Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരുലക്ഷം രൂപയ്ക്ക പകരം ബെന്നിയും ജോൺസണും നൽകിയിരുന്നത് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാട് കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ; നോട്ടു നിർമ്മാണത്തിന്റെ ചുമതല അനുജനും വിതരണം ചേട്ടനും; കള്ളനോട്ടടിയുടെ സാങ്കേതിക വിദ്യ സായത്തമാക്കിയത് കള്ളനോട്ടു കേസിലെ പ്രതികളെ നേരിട്ട് കണ്ട്; ഉപയോഗിച്ചത് വിദേശ നിർമ്മിത പ്രിന്റർ; പുത്തൻ കറൻസികളുടെ കള്ളനോട്ടുമായി സഹോദരങ്ങൾ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ലക്ഷക്കണക്കിന് രൂപയുടെ 'നോട്ടിരട്ടിപ്പിക്കൽ' ഇടപാടുകൾ

ഒരുലക്ഷം രൂപയ്ക്ക പകരം ബെന്നിയും ജോൺസണും നൽകിയിരുന്നത് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാട് കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ; നോട്ടു നിർമ്മാണത്തിന്റെ ചുമതല അനുജനും വിതരണം ചേട്ടനും; കള്ളനോട്ടടിയുടെ സാങ്കേതിക വിദ്യ സായത്തമാക്കിയത് കള്ളനോട്ടു കേസിലെ പ്രതികളെ നേരിട്ട് കണ്ട്; ഉപയോഗിച്ചത് വിദേശ നിർമ്മിത പ്രിന്റർ; പുത്തൻ കറൻസികളുടെ കള്ളനോട്ടുമായി സഹോദരങ്ങൾ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ലക്ഷക്കണക്കിന് രൂപയുടെ 'നോട്ടിരട്ടിപ്പിക്കൽ' ഇടപാടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പുതിയ 2000, 500 രൂപ കറൻസികളുടെ കള്ളനോട്ടുകളുമായി തൃശ്ശൂർ സിറ്റി പൊലീസിന്റെ പിടിയിലായ സഹോദരങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായി പൊലീസ്. ആലപ്പുഴ വടുതല പള്ളിപ്പറമ്പിൽ ബെന്നി ബർണാഡ് (39), സഹോദരൻ ജോൺസൺ ബെർണാഡ് (31) എന്നിവരെയാണു കഴിഞ്ഞ ദിവസം ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടിയത്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒരു ലക്ഷം രൂപ കൊടുത്താൽ ഇരട്ടി കള്ളനോട്ടാണ് ഇവർ തിരിച്ചു നൽകുകയെന്നും പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടികൂടാൻ അന്വേഷണം തുടരുകയാണ്. ഇവർ ആർക്കൊക്കെ നോട്ടുകൾ വിതരണം ചെയ്തുവെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കമ്മിഷണർ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊലപാതകക്കേസിലെ പ്രതിയായ ബെന്നി ബർണാഡ് ആണ് തൃശൂരിലെ വിവിധയിടങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന പൊലീസ് നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ ശക്താൻ സ്റ്റാൻഡിൽ നിന്ന് ബെന്നി പിടിയിലാകുന്നത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 2000 രൂപയുടെ 9 കള്ള നോട്ടുകൾ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരനായ ജോൺസൺ ആണ് കള്ളനോട്ട് നിർമ്മിക്കുന്നതെന്ന് മനസ്സിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോൺസൺ പിടിയിലായത്.

ഇയാളുടെ വടുതലയിലെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. വിതരണം ചെയ്യാൻ തയാറാക്കിവച്ച രണ്ടായിരത്തിന്റെ 45 നോട്ടുകളും അഞ്ഞൂറിന്റെ 26 നോട്ടുകളും 50 രൂപയുടെ ഒരു നോട്ടും കണ്ടെടുത്തു. കള്ള നോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിദേശ നിർമ്മിത പ്രിന്ററും മറ്റ് ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തൃശൂരിലെ ചില കടകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇവർ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകൾ കൊടുത്തു സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു സഹോദരങ്ങൾ കുടുങ്ങിയത്.

പാലക്കാട് ആലത്തൂരിൽ 2005ൽ തിലകൻ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ബെന്നി. രണ്ടു വൻകിട ലോട്ടറി കച്ചവടക്കാർ തമ്മിലുള്ള ശത്രുതയുടെ പേരിൽ ലഭിച്ച ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു കൊലപാതകം. അറസ്റ്റിലായ അനുജൻ ഓട്ടോ ഡ്രൈവറാണ്. കള്ളനോട്ട് കേസുകളിൽ പ്രതിയായ ചിലരെ നേരിട്ടുകണ്ട് നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങൾ മനസിലാക്കിയ ശേഷമായിരുന്നു നോട്ടടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP