Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാവരു പള്ളിയിൽ പ്രവേശിക്കാനെത്തിയ രണ്ട് തമിഴ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പാലക്കാട് വഴി എരുമേലിയിലേക്ക് പുറപ്പെട്ട യുവതികളെ കൊഴിഞ്ഞാംപാറയിൽ വെച്ച് പൊലീസ് തടഞ്ഞത് മറ്റൊരു കലാപത്തിനുള്ള ശ്രമമെന്ന വിലയിരുത്തലിനെ തുടർന്ന്; യുവതികൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരും കസ്റ്റഡിയിൽ; ശബരിമലയിൽ യുവതീ പ്രവേശനം ഉണ്ടായതോടെ ഹിന്ദു സ്ത്രീകളുമായി വാവര് പള്ളിയിലേക്ക് ഇരച്ച് കയറുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ വെല്ലുവിളി ഗൗരവത്തോടെ കണ്ട് പൊലീസ് നീക്കങ്ങൾ

വാവരു പള്ളിയിൽ പ്രവേശിക്കാനെത്തിയ രണ്ട് തമിഴ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പാലക്കാട് വഴി എരുമേലിയിലേക്ക് പുറപ്പെട്ട യുവതികളെ കൊഴിഞ്ഞാംപാറയിൽ വെച്ച് പൊലീസ് തടഞ്ഞത് മറ്റൊരു കലാപത്തിനുള്ള ശ്രമമെന്ന വിലയിരുത്തലിനെ തുടർന്ന്; യുവതികൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരും കസ്റ്റഡിയിൽ;  ശബരിമലയിൽ യുവതീ പ്രവേശനം ഉണ്ടായതോടെ ഹിന്ദു സ്ത്രീകളുമായി വാവര് പള്ളിയിലേക്ക് ഇരച്ച് കയറുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ വെല്ലുവിളി ഗൗരവത്തോടെ കണ്ട് പൊലീസ് നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കലാപം നടത്താൻ വിവിധ കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുവതി പ്രവേശനം ഉണ്ടായാൽ വാവരു പള്ളിയിൽ വനിതകളുമായി എത്തുമെന്നാണ് തമിഴ്‌നാട്ടിലെ തീവ്രചിന്താഗതിക്കാരായവർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പൊലീസ് ജാഗ്രത പാലിക്കുകയും ചെയ്തു. ഇതിനിടെ ശബരിമല യുവതി പ്രവേശന വിവാദം നിലനിൽക്കെ എരുമേലി വാവരുപള്ളിയിൽ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. ഇവർ കേരളത്തിലേക്ക് കടക്കാനായി എത്തിയ സമത്ത് പാലക്കാട് കൊഴിഞ്ഞാംപാറയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവരുപള്ളിയിലും യുവതികൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവർ എത്തിയത്. ഇവർ ഇന്നെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം. ഇവർക്കൊപ്പം മൂന്ന് പുരുഷന്മാരുമുണ്ടെന്നാണ് വിവരം. യുവതികൾ വാവരുപള്ളിയിൽ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കരുതുന്നത്. ഹിന്ദു മക്കൾ കക്ഷിയിൽ പെട്ടവരാണോ ഇവർ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഇക്കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

ഇവർ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് പൊലീസ് മേഖലയിൽ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാൽ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാർ എത്താതെ പാലക്കാട് അതിർത്തിയിൽ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്. ഈ സമയത്താണ് മേഖലയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശ്രീരാമ സേന പോലെ തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദുമക്കൾ കക്ഷി വാവരുപള്ളിയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇവരുടെ പ്രവർത്തകരാണ് ഇപ്പോൾ കൊഴിഞ്ഞാംപാറ സ്റ്റേഷനിലുള്ളതെന്ന് സൂചനയുണ്ട്. തമിഴ്‌നാട്ടിൽനിന്ന് കൂടുതൽ വനിതാ ആക്ടിവിസ്റ്റുകൾ എത്തുന്നെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ ജാഗ്രതയോടെ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. വാഹനങ്ങൾ പരിശോധിച്ചാണ് വിടുന്നത്. എരുമേലി വാവരു പള്ളിക്ക് സമീപവും സുരക്ഷ ശക്തമാക്കിയിരുന്നു.

അതിർത്തി ചെക്പോസ്റ്റുകളിൽ പൊലീസ് രാവിലെമുതൽ പരിശോധന തുടങ്ങിയിരുന്നു. നിയമപരമായി തടയാൻ പറ്റില്ലെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് ജാഗ്രതയോടെ നീങ്ങുന്നത്. ഒരുസംഘത്തെ തടഞ്ഞ് തിരിച്ചയച്ചതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എ.എസ്‌പി.മാരായ നവനീത് ശർമ, അജിത് അശോകൻ, ഡിവൈ.എസ്‌പി. ജി.ഡി. വിജയകുമാർ എന്നിവരുൾപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വാളയാറിലെത്തിയിരുന്നു.

വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി ഇരച്ചു കയറുമെന്ന ഭീഷണിയുമായി ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് നേരത്തെ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ കോവിലിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരായിട്ടാണ് വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി കയറുന്നതെന്നും ഹിന്ദു മക്കൾ കക്ഷിയുടെ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വലിയ സംഘം സ്ത്രീകളുമായിട്ടാണ് അവിടേക്ക് എത്തുന്നതെന്നും അർജ്ജുൻ പറയുകയുണ്ടായി.

തീവ്ര നിലപാടുമായാണ് ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. വാലന്റൈൻസ് ഡേയിൽ കടപ്പുറത്ത് എത്തുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന അറിയിപ്പ് ഏറെ ചർച്ചയായി. മണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശാർമിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കൾ കക്ഷി എത്തിയതും വിവാദമായിരുന്നു. കൊഡൈക്കനാലിലെ രജിസ്ട്രർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി രംഗത്തു വന്നിരിക്കുന്നത്. മണിപ്പൂർ സ്വദേശിനിയായ ഇവർ എന്തുകൊണ്ട് വിവാഹത്തിനായി കൊഡൈക്കനാൽ തെരഞ്ഞെടുത്തുവെന്നാണ് മക്കൾ കക്ഷി നേതാവ് രംഗത്തുവന്നിരിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്‌തോളു എന്നും ഇവർ പറയുന്നു. നക്‌സൽ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സർക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കൾ കക്ഷി അവകാശപ്പെട്ടിരുന്നു.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് പ്രവേനമില്ലെന്ന വിചിത്ര വാദവുമായി ചർച്ചകളിൽ നിറഞ്ഞ സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി. ശബരിമലയിൽ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേനം അനുവദിച്ച സുപ്രീം കോടതി വിധിയക്കു പിന്നാലെയാണ് അർജുൻ സമ്പത്ത് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. ഓരോ ക്ഷേത്രത്തിനും ആചാരങ്ങൾ സംബന്ധിച്ച് ഓരോ കീഴ്‌വഴക്കങ്ങളുണ്ടെന്നും അതിന്റെ ഭാഗമാണ് ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴതതെ സാഹചര്യത്തിൽ പള്ളിയിൽ പ്രശ്നമുണ്ടായാൽ അത് പുതിയ വിഷയങ്ങളിലേക്ക് വിവാദമെത്തും. ഇതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തീവ്ര നിലപാടുകളുമായി എത്തിയിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിക്കുകയാണ് പൊലീസ് എന്നാണ് വിവരം. വാവര് പള്ളിയിലേക്ക് യുവതികളുമായി ഇരച്ചു കയറുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഹിന്ദു മക്കൾ കക്ഷി ശരിവച്ചതോടു കൂടി എരുമേലിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP