പ്രണയമായി; നഴ്‌സിങ് വിട്ട് അഭിജിത്ത് പൊലീസിൽ ചേർന്നപ്പോൾ ദീപ സൗദിയിൽ നഴ്സായി; മകൾ ദക്ഷയ്ക്ക് വേണ്ടി സൗദിയിലെ ജോലി ഒഴിവാക്കി ദീപ വീട്ടമ്മയായി; മൂവാറ്റുപുഴയാറിൽ ചാടി ജീവനൊടുക്കിയത് ഭർത്താവിന്റെ മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ; ശരീരത്തിൽ കെട്ടിവെച്ച നിലയിൽ ദക്ഷയും; അമ്മയുടെയും മകളുടെയും ദുരന്തത്തിൽ നടുങ്ങി തലയോലപ്പറമ്പ്

ആന്ധ്രയിൽ നഴ്‌സിങ് പഠനത്തിനിടെ മുളപൊട്ടിയ അടുപ്പം പ്രണയമായി; നഴ്‌സിങ് വിട്ട് അഭിജിത്ത് പൊലീസിൽ ചേർന്നപ്പോൾ ദീപ സൗദിയിൽ നഴ്സായി; മകൾ ദക്ഷയ്ക്ക് വേണ്ടി സൗദിയിലെ ജോലി ഒഴിവാക്കി ദീപ വീട്ടമ്മയായി; മൂവാറ്റുപുഴയാറിൽ ചാടി ജീവനൊടുക്കിയത് ഭർത്താവിന്റെ മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ; ശരീരത്തിൽ കെട്ടിവെച്ച നിലയിൽ ദക്ഷയും; അമ്മയുടെയും മകളുടെയും ദുരന്തത്തിൽ നടുങ്ങി തലയോലപ്പറമ്പ്

എം മനോജ് കുമാർ

 കോട്ടയം : ഭർത്താവുമായുള്ള കലഹത്തിന്റെ പേരിൽ വീട് വിട്ടിറങ്ങി മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ട ദീപ (30)യുടെയും രണ്ടു വയസുള്ള മകൾ ദക്ഷയുടെയും ദുരന്തം തലയോലപ്പറമ്പിനെ നടുക്കുന്നു. വെള്ളിയാഴ്ച രാവിലെ ദീപയെയും മകളായ ദക്ഷയെയും വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടത്.. വീടിന് 3 കിലോമീറ്ററോളം അകലെയാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

പൊലീസും അഗ്‌നിശമനസേനയും നടത്തിയ തെരച്ചിലിൽ മൂവാറ്റുപുഴയാറിൽ വടയാർ ദേവീക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. ദീപയുടെ ദേഹത്ത് കെട്ടിവെച്ച നിലയിലായിരുന്നു ദക്ഷയുടെ മൃതദേഹം. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട് നഴ്സായിരുന്നു ദീപയും പൊലീസുകാരനായ ഭർത്താവ് അഭിജിത്തും തമ്മിൽ വ്യാഴാഴ്ച രാത്രി വഴക്കിട്ടിരുന്നു. ഇന്നലെ പുലർന്നപ്പോൾ ദീപയെയും ദക്ഷയെയും കണ്ടില്ല. ഫോണും ആഭരണങ്ങളും വീട്ടിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതശരീരങ്ങൾ കണ്ടെടുത്തത്.

വ്യാഴാഴ്ച രാത്രി ദീപയും ഭർത്താവ് അഭിജിത്തും തമ്മിൽ വഴക്കിട്ടിരുന്നു. മൊബൈൽ ചാറ്റിങ്ങിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് വഴക്കിൽ കലാശിച്ചത് എന്നാണ് സൂചന. അതിനുശേഷം അഭിജിത്ത് തിരികെ കൊച്ചി എആർ ക്യാമ്പിലേക്ക് പോയി. ദീപയും ദക്ഷയും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനുമിടയിലാണ് ദീപയെ കാണാതാവുന്നത് എന്നാണ് സൂചന. കുട്ടിയേയും എടുത്ത് ദീപ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപയുടെയും ദക്ഷയുടെയും മൃതദേഹങ്ങൾ ലഭിച്ചത്. തലയോലപ്പറമ്പ് പൊട്ടൻചിറയിലാണ് അഭിജിത്തും ഭാര്യയും താമസിച്ചിരുന്നത്. അഭിജിത്തിന്റെ മാതാപിതാക്കളും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നത്. മൊബൈൽ ചാറ്റിങ് പ്രശ്‌നത്തിൽ വഴക്ക് വന്നപ്പോൾ അഭിജിത്ത് പിണങ്ങിയാണ് ക്യാമ്പിലേക്ക് തിരികെ പോയതെന്ന് സൂചനയുണ്ട്. വീട്ടിലെ മുറിയിൽ ദീപയും ദക്ഷയുമാണ് ഉണ്ടായിരുന്നത്. മൂവാറ്റുപുഴയാർ ഇവരുടെ വീടിനു സമീപത്താണ്. കലഹത്തിന്റെ വെളിച്ചത്തിൽ ജീവിതം ദീപ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്നു വർഷം മുൻപായിരുന്നു അഭിജിത്തിന്റെയും ദീപയുടെയും വിവാഹം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ആന്ധ്രയിൽ നഴ്സിങ് പഠനത്തിന് ഒരുമിച്ചുണ്ടായിരുന്നു. ഈ പഠനവേളയിലാണ് ഇവർ തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും വഴിമാറുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയെങ്കിലും അഭിജിത്തിന് പൊലീസിൽ ജോലി ലഭിച്ചു.

ദീപ സൗദിയിൽ നഴ്സായിരുന്നു. പക്ഷെ ദക്ഷ ജനിച്ചശേഷം ദീപ പിന്നീട് സൗദിയിൽ പോയില്ല. അഭിജിത്തിന് ഒപ്പം കുടുംബവീട്ടിൽ കഴിയുകയായിരുന്നു. ഇവർ തമ്മിൽ പ്രത്യക്ഷത്തിൽ കുഴപ്പങ്ങൾ ഇരുവീട്ടുകാരും കണ്ടിരുന്നില്ല. എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്നത് പോലെ ഇടയ്‌ക്കൊക്കെയുള്ള പൊട്ടിത്തെറികൾ. അല്ലാതെ കലഹം ദീപയുടെയും ദക്ഷയുടെയും മരണത്തിൽ കലാശിക്കുമെന്നു ഇരുവീട്ടുകാരും കരുതിയിരുന്നില്ല. ദീപയുടെയും ദക്ഷയുടെയും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹങ്ങൾ സംസ്‌ക്കരിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP