Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുരളി കണ്ണമ്പള്ളിയും ഇസ്മായിലും ഒളിവിൽ കഴിഞ്ഞിരുന്നത് വ്യാജ പേരുകളിൽ; അജിത്, തോമസ് ജോസഫ് എന്നീ പേരുകളിൽ വെട്ടിച്ചു കഴിഞ്ഞു; മാവോയിസ്റ്റ് നേതാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതായി പൊലീസ്

മുരളി കണ്ണമ്പള്ളിയും ഇസ്മായിലും ഒളിവിൽ കഴിഞ്ഞിരുന്നത് വ്യാജ പേരുകളിൽ;  അജിത്, തോമസ് ജോസഫ് എന്നീ പേരുകളിൽ വെട്ടിച്ചു കഴിഞ്ഞു; മാവോയിസ്റ്റ് നേതാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതായി പൊലീസ്

പുനെ: മാവോയിസ്റ്റുകളായ മുരളി കണ്ണമ്പള്ളിക്കും ഇസ്മയിലിനുമെതിരേ യുഎപിഎ നിയമം ചുമത്തി. ശനിയാഴ്ച പിടിയിലായ ഇരുവരേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

വ്യാജപ്പേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു. അജിത്, തോമസ് ജോസഫ് എന്നീ പേരുകളിലാണു മുരളി കഴിഞ്ഞിരുന്നത്. പ്രവീൺ, ജയിംസ് മാത്യു എന്നീ പേരുകളിലായിരുന്നു ഇസ്മയിൽ വിവിധയിടങ്ങളിൽ താമസിച്ചിരുന്നത്.

ഇവർ താമസിച്ചിരുന്ന തലേഗാവിലെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തതായും പൊലീസ് അവകാശപ്പെട്ടു. എറണാകുളം ഇരുമ്പനം സ്വദേശിണ് മുരളി. കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ പാണ്ടിക്കാട് സ്വദേശി മൊയ്തീന്റെ സഹോദരനാണ് ഇസ്മയിൽ. ഇരുവരേയും രഹസ്യകേന്ദ്രത്തിലാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

അടിയന്തിരാവസ്ഥക്കാലം മുതൽ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നയാളാണ് മുരളി. 1970ൽ കോഴിക്കോട് കായണ്ണയിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയായ മുരളി 40 വർഷമായി ഒളിവിലാണ്. ഉത്തരേന്ത്യയിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിവന്ന മുരളി, അജിത് എന്ന പേരിൽ മാവോയിസത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളജിൽ വിദ്യാർത്ഥി ആയിരിക്കെ പഠനം ഇടയ്ക്കു വച്ച് നിർത്തി നാടുവിടുകയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ നക്‌സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് നക്‌സൽബാരി എന്ന സംഘം രൂപീകരിച്ചു.

പിളർപ്പുണ്ടായപ്പോൾ, നക്‌സലായ കെ.വേണുവിനൊപ്പം നിന്നു. പിന്നീട്, മാവോയിസ്റ്റുകൾ വീണ്ടും ലയിച്ചതോടെ മുരളി കണ്ണമ്പള്ളി നക്‌സൽബാരിയുടെ മുഖ്യനേതൃത്വം വഹിച്ചു. രാജന്റെ സഹപാഠിയായിരുന്ന മുരളി ഇടക്കുവച്ച് പഠനമുപേക്ഷിച്ച് പൂർണമായും സംഘടനാപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജൻ പഠിച്ച കോഴിക്കോട് ആർ.ഇ.സി (എൻ.ഐ.ടി) യിൽ സിപിഐ (എം.എൽ) പ്രസ്ഥാനത്തിന്റെ മുഖ്യനേതാവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP