Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടത് 20 ലക്ഷം; പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി; തുക 40 ലക്ഷമായി ഉയർത്തിയപ്പോൾ രാമനാട്ടുകര സ്വദേശിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം; മലയാളി വ്യവസായിയെ കോയമ്പത്തൂരിൽ കിഡ്‌നാപ്പ് ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ; തിരുന്നാവായ സ്വദേശി ഹംസയെ മോചിപ്പിച്ചത് രഹസ്യകേന്ദ്രത്തിൽ നിന്ന്

വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടത് 20 ലക്ഷം; പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി; തുക 40 ലക്ഷമായി ഉയർത്തിയപ്പോൾ രാമനാട്ടുകര സ്വദേശിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം; മലയാളി വ്യവസായിയെ കോയമ്പത്തൂരിൽ കിഡ്‌നാപ്പ് ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ; തിരുന്നാവായ സ്വദേശി ഹംസയെ മോചിപ്പിച്ചത് രഹസ്യകേന്ദ്രത്തിൽ നിന്ന്

എം പി റാഫി

മലപ്പുറം: മലയാളി ബിസിനസുകാരൻ ഹംസയെ കോയമ്പത്തൂരിൽ വെച്ച് കിഡ്‌നാപ്പ് ചെയ്ത് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. തേഞ്ഞിപ്പലം കാകഞ്ചേരി സ്വദേശി ശമീർ(31), താനൂർ സ്വദേശി നൗഫൽ എന്നിവരെയാണ് തിരൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ ശേഷം തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് മർദിച്ചവശനാക്കിയ ബിസിനസുകാരനെ പൊലീസിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി രക്ഷപ്പെടുത്തുകയായിരുന്നു.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് അടക്കമുള്ള നിരവധി ബിസിനസുകളുള്ള തിരുന്നാവായ സ്വദേശി 51കാരനായ ഹംസയെ ഈ മാസം രണ്ടിനാണ് എട്ടംഗ സംഘം തമിഴ്‌നാട്ടിൽ വെച്ച് തട്ടിക്കൊണ്ടുപോയത്. ഹംസയുടെ ഫോർച്യൂണർ കാറും സംഘം കൊണ്ടുപോയിരുന്നു. രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച ശേഷം ഹംസയുടെ ഫോണിൽ നിന്ന് വീട്ടുകാർക്കു വിളിച്ച് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടു. 20 ലക്ഷം നൽകിയാൽ മാത്രമേ ഹംസയെ വിട്ടുതരികയുള്ളൂവെന്നും വിവരം പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നുമായിരുന്നു വീട്ടുകാരെ അറിയിച്ചത്.

ഇതനുസരിച്ച് മൂന്നാം തിയ്യതി ബുധനാഴ്ച കുടുംബം ഇവർ പറഞ്ഞയാൾക്ക് 10 ലക്ഷം രൂപ നൽകി. അറസ്റ്റിലായ രണ്ടു പേരുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു പണം കൈമാറിയത്. കുടുംബം ശമീറിനെയും ശമീർ നൗഫൽ വഴി സംഘത്തിനും പണം എത്തിക്കുകയായിരുന്നു. പിന്നീട് 40 ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു സംഘം കുടുംബത്തോട് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഹംസയുടെ സഹോദരൻ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാമനാട്ടുകരയിൽ വെച്ചു നടന്ന പണം കൈമാറ്റത്തിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങളും നമ്പറും പരാതിയിൽ വച്ചിരുന്നു. ഇതനുസരിച്ച് തിരൂർ സിഐ പി അബ്ദുൽ ബഷീർ, എസ്‌ഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങൾ രഹസ്യമായി നടത്തിയ അന്വേഷണത്തിലൂടെ രണ്ടു പ്രതികളെ പിടികൂടുകയായിരുന്നു.

രാമനാട്ടുകര സ്വദേശിയായ ആൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ നമ്പർ കേന്ദ്രീകരിച്ച് ആദ്യം അന്വേഷണം നടത്തി. ഇതിലേക്കു വന്ന ഫോൺ കോളുകൾ പരിശോധിച്ചു. ഇതോടെ പണം കൈമാറിയ രണ്ടു പേരിലേക്കും അന്വേഷണം എത്തി. 8 മലയാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ രണ്ടു പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇനി ആറു പേർകൂടി കേസിൽ പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ മലയാളിയും മറ്റുള്ളവർ തമിഴ്‌നാട് സ്വദേശികളുമാണ്.

രണ്ട് പേർ പൊലീസിന്റെ പിടിയിലായെന്നറിഞ്ഞതോടെ വെള്ളിയാഴ്ച സംഘം ഹംസയെ പാലക്കാട് കൊപ്പത്ത് ഹംസയെ ഇക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട ഇടപാടുകളാകാം തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് പൊലീസ് നിഗമനം. അറസ്റ്റ് ചെയ്തവരുടെ ദൃശ്യം പകർത്താനും റിപ്പോർട്ട് ചെയ്യാനും പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകരെ പ്രതികളുടെ ആളുകൾ ഭീഷണിപ്പെടുത്തിയിരുന്നു. വാർത്ത പുറത്തു വിടരുതെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇവരെ പിന്നീട് തിരൂർ എസ്‌ഐ വിരട്ടി പറഞ്ഞുവിടുകയായിരുന്നു. മറ്റു പ്രതികൾക്കായി പൊലീസ് തമിഴ്‌നാട്ടിലും കേരളത്തിലുമായി വലവിരിച്ചിട്ടുണ്ട്. തിരൂർ സിഐയുടെ നേതൃത്വത്തിൽ 20ഓളം പൊലീസുകാർ 4 ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP