Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിന്റോയെ കുരുക്കിയത് പാർവതിയുടെ മാതാപിതാക്കളെയും അവഹേളിക്കുന്ന വിധത്തിൽ ഭീഷണി ട്വീറ്റിട്ടതിന്; കോളേജ് വിദ്യാർത്ഥിയായ റോജൻ ഇസ്റ്റാഗ്രാം വഴി ഭീഷണി മുഴക്കിയത് നടിയെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞും; നിനച്ചിരിക്കാതെ മമ്മൂട്ടിയും നിലപാട് മാറ്റി; മൗനത്തിലൂടെയുള്ള താരത്തിന്റെ പിന്തുണയിൽ ആവേശം കയറി പാർവതിയെ ആക്ഷേപിച്ചവരെല്ലാം ആശങ്കയിൽ; കുരുങ്ങുന്നത് ഏറെയും വിദ്യാർത്ഥികളും യുവാക്കളും

പ്രിന്റോയെ കുരുക്കിയത് പാർവതിയുടെ മാതാപിതാക്കളെയും അവഹേളിക്കുന്ന വിധത്തിൽ ഭീഷണി ട്വീറ്റിട്ടതിന്; കോളേജ് വിദ്യാർത്ഥിയായ റോജൻ ഇസ്റ്റാഗ്രാം വഴി ഭീഷണി മുഴക്കിയത് നടിയെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞും; നിനച്ചിരിക്കാതെ മമ്മൂട്ടിയും നിലപാട് മാറ്റി; മൗനത്തിലൂടെയുള്ള താരത്തിന്റെ പിന്തുണയിൽ ആവേശം കയറി പാർവതിയെ ആക്ഷേപിച്ചവരെല്ലാം ആശങ്കയിൽ; കുരുങ്ങുന്നത് ഏറെയും വിദ്യാർത്ഥികളും യുവാക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാർവതിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയതിന് രണ്ട് ദിവസങ്ങൾക്കിടയിൽ രണ്ട് പേർ അറസ്റ്റിലായി. സൈബർ ലോകത്ത് നിയന്ത്രണമില്ലാതെ പെരുമാറുന്ന വിദ്യാർത്ഥികളാണ് വെട്ടിലായത്. താരത്തോടുള്ള ആരാധന മൂത്ത് സൈബർ ലോകത്ത് നടിയെ അധിക്ഷേപിക്കാൻ ഇറങ്ങിയ നിരവധി യുവാക്കൾക്ക് മേൽ ഇനിയും പിടിവീഴുമെന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയത്തിൽ ഇതുവരെ മൗനത്തിലാണ്ടിരുന്ന മമ്മൂട്ടി പ്രതികരണവുമായി രംഗത്തെത്തിയത് തന്റെ ഇമേജിന് കോട്ടം തട്ടും വിധം കാര്യങ്ങൾ പോകുന്നതു കണ്ടാണ്.

കേസിലേക്ക് കാര്യങ്ങൾ നീളുകയും രണ്ട് പേർ അറസ്റ്റിലാകുകയും ചെയ്തതോടെ താൻ അറിഞ്ഞു കൊണ്ടല്ല ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് പറഞ്ഞ് ആരാധകരെ മമ്മൂട്ടി തള്ളിപ്പറഞ്ഞു. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുന്നത് നിരവധി യുവാക്കളാണ്. മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ അംഗങ്ങളായവരുടെ നേതൃത്വത്തിലായിരുന്നു നടിക്കെതിരെ കടുത്ത സൈബർ ആക്രമണം നയിച്ചു പോന്നത്.

ഇന്നലെ കൊല്ലം ചാത്തന്നൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി റോജനാണ് ഇന്നലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പാർവ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്റ്റഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചയാളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ വിഷയത്തിൽ പ്രതികരണവുമായി മമ്മൂട്ടി രംഗഗത്തു വന്നിരുന്നു. വിവാദത്തിൽ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വതാന്ത്ര്യമെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വിവാദം ഉണ്ടായ അന്നു തന്നെ പാർവ്വതി തന്നെ വിവരമറിയിച്ചിരുന്നുവെന്നും താൻ പാർവ്വതിയെ ആശ്വസിപ്പിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ വിദേശയാത്രയിൽ ആയതിനാൽ വേണ്ട രീതിയിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ കഴിഞ്ഞില്ലെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം, തനിക്കുവേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരേയും എൽപ്പിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ, സൈബർ ആക്രമണത്തിനെതിരെ നടി പാർവതി നൽകിയ പരാതിയിൽ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സ്ത്രീയെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് ഐടി ആക്ട് 67, 67എ എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകളും ഭീഷണിപ്പെടുത്തിയതിന് ഐപിസി 507 പ്രകാരവും സ്ത്രീയെ അപകീർത്തിപ്പെടുത്തിയതിന് ഐപിസി 509 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്നും സിഐ സിബി ടോം പറഞ്ഞു. അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ.

പാർവതിയുടെ മാതാപിതാക്കളെ അവഹേളിക്കുന്ന വിധത്തിലായിരുന്നു പ്രിന്റോയുടെ ട്വീറ്റ്. ഇയാളെ അറസ്റ്റു ചെയ്തതിന് പിന്നാലെ പ്രിന്റോയെ എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ നിറഞ്ഞിരുന്നു പ്രിന്റോ ചിറ്റിലപ്പിള്ളിയെന്ന മുഴുവൻ പേര്. പ്രിന്റോ കടുത്ത സിനിമാ പ്രേമിയെന്ന് ഈ കൗമാരക്കാരന്റെ ഫേസ്‌ബുക്ക് പേജ് സാക്ഷ്യപ്പെടുത്തുന്നു.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ അഭിനേതാക്കളുടേത് ഉൾപ്പെടെയുള്ളതാണ് ഇയാളുടെ പേസ്റ്റുകളിലേറെയും. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ വടക്കാഞ്ചേരി കമ്മറ്റിയിൽ അംഗമാണെന്ന വാർത്ത നിഷേധിച്ച് യൂണിറ്റ് ഭാരവാഹികളും രംഗത്തെത്തി.

നടി പാർവതിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു. പാർവതി ഡിജിപിക്ക് കൈമാറിയത് ആകെ 23 സ്‌ക്രീൻ ഷോട്ടുകളാണ്. ഈ സ്‌ക്രീൻ ഷോട്ടുകളിൽ റേപ്പ് ഭീഷണിയാണ് യുവാവായ റോഷൻ മുഴക്കിയത്. ഇതോടെയാണ് ഇയാൾക്ക് മേൽ പിടിവീഴുന്നതും. ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വന്ന അധിക്ഷേപങ്ങളാണ് ഇതിൽ ഏറെയും. പാർവതിക്കെതിരെ പരാമർശങ്ങളുമായി നിരവധി വിഡിയോകളും പ്രചരിച്ചിരുന്നു. ഇതിന്റെ ഉറവിടങ്ങളും പൊലീസ് തേടുന്നുണ്ട്. എറണാകുളം സൗത്ത് പൊലീസാണ് സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 18നാണ് നടി എറണാകുളം ഐജിക്ക് പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രിന്റോ പിടിയിലായത്. ഫേസ്‌ബുക്കും ട്വിറ്ററും വഴിയാണ് ഇയാൾ അപകീർത്തി സന്ദേശം പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങിലൂടെയുള്ള അശ്ലീല സംഭാഷണം തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ചർച്ചയിലായിരുന്നു പാർവതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ വിമർശിച്ചത്. തുടർന്ന് പാർവതിക്കെതിരെ സൈബർ ആക്രമണം ശക്തമാവുകയായിരുന്നു. ഫേസ്‌ബുക്കിൽ നൂറുകണക്കിനു കമന്റുകളാണ് പാർവതിക്കെതിരായി ഉണ്ടായത്. ഇത്തരം അഭിപ്രായ ആക്രമണങ്ങൾക്കുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണു പരിശോധിക്കുന്നത്. ആരെങ്കിലും പദ്ധതി തയാറാക്കിയതിനനുസൃതമായാണോ ഇത്തരം സംഘടിത ആക്രമണം ഒരുമിച്ചുണ്ടായിയെന്നതാണ് പരിശോധിക്കുന്നത്.

മമ്മൂട്ടി ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. സിനിമകളുടെ പ്രമോഷനുകളുടെ ഭാഗമായി ഫാൻസ് അസോസിയേഷനുകൾ സംഘടിതമായി സിനിമ വിജയിപ്പിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും ആവശ്യമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും നീക്കമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ചലച്ചിത്രമേളയുടെ ഓപ്പൺഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധനിലപാടിനെക്കുറിച്ച് പാർവതി പരാമർശം നടത്തിയത്. ഇതോടെയാണ് മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയ വഴി അക്രമണം തുടങ്ങിയത്. പാർവതിയെ അനുകൂലിച്ച് റീമ കലിങ്കലും ഗീതുമോഹൻദാസും എത്തിയിരുന്നു. ഇതോടെ ഇവർക്കെതിരേയും കമന്റുകൾ നിറഞ്ഞു. ആക്രമണങ്ങൾ ലൈംഗികമായി അധിക്ഷേപത്തിലേക്കു കൂടി തിരിഞ്ഞതോടെയാണ് പാർവതി പൊലീസിൽ പരാതി നൽകിയത്.

എന്നാൽ സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മമ്മൂട്ടിയുടെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ സജീവ പ്രവർത്തകരാരും ഇത്തരത്തിൽ പോസ്റ്റുകൾ ഇടരുതെന്ന് മുൻപേ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നു ഇവർ ഇപ്പോൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP