Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലെ മലയാളി മോഡലിൽ നിന്ന് സുഹൃത്ത് ബിസിനസ് പങ്കാളിയാക്കാൻ വാങ്ങിയത് 10 ലക്ഷം; ചർച്ചകൾക്ക് വിസിറ്റിങ് വിസയിൽ മലേഷ്യയിലെത്തിച്ചത് ദുരുദേശത്തോടെ; ലൈംഗിക ഹോർമോണുകളുടെ ഉത്തേജന മരുന്ന് ജ്യൂസിൽ കലക്കി രഹസ്യമായി നൽകിയത് പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ; രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ ആശുപത്രിയിലെത്തിയ ബിസിനസ്സുകാരി അറിഞ്ഞതുകൊടുംചതി; കേസായതോടെ ക്വലാലംപൂരിൽ നിന്ന് മുങ്ങി കൊയിലാണ്ടിക്കാരൻ; പ്രവാസി യുവതിക്ക് പിന്തുണയുമായി മലേഷ്യൻ മലയാളികൾ

ദുബായിലെ മലയാളി മോഡലിൽ നിന്ന് സുഹൃത്ത് ബിസിനസ് പങ്കാളിയാക്കാൻ വാങ്ങിയത് 10 ലക്ഷം; ചർച്ചകൾക്ക് വിസിറ്റിങ് വിസയിൽ മലേഷ്യയിലെത്തിച്ചത് ദുരുദേശത്തോടെ; ലൈംഗിക ഹോർമോണുകളുടെ ഉത്തേജന മരുന്ന് ജ്യൂസിൽ കലക്കി രഹസ്യമായി നൽകിയത് പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ; രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ ആശുപത്രിയിലെത്തിയ ബിസിനസ്സുകാരി അറിഞ്ഞതുകൊടുംചതി; കേസായതോടെ ക്വലാലംപൂരിൽ നിന്ന് മുങ്ങി കൊയിലാണ്ടിക്കാരൻ; പ്രവാസി യുവതിക്ക് പിന്തുണയുമായി മലേഷ്യൻ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ക്വലാലംപൂർ: ദുബായിൽ നിന്ന് മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെ സുഹൃത്ത് ചതിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മലേഷ്യയിൽ ചികിത്സയിലായ യുവതി യുവാവിനെതിരെ ക്വലാലംപൂർ ചൗകിത് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. ഇതിനിടെ അറസ്റ്റ് ഭയന്ന യുവാവ് ഇന്ത്യയിലേയ്ക്ക് കടന്നുവെന്നാണ് സൂചന. ബിസിനസ് ആവശ്യത്തിനാണ് യുവതി ക്വലാലംപൂരിൽ എത്തിയത്.

നാലു വർഷമായി ദുബായിൽ ബിസിനസുകാരിയാണ് യുവതി. ഓൺലൈനിൽ വാച്ച് വിൽപന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ യുവാവാണ് പീഡിപ്പിച്ചത്. കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരനെതിരെയാണ് ആരോപണം. ബിസിനസ് പാർട്ണർഷിപ്പിനായി യുവതിയിൽ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റി. തുടർന്ന് മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് യുവതിയുമായി മലേഷ്യയില്ഡ# പോവുകയായിരുന്നു്. അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു യുവതിയെ ഒപ്പം കൂട്ടിയുള്ള മലേഷ്യൻ യാത്ര. ദുബായിലെ അറിയപ്പെടുന്ന മോഡൽ കൂടിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇവരെ സുഹൃത്ത് രണ്ടാഴ്ച മുൻപ് സന്ദർശക വിസയിലാണ് മലേഷ്യയിൽ എത്തിച്ചത്.

നല്ല സൗഹൃദപരമായി പെരുമാറിയിരുന്ന യുവാവിനോടൊപ്പം തുടർച്ചയായി രാത്രികളിൽ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് യുവതി ആശുപത്രിയിൽ പരിശോധന നടത്തി. ലൈംഗികാസക്തി വർധിപ്പിക്കുന്നതിനുള്ള വിവിധ തരം മരുന്നുകൾ അമിത ഡോസിൽ ശരീരത്തിൽ പ്രവേശിച്ചതിനാൽ ഹോർമോണുകളെ സാരമായി ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതാണ് നിർണ്ണായകമായത്. തുടർന്ന് നടന്ന പരിശോധനയിലാണ് പീഡന ശ്രമം വെളിവായത്. തുടർ പരിശോധനയിൽ സുഹൃത്ത് യുവതിയറിയാതെ ജ്യൂസിൽ മരുന്ന് കലർത്തി നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. മരുന്ന് കൊടുത്ത് യുവതിയെ ചതിക്കാനായിരുന്നു നീക്കം.

ഇതിനുള്ള മരുന്നാണ് കൊടുത്തതെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതർ നിർണ്ണായക നിലപാടുകളിലെത്തിയത്. ഇക്കാര്യം യുവതിയെ അറിയിച്ചതോടെ അവർ കേസ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ ബാഗിൽ നിന്ന് ഈ മരുന്നുകളുടെ കുപ്പികളും പായ്ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞതോടെ യുവാവ് ഇന്തൊനീഷ്യ വഴി മലേഷ്യയിൽ നിന്ന് മുങ്ങി. നാട്ടിലെത്തിയ ഇയാൾ ഒളിവിലാണ്. തുടർ പരിശോധനയിൽ യുവാവിന്റെ മുറിയിൽ നിന്നു യുവതിക്ക് നൽകിയതെന്ന് സംശയിക്കുന്ന മരുന്നിന്റെ സാംപിൾ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ബന്ധുക്കൾ കോഴിക്കോട് സിറ്റി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

മലയാളി യുവതിക്ക് സംഭവിച്ച പീഡനശ്രമത്തെക്കുറിച്ച് മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മലേഷ്യൻ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP