Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോയ്‌സ് ജോർജ്ജിന് മേൽ കുരുക്ക് മുറുകുന്നു; കൊട്ടക്കാമ്പൂർ ഭൂമിതട്ടിപ്പിൽ ഇടുക്കി എം പിക്കും കുടുംബത്തിനും എതിരെ രണ്ട് കേസുകൾ കൂടി; വ്യാജരേഖ ചമയ്ക്കൽ അടക്കം ഏഴ് കേസുകളിൽ പ്രതിയായി ജോയ്‌സിന് മുൻകൂർ ജാമ്യവും ലഭിക്കില്ല

ജോയ്‌സ് ജോർജ്ജിന് മേൽ കുരുക്ക് മുറുകുന്നു; കൊട്ടക്കാമ്പൂർ ഭൂമിതട്ടിപ്പിൽ ഇടുക്കി എം പിക്കും കുടുംബത്തിനും എതിരെ രണ്ട് കേസുകൾ കൂടി; വ്യാജരേഖ ചമയ്ക്കൽ അടക്കം ഏഴ് കേസുകളിൽ പ്രതിയായി ജോയ്‌സിന് മുൻകൂർ ജാമ്യവും ലഭിക്കില്ല

ഇടുക്കി: ഇടുക്കി എംപിയും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവുമായ ജോയ്‌സ് ജോർജിനും കുടുംബത്തിനുമെതിരെ കൊട്ടക്കാമ്പൂർ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപെട്ട് രണ്ടു കേസുകൾ കുടി ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്തു. കൊട്ടക്കാമ്പൂർ ഭൂമി തട്ടിപ്പുമായി ബന്ടപെട്ടു നിലവിൽ ജോയ്‌സ് ജോർജിനും കുടുംബത്തിനുമെതിരെ ആറോളം കേസുകൾ നിലവിലുണ്ട്. ഇപ്പോൾ രണ്ടു കേസുകൾ കുടി വരുമ്പോൾ അത് എട്ടു കേസുകൾ ആവും. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ക്രിമനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി, വ്യാജരേഖ ചമക്കൽ, പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധിത നിയമം സെക്ഷൻ മുനിൽ വരുന്ന നാല് അഞ്ചു വകുപ്പുകൾ പ്രകാരമാണ് ദേവികുളം പൊലീസ് കേസ് എടുതിരിക്കുനത്. പട്ടികജാതി പട്ടികവർഗ്ഗ നിയമം കൂടി ഉൾപെടുത്തി കേസ് എടുത്തതുകൊണ്ട് ജോയ്‌സ് ജോർജിന് മുൻകൂർ ജാമ്യം കേസിൽ എടുക്കാൻ സാധിക്കില്ല നേരിട്ട് കോടതിക്ക് മുൻപിൽ ഹാജരായി ജാമ്യം എടുക്കണം.

കൊട്ടക്കാമ്പൂർ ഭൂമി തട്ടിപ്പുമായി ബന്ധപെട്ട് നിലവിലുള്ള ആറു കേസുകൾ നിലവിൽ അന്വേഷിക്കുനത് മൂന്നർ എഎസ്‌പിയാണ് അതുകൊണ്ടു തന്നെ ഇപ്പോൾ റെജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ കുടി മൂന്നാർ എഎസ്‌പി തന്നെ അന്വേഷിക്കും. ജോയ്‌സ് ജോർജ് എം പിയുമായി ബന്ധപ്പെട്ട ദേവികുളം വട്ടവട കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റക്കേസിൽ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ നിർദ്ദേശിച്ചിരുന്നു.

ആദിവാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് കേസിനിടയാക്കപ്പെട്ട ഭൂമി തട്ടിയെടുത്തിട്ടുള്ളതെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി കമാൽപാഷ അന്ന് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. സ്ഥലം എംപിക്ക് കൂടി പങ്കാളിത്തമുള്ള ഭൂമി കൈയേറ്റക്കേസിൽ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നാർ എഎസ്‌പിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം കൂടുതൽ ഫലപ്രദമായ രീതിയിൽ മുന്നോട്ടുപോവണം. അന്വേഷണത്തിന് ഇടുക്കി എസ്‌പി മേൽനോട്ടം വഹിക്കണമെന്നും അന്വേഷണ പുരോഗതി സംബന്ധിച്ച റിപോർട്ട് എല്ലാമാസവും നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു ഇതിന്റ ഭാഗമായി അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് രണ്ടു കേസുകൾ കൂടി വരുന്നത്.

പുതിയതായി ദേവികുളം പൊലീസ് റെജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ ഒന്നാം പ്രതി അഡ്വ. ജോയ്‌സ് ജോർജ് എംപി യുടെ പിതാവായ പാലിയം ജോർജാണ്, രണ്ടാം പ്രതി ജോയ്‌സ് ജോർജും മുന്നാം പ്രതി എംപി യുടെ സഹോദരൻ ജോർജി ജോർജുമാണ് ഇവരോപം ഉടുംബന്നൂര് സ്വദേശിയായ ഡേവിഡ് ജോണും, രാമപുരം സ്വദേശിയായ സുരജും ഈ കേസിൽ പ്രതികളാണ്.രണ്ടു കേസുകൾ കൂടി കൊട്ടക്കാമ്പൂർ ഭൂമി തട്ടിപ് കേസിൽ ആദ്യ അന്വേഷണം റിപ്പോട്ട് ഈ മാസം അഞ്ചിനു കോടതി മുൻപാകെ സമർപിക്കണം എന്നാന്നു കേസ് കഴിഞ്ഞ മാസം പരിഗണിച്ചപ്പോൾ കോടതി ഉത്തരവിട്ടത്.

അന്ന് കേസ് പരിഗണിക്കുമ്പോൾ ദുർബലരായ ആദിവാസികളെ ബോധപൂർവമായി ചൂഷണം ചെയ്തിട്ടുള്ളതയും, അതിനാൽ, ഫലപ്രദമായ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും ഭൂമി ഇടപാടിലെ നിയമ വിരുദ്ധമായ നടപടിയും ക്രമക്കേടും ഏറെ ഗൗരവത്തോടെ കാണുന്നതായും കടലാസിൽ മാത്രമല്ല നടപടി ഉറപ്പാക്കുന്ന വിധം നേരിട്ടും അന്വേഷണത്തിന് പുരോഗതിയുണ്ടാവണമെന്നും കോടതി പറഞ്ഞിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി ഹൈറേഞ്ച് കയ്യേറ്റ സമിതി ആവുന്നു എന്ന ആക്ഷേപവും ആരോപണവും നിലനിൽക്കുമ്പോഴാണ് പുതിയതായി രണ്ടു കേസുകൾ കുടി ജോയ്‌സ് ജോർജിന്
എതിരായി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP