Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹന പരിശോധനയ്ക്കിടെ ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 16 കോടി; ഒൻപത് കോടി ആദായനികുതി വകുപ്പിലടച്ച് ബാക്കി കീശയിലാക്കി രണ്ട് എഎസ്‌ഐമാർ; മാടശ്ശേരിയും കൂട്ടരും പരാതിയുമായെത്തിയപ്പോൾ പഞ്ചാബ് വിട്ട് കേരളത്തിലേക്ക്; ഫോർട്ട് കൊച്ചിയിലെ സുഖവാസത്തിൽ സംശയം തോന്നിയപ്പോൾ പൊലീസിനെ അറിയിച്ച് ഹോട്ടൽ ജീവനക്കാർ; പഞ്ചാബ് പൊലീസിലെ രണ്ട് `കള്ളന്മാർ` കുടുങ്ങിയത് ഇങ്ങനെ

വാഹന പരിശോധനയ്ക്കിടെ ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 16 കോടി; ഒൻപത് കോടി ആദായനികുതി വകുപ്പിലടച്ച് ബാക്കി കീശയിലാക്കി രണ്ട് എഎസ്‌ഐമാർ; മാടശ്ശേരിയും കൂട്ടരും പരാതിയുമായെത്തിയപ്പോൾ പഞ്ചാബ് വിട്ട് കേരളത്തിലേക്ക്; ഫോർട്ട് കൊച്ചിയിലെ സുഖവാസത്തിൽ സംശയം തോന്നിയപ്പോൾ പൊലീസിനെ അറിയിച്ച് ഹോട്ടൽ ജീവനക്കാർ; പഞ്ചാബ് പൊലീസിലെ രണ്ട് `കള്ളന്മാർ` കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനിൽ നിന്ന് പണം തട്ടിയ കേസിൽ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. പഞ്ചാബിലെ പട്യാല സ്വദേശികളായ രാജ്പ്രീത് സിങ്, ജൊഗീന്ദർ സിങ് എന്നിവരാണ് കേരള പൊലീസിന്റെ പിടിയിലായത്. ഇവർ ഫോർട്ട് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്നു. ബിഷപ്പിന്റ സഹായിയായ വൈദികനിൽ നിന്ന് 16 കോടി രൂപയാണ് പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എന്നാൽ വെറും ഒൻപത് കോടി രൂപ മാത്രമാണ് ആദായ നികുതി വകുപ്പിലേക്ക് അടച്ചത്.

പഞ്ചാബിലെ ലുധിയാനയിൽ നടന്ന വാഹന പരിശോധനയിലാണ് അന്ന് പഞ്ചാബ് പൊലീസ് കണക്കിൽ പെടാത്ത 16 കോടി രൂപ ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയും വൈദികനുമായ ആന്റണി മാടശ്ശേിയിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ ഇതിൽ വെറും ഒൻപത് കോടി മാത്രം ആദായനികുതി വകുപ്പിൽ കാണിച്ച ശേഷം ബാക്കി ഏഴ് കോടി രൂപ ജൊഗീന്ദർ സിങ്ങും രാജ്പ്രീത് സിങ്ങും ചേർന്ന് തട്ടപ്പിലൂടെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ കോടതിയിൽ എത്തി ഈ കണക്കിനെ കുറിച്ച് പുറത്ത് വന്നപ്പോൾ ആന്റണി മാടശ്ശേരി ഉൾപ്പടെയുള്ളവരും എതിരായി രംഗത്ത് വരികയും 16 കോടി രൂപ ഉണ്ടായിരുന്നു എന്ന പരാതി നൽകുകയും ചെയ്തിരുന്നു.

ഇതിൽ അനി്വവേഷണം വരികയും തങ്ങൾ കുടുങ്ങും എന്ന് മനസ്സിലാക്കുകയും ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഒളിവിൽ പോവുകയായിരുന്നു. പണം തട്ടിച്ച ഉദ്യോഗസ്ഥരെ പിടികൂടാൻ ആവുന്നതെല്ലാം പഞ്ചാബ് പൊലീസ് ചെയ്‌തെങ്കിലും ഇവർ സംസ്ഥാനം വിട്ട് കടന്ന് കളയുകയായിരുന്നു. അന്വേഷണം അതിർഥി സംസ്ഥാനങ്ങൡലേക്ക് വ്യാപിപ്പിച്ചെങ്കിലും എഎസ്‌ഐമാരെ കുറിച്ച് വിവരം ഒന്നും കിട്ടിയില്ല. ഈ കാലമത്രയും ഇവർ കേരളത്തിൽ സുരക്ഷിതമായി കഴിയുകയാിരുന്നു.

കഴിഞ്ഞ ദിവസം ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കൊച്ചി കേന്ദ്രീകരിച്ച് അക്രമം നടക്കാൻ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പും ഹോട്ടലിൽ താമസിക്കുന്നവരെ കുറിച്ച് വിവരം നൽകണം എന്നതും നിർണായകമായി. രപൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം വന്നപ്പോൾ തന്നെ വ്യാജ ഐഡികാർഡ് ഉപയോഗിച്ച് കഴിയുന്ന ഉദ്യോഗസ്ഥർ അങ്കലാപ്പിലായി. പിന്നീട് ഇവരുടെ പെരുമാറ്റത്തിലെ ചില അസ്വഭാവികതകൾ കണ്ടതോടെ ഹോട്ടൽ ജീവനക്കാർക്കും സംശയമായി. ഉടൻ തന്നെ ഇവരോട് കാര്യങ്ങളൊക്കെ തിരക്കുകയും ചെയ്തു. എന്നാൽ പന്തികേട് തോന്നിയതിനാൽ പൊലീസിൽ തന്നെ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ ഷാഡോ പൊലീസ് വേഷത്തിൽ എത്തി രണ്ട് ദിവസത്തോളം ഇരുവരേയും നിരീക്ഷിച്ച ശേഷം ഇവരോട് തിരിച്ചറിയൽ രേഖകൾ ചോദിക്കുകയും ചെയ്തു. എന്നാൽ ഇവർ പരുങ്ങുകയായിരുന്നു. ഒടുവിൽ പൊലീസ് വിശദമായി തന്നെ ചോദ്യം ചെയ്തപ്പോൾ ആണ് തങ്ങൾ പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥരാണെന്നും പണം തട്ടിച്ച കേസിൽ പെട്ടപ്പോൾ ഒളിവിൽ കഴിയാനെത്തിയതാണ് എന്നും തുറ്ന്ന് സമ്മതിച്ചത്. ഇരുവരേയും അറസ്റ്റ് ചെയ്ത ശേഷം പഞ്ചാബ് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട് എന്ന് കേരള പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP