Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിൽ ഫ്രണ്ടായപ്പോൾ ആദ്യം സ്വന്തം നഗ്നചിത്രങ്ങൾ അയച്ച് പ്രലോഭനം; അടുപ്പം കൂടിയപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ തന്ത്രപൂർവം കൈക്കലാക്കി നിരന്തരം ഭീഷണി; വ്യാജ പ്രൊഫൈൽ ഐഡി മറയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുതൂർ സ്വദേശികളായ രണ്ടുയുവാക്കൾ അറസ്റ്റിൽ

ഫേസ്‌ബുക്കിൽ ഫ്രണ്ടായപ്പോൾ ആദ്യം സ്വന്തം നഗ്നചിത്രങ്ങൾ അയച്ച് പ്രലോഭനം; അടുപ്പം കൂടിയപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ തന്ത്രപൂർവം കൈക്കലാക്കി നിരന്തരം ഭീഷണി; വ്യാജ പ്രൊഫൈൽ ഐഡി മറയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുതൂർ സ്വദേശികളായ രണ്ടുയുവാക്കൾ അറസ്റ്റിൽ

പീയൂഷ് ആർ

കൊച്ചി: വ്യാജ പ്രൊഫൈൽ ഐഡി ഉപയോഗിച്ച് ഫെയ്സ് ബുക്ക് സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. രണ്ട് പേർ പൊലീസ് പിടിയിൽ. പാലക്കാട് പുതൂർ സ്വദേശികളായ ഷാനു എന്ന് വിളിപ്പേരുള്ള ഷാനവാസ്, ബാബു എന്ന പേരിൽ അറിയപ്പെടുന്ന അജികുമാർ എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.

വടക്കേക്കര സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് നഗ്ന ദൃശ്യങ്ങൾ അയക്കണമെന്ന സന്ദേശം തുടർച്ചയായി വന്നതോടെ പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ട് വർഷത്തിന് ശേഷം പ്രതികൾ പിടിയിലാവുകയായിരുന്നു. വ്യാജഫെയ്സ്സ് ബുക്ക് അക്കൗണ്ട് വഴി ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദത്തിലാവുകയും തുടർന്ന് പെൺകുട്ടിക്ക് ആദ്യം തന്റെ നിരവധി നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കുന്നതിന് പ്രേരിപ്പിച്ച് തന്ത്രപരമായി കൈപ്പറ്റിയ ശേഷം കൂടുതൽ ഫോട്ടോകൾ ആവശ്യപ്പെട്ട് ഫോണിലൂടെയും ഫേസ് ബുക്ക് വഴിയും നിരന്തരമായി ഭീഷണിപ്പെടുത്തി. ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതോടെ പെൺകുട്ടി തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ക്ലോസ് ചെയ്തെങ്കിലും വീണ്ടും ശല്യം രൂക്ഷമായി. ഇതോടെ പെൺകുട്ടി വിവരം വീട്ടിലറിയിച്ചു.

വീട്ടുകാർ പൊലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പുതൂർ സ്വദേശി പ്രദീപ് എന്നയാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പെൺകുട്ടിയെ ഷാനവാസ് ബന്ധപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തുകയും, ഷാനവാസിന്റെ സുഹൃത്ത് പുതൂർ കവലയിൽ മൊബൈൽ കട നടത്തുന്ന ബാബു എന്ന അജികുമാർ പ്രദീപ് എന്നയാളിനെ കബളിപ്പിച്ച് വാങ്ങിയെടുത്ത ഐഡി പ്രൂഫ് ഉപയോഗിച്ചാണ് സിം കാർഡ് കൈക്കലാക്കിയതെന്ന കണ്ടെത്തലിനെ തുടർന്ന് അജി കുമാറിന്റെ മൊബൈൽ ഷോപ്പ് റെയ്ഡ് ചെയ്തു ലാപ് ടോപ്പ് മറ്റ് അനുബന്ധ വസ്തുവകകളും പിടിച്ചെടുത്ത് രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ്. കേസെടുത്തിട്ടുള്ളത്. ആലുവാ റൂറൽ എസ്‌പി രാഹൂൽ ആർ.നായരുടെ നിർദ്ദേശ പ്രകാരം വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ എ എ അഷറഫ് സിവിൽ പൊലീസ് ഓഫീസർമാരായ എം.ആർ രാജേഷ്, ജയദേവൻ,സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ പറവൂർ മൂന്നാം ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP