Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാസർകോഡ് ഇരട്ടകൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ; പ്രതികൾ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു; ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ പിടികൂടാൻ കർണാടക സർക്കാരിന്റെ സഹായം തേടി എൽഡിഎഫ് സർക്കാർ; ജില്ലാ ക്രൈംബ്രാഞ്ചിനെ കൂടി ഉൾപ്പെടുത്തി അന്വഷണസഘം വിപുലീകരിക്കാനും തീരുമാനം; ആക്രമണം കണ്ണൂർ മോഡലിൽ: കൃപേഷിന് മാരകമായ 15 വെട്ടേറ്റു; മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട്

കാസർകോഡ് ഇരട്ടകൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ; പ്രതികൾ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു; ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ  പിടികൂടാൻ കർണാടക സർക്കാരിന്റെ സഹായം തേടി എൽഡിഎഫ് സർക്കാർ; ജില്ലാ ക്രൈംബ്രാഞ്ചിനെ കൂടി ഉൾപ്പെടുത്തി അന്വഷണസഘം   വിപുലീകരിക്കാനും തീരുമാനം; ആക്രമണം കണ്ണൂർ മോഡലിൽ: കൃപേഷിന് മാരകമായ 15 വെട്ടേറ്റു; മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കാസർകോഡ് ഇരട്ടകൊലപാതകത്തിൽ, രണ്ടുപേർ കസ്റ്റഡിയിലായി. രണ്ടുബൈക്കുകൾ പിടിച്ചെടുത്തു. പ്രതികളെ പിടികൂടാൻ ഡിജിപി കർണാടക സർക്കാരിന്റെ സഹായം തേടി. അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. സംഘത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനെയും ഉൾപ്പെടുത്തി. എല്ലാ സഹായവും കർണാടക സർക്കാർ വാഗ്ദാനം ചെയ്തു.
രണ്ടുബൈക്കുകൾ പിടിച്ചെടുത്തു. പ്രതികളെ പിടികൂടാൻ ഡിജിപി കർണാടക സർക്കാരിന്റെ സഹായം തേടി. അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. സംഘത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനെയും ഉൾപ്പെടുത്തി. എല്ലാ സഹായവും കർണാടക സർക്കാർ വാഗ്ദാനം ചെയ്തു.

കൊല്ലപ്പെട്ട യൂത്ത് കോൺ്രസ് നേകാവ് കൃപേഷിന്റെ പരാതിയിൽ നേരത്തെ ബേക്കല്പൊലീസ് കേസിൽ പരാതി കിട്ടിയിരന്നു. തനിക്ക് ഫേസ്‌ബുക്കിലൂടെയും ഭീഷണി ഉണ്ടായിരുനനതായി കൃപേഷിന്റെ പരാതിയിൽ പറയുന്നുണ്ട്. അതേസമയം, കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‌ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.

കൊലപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അക്രമികൾ കൊടുവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പൊലീസിന് ബോധ്യമായി. കൊല്ലപ്പെട്ട ശരത്‌ലാലിനെ ലക്ഷ്യംവച്ചാണ് അക്രമികൾ ഇരുളിൽ പതുങ്ങിയിരുന്നത്. അതിലേക്ക് കൃപേഷും വന്നു വീഴുകയായിരുന്നു. ക്രൂരകൃത്യത്തിന് ദൃക്‌സാക്ഷിയെ ഇല്ലാതാക്കാനാണെന്നാണ് കൃപേഷിനെ വകവരുത്തിയതെന്നാണ് പൊലീസ് നിഗമനം. ബൈക്കിൽ വരികയായിരുന്ന ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് തടഞ്ഞുനിർത്തിയാണ് രാഷ്ട്രീയ ഗുണ്ടകൾ പ്രതികാരം തീർത്തത്.ശരത്‌ലാലിനെയാണ് സംഘം ആദ്യം ആക്രമിച്ചത്. കൊടുവാൾ കൊണ്ട് കഴുത്തിന്റെ ഇടത് ഭാഗത്ത് ആഞ്ഞുവെട്ടിയതോടെ ശരത് നിലത്തുവീണു. ഓടാതിരിക്കാൻ സംഘം ഇരുകാലുകളിലുമായി അഞ്ചോളം വെട്ടുകൾ കൂടി വെട്ടി. ശക്തമായ വെട്ടിൽ കാലുകളിലെ എല്ലുകളെല്ലാം നുറുങ്ങിയ അവസ്ഥയിലാണ്.

കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളേറ്റതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. വെട്ടേറ്റ് തലച്ചോറ് പിളർന്ന നിലയിലാണ്. ഇടതുനെറ്റി മുതൽ 23 സെ.മീ. നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റിട്ടിണ്ട്. നേരത്തെ കണ്ണൂർ ജില്ലയിൽ ഉണ്ടായ കൊലപാതകങ്ങൾക്ക് സമാനമാണ് ഈ ഇരട്ടക്കൊലപാതകവുമെന്ന് പൊലീസ് പറയുന്നു.

ശരത്തിനെ ആക്രമിക്കുന്നത് കണ്ട് ഭയന്നോടിയെ കൃപേഷിനെ പിന്നാലെ എത്തി അക്രമികൾ വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് ചോരവാർന്ന് തൽക്ഷണം മരിച്ചു. പതിനൊന്ന് സെന്റിമീറ്റർ നീളത്തിലുള്ള ആഴമേറിയ മുറിവാണ് കൃപേഷിന്റെ തലയിലുണ്ടായിരുന്നതെന്ന് പൊലീസ് ഇൻക്വസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ഒരുവിധത്തിലും രക്ഷപെടരുതെന്ന ഉദ്ദേശത്തോടെയാണ് അക്രമി സംഘം വെട്ടിയതെന്ന് വ്യക്തമാക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് പെരിയ കല്യോട്ടെ സംഭവമെന്നും സംശയിക്കുന്നുണ്ട്.

സംഭവത്തിന് പിന്നിൽ കണ്ണൂരിൽ നിന്നുള്ള പ്രൊഫഷണൽ സംഘമാണെന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്. ഷുഹൈബിനെ ആക്രമിച്ച അതേരീതിയിൽ തന്നെയാണ് ശരത്‌ലാലിനെയും ആക്രമിച്ചിരിക്കുന്നത്. കാലിൽ തുടർച്ചയായി വെട്ടി ആക്രമണത്തിന് ഇരയാകുന്നയാൾ ഓടാതിരിക്കാനുള്ള ശ്രമം ഷുഹൈബ് വധക്കേസിലും ഉണ്ടായിരുന്നു. ശരത്‌ലാലിനെയും സമാനരീതിയിൽ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടോടെ കല്യോട്ട്-തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് മലയാളക്കരയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗ പരിപാടിയിൽ സംബന്ധിച്ച ശേഷം ശരതിനെ വീട്ടിൽ കൊണ്ടുവിടാൻ ബൈക്കിൽ പോകുകയായിരുന്നു കൃപേഷ്. കൃഷ്ണൻ-ബാലാമണി ദമ്പതികളുടെ മകനാണ് കൃപേഷ്. രണ്ടു സഹോദരിമാരുണ്ട്. ശരത്‌ലാലിന്റെ അമ്മ ലത. ഒരു സഹോദരിയുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP