Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിക്കെത്തിയ യുവതിയെ ഒന്നര വർഷത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; മതംമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ ജോലി ഉപേക്ഷിച്ച യുവതിയെ പിന്തുടർന്നത് ഭീഷണിയുമായി; യുവതി പരാതി നൽകിയതോടെ അലിയാർ കബളിപ്പിച്ച് നടന്നത് അന്വേഷണ സംഘത്തെയും; ബലാത്സംഗ വീരനെ അന്വേഷണ സംഘം കുടുക്കിയത് തന്ത്രപൂർവമുള്ള നീക്കത്തിലൂടെ

ജോലിക്കെത്തിയ യുവതിയെ ഒന്നര വർഷത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; മതംമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ ജോലി ഉപേക്ഷിച്ച യുവതിയെ പിന്തുടർന്നത് ഭീഷണിയുമായി; യുവതി പരാതി നൽകിയതോടെ അലിയാർ കബളിപ്പിച്ച് നടന്നത് അന്വേഷണ സംഘത്തെയും; ബലാത്സംഗ വീരനെ അന്വേഷണ സംഘം കുടുക്കിയത് തന്ത്രപൂർവമുള്ള നീക്കത്തിലൂടെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സ്‌നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ട ട്രാവൽ ഏജൻസി ഉടമ പിടിയിലായി. മുവാറ്റുപുഴ പള്ളിപ്പടി ഭാഗം കുളക്കാടൻകുഴിയിൽ വീട്ടിൽ അലി എന്ന് വിളിക്കുന്ന അലിയാർ ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ ട്രാവൽ ഏജൻസി നടത്തി വന്നിരുന്നയാളാണ് തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തതിരുന്ന ക്രിസ്ത്യൻ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമച്ചതായിട്ടാണ് പരാതി. സംഭവത്തിൽ കാഞ്ഞാർ സ്വദേശിയായ ഇരുപത്തിനാലുകാരി നൽകിയ പരാതിയിൽ കാഞ്ഞാർ പൊലീസ് ട്രാവൽസ് അലിക്കെതിരെ കേസെടുക്കുകയും അന്വേഷണത്തിനായി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയുമായിരുന്നു.

സിഐ മുഹമ്മദ്, എഎസ്‌ഐമാരായ ജയകുമാർ, ബഷീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സ്വരാജ്, ബിബിൽ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തന്ത്രപൂർവം പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി അന്വേഷണ സംഘം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന പ്രതിയെ പിന്തുടർന്നെത്തിയ പൊലീസിന് കഴിഞ്ഞ് ദിവസം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തലനാരിഴയ്ക്കാണ് ഇന്നലെ പ്രതി പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത്. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ വച്ചാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് അലി രക്ഷപെട്ടത്. അതിന് ശേഷം തൃക്കുളത്തൂരുള്ള ബന്ധുവീട്ടിൽ ഇയാൾ എത്തിയിരുന്നു. പൊലീസ് പിന്തുടർന്ന് എത്തിയെങ്കിലും പ്രതി വീടിന് പിന്നിൽ കൂടി ഇറങ്ങി ഓടുകയായിരുന്നു. രാത്രി മുഴുവൻ അവിടെ അരിച്ചുപെറുക്കിയെങ്കിലും അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം അലി പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറി. ഒന്നര വർഷത്തെ പ്രലോഭനങ്ങൾക്കും പീഡനത്തിനുമിടയിൽ സ്ഥാപന ഉടമ യുവതിക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും സഹോദരിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ക്രിസ്തുമതക്കാരിയായ യുവതി മതം മാറണമെന്നായിരുന്നു അലിയുടെ ആവശ്യം. 2010ൽ മറ്റൊരു സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ടൂർ ഏജൻസി ഉടമയായ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

കേസെടുത്തതിനെ തുടർന്ന് പ്രതി ബംഗളൂരുവിലേക്കു കടന്നെന്നെന്ന വിവരത്തെ തുടർന്ന് അവിടെയും അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടിക്കാൻ വൈകിയത് പൊലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന് ഇടയാക്കിയിരുന്നെങ്കിലും ഇപ്പോൾ വളരെ വിദഗ്ധമായി അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP