Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹോദരിമാരായ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പൊലീസ് വേഷത്തിലെത്തിയവർ; സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത് കുറ്റിക്കാട്ടിലേക്ക്; തിരിച്ചെത്തിയ പെൺകുട്ടികൾ പരാതി നൽകിയിട്ടും മെല്ലെപ്പോക്ക് നയവുമായി പൊലീസും

സഹോദരിമാരായ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പൊലീസ് വേഷത്തിലെത്തിയവർ; സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത് കുറ്റിക്കാട്ടിലേക്ക്; തിരിച്ചെത്തിയ പെൺകുട്ടികൾ പരാതി നൽകിയിട്ടും മെല്ലെപ്പോക്ക് നയവുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: സഹോദരിമാരായ പെൺകുട്ടികളെ പൊലീസ് വേഷത്തിലെത്തിയ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയാണ് കുട്ടികളെ ബലാത്സംഗം ചെയ്തത്. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരിമാരായ രണ്ട് പെൺകുട്ടികളാണ് ക്രൂര ബലാത്സംഗത്തിനിരയായത്.

പൊലീസ് വേഷത്തിലെത്തിയ ഒരു സംഘം ആളുകൾ പെൺകുട്ടികളുടെ വീട്ടിലെത്തിയാണ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും അതിനാൽ പൊലീസ് സ്റ്റേഷനിൽ വരണമെന്നും ഇവർ പെൺകുട്ടികളോട് ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടികൾ ഇവർക്കൊപ്പം പോകുകയായിരുന്നു. പിന്നീട് പെൺകുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

വീട്ടിൽ തിരിച്ചെത്തിയ സഹോദരിമാർ വീട്ടുകാരെ വിവരം ധരിപ്പിച്ചു. ബെഹ്‌ജോ പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയെങ്കിലും കോൺസ്റ്റബിൾ പോലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടികളുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.

പൊലീസ് വേഷം ഇവർക്ക് എങ്ങനെ ലഭിച്ചുവെന്നും സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടികളുടെ മെഡിക്കൽ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചിട്ടും അലംഭാവം കാട്ടിയെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP