Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎൽടിഎസും ഒഇടിയും ഇല്ലാതെ യുകെയിലേക്ക് വർക്ക് വിസയിൽ കൊണ്ടുപോകാം എന്ന് മോഹിപ്പിച്ച് നഴ്‌സുമാരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ആർത്തി മൂത്തപ്പോൾ അഡീഷണൽ ഫീസായി വീണ്ടും 55,000; യുകെ വിസ തട്ടിപ്പ് കേസിൽ കാഞ്ഞങ്ങാട് സ്വദേശിയായ മാർഗരറ്റ് മേരി അലാകോക്ക് തട്ടിയെടുത്തത് ഒന്നരക്കോടിയോളം; മാർഗരറ്റിന് പിടി വീണതുകൊച്ചിയിലെ വിഎഫ്എസ് ഗ്ലോബൽ ജീവനക്കാർക്ക് സംശയം തോന്നിയപ്പോൾ; നഴ്‌സുമാർ തടഞ്ഞുവച്ച് പൊലീസ് വലയിലാക്കിയ തട്ടിപ്പുകാരി യുകെ വിസ റാക്കറ്റിലെ മുഖ്യകണ്ണി

ഐഎൽടിഎസും ഒഇടിയും ഇല്ലാതെ യുകെയിലേക്ക് വർക്ക് വിസയിൽ കൊണ്ടുപോകാം എന്ന് മോഹിപ്പിച്ച് നഴ്‌സുമാരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ആർത്തി മൂത്തപ്പോൾ അഡീഷണൽ ഫീസായി വീണ്ടും 55,000; യുകെ വിസ തട്ടിപ്പ് കേസിൽ കാഞ്ഞങ്ങാട് സ്വദേശിയായ മാർഗരറ്റ് മേരി അലാകോക്ക് തട്ടിയെടുത്തത് ഒന്നരക്കോടിയോളം; മാർഗരറ്റിന് പിടി വീണതുകൊച്ചിയിലെ വിഎഫ്എസ് ഗ്ലോബൽ ജീവനക്കാർക്ക് സംശയം തോന്നിയപ്പോൾ; നഴ്‌സുമാർ തടഞ്ഞുവച്ച് പൊലീസ് വലയിലാക്കിയ തട്ടിപ്പുകാരി യുകെ വിസ റാക്കറ്റിലെ മുഖ്യകണ്ണി

എം മനോജ് കുമാർ

 കൊച്ചി: യുകെ വിസ തട്ടിപ്പ് കേസിൽ കാഞ്ഞങ്ങാട് സ്വദേശിയായ മാർഗരറ്റ് മേരി അലാകോക്ക് (45) കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായി. യുകെ നഴ്‌സിങ് വിസ മോഹിച്ച് തട്ടിപ്പിൽ കുരുങ്ങിയ അറുപതിൽ അധികം നഴ്‌സുമാർ പരാതി നൽകിയതോടെയാണ് മാർഗരറ്റ് മേരി അറസ്റ്റിലായത്. ലക്ഷങ്ങളാണ് ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ നഴ്‌സുമാർക്ക് നഷ്ടമായത്. ഒന്നരകോടിയോളം രൂപ യുകെ വിസയുടെ പേരിൽ മാർഗരറ്റ് മേരി തട്ടിയെടുത്തതായാണ് കൊച്ചി നോർത്ത് പൊലീസ് കണക്കുകൂട്ടുന്നത്. തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. റിമാൻഡിലായ മാർഗരറ്റിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇംഗ്ലണ്ട് കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റ് ഇതിനു പിന്നിൽ ഉണ്ടെന്നുള്ള വിവരം കൊച്ചി പൊലീസിന് ലഭ്യമായിട്ടുണ്ട്.

വിസയ്ക്കായി പണം വാങ്ങിയിട്ടും പിന്നെയും നഴ്‌സുമാരിൽ നിന്നും പണം പിടുങ്ങാൻ ഇവർ ശ്രമം നടത്തിയതോടെയാണ് കുരുക്കിലാകാൻ കാരണം. മാർഗരറ്റിനെ തടഞ്ഞുവെച്ച് നഴ്‌സുമാർ പൊലീസിന് കൈമാറുകയായിരുന്നു. നോർത്ത് സ്റ്റേഷനിൽ കൊണ്ട് വന്നു മൊഴിയെടുത്തശേഷം മാർഗരറ്റിനെ റിമാൻഡ് ചെയ്തു. ഐഎൽടിഎസും ഒഇടിയുമില്ലാതെ യുകെയിലേക്ക് വർക്ക് വിസയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞിട്ട് നഴ്‌സ്മാരിൽ നിന്നും ലക്ഷങ്ങൾ ആണ് ഇവർ തട്ടിയെടുത്തത്. വിസാ ആപ്ലിക്കേഷൻ നടത്താം എന്ന് പറഞ്ഞു വിഎഫ്എസ് ഗ്ലോബലിലെക്ക് കൊണ്ട് വന്നപ്പോഴാണ് ഇവർ അറസ്റ്റിലായത്. പണം വാങ്ങിയിട്ടും കൂടുതൽ പണം ഇവർ ആവശ്യപ്പെട്ടതോടെ നഴ്‌സ്മാർക്ക് സംശയം വന്നു. കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അത് വിശദീകരിക്കാൻ ഇവർക്ക് കഴിയുന്നുമില്ല. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് നഴ്‌സുമാർ പൊലീസിന് വിവരം നൽകുകയായിരുന്നു.

അഡീഷണൽ ഫീസ് എന്ന് പറഞ്ഞു 55000 രൂപയാണ് ഇവർ കൊച്ചി വിഎഫ്എസിൽ എത്തിയപ്പോൾ ആവശ്യപ്പെട്ടത്. കാഷ് ആയി തുക നൽകണം എന്നാണ് ഇവർ ആവശ്യപ്പെട്ടത്. ബ്രിട്ടനിലേക്കുള്ള വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന വിഎഫ്എസ് ഗ്ലോബൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെ പൊലീസിൽ പരാതി നൽകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് മാർഗരറ്റ് പൊലീസിന്റെ പിടിയിൽപ്പെട്ടത്. മതിയായ യോഗ്യതയുണ്ടെങ്കിൽ, ബാക്കിയൊക്കെ അവർ സ്വന്തം ഉത്തരവാദിത്തത്തിൽ ശരിയാക്കും. വിസ അപേക്ഷകനും ഹോം ഓഫീസിനും മധ്യേ ഇടനിലക്കാരായി വിഎഫ്സി ഗ്ലോബൽ പ്രവർത്തിക്കും. അപേക്ഷയിലെ പിഴവുകളടക്കം വിസ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും അവർ പരിഹരിക്കും. അതുകൊണ്ട് വിശ്വാസ്യത കൂട്ടാനാണ് മാർഗരറ്റ് നഴ്‌സുമാരെ കൂട്ടി ഇവിടേയ്ക്ക് എത്തിയത്.

ഒന്ന് മുതൽ മൂന്നര ലക്ഷം രൂപ പല നഴ്‌സ്മാർക്കും നഷ്ടമായിട്ടുള്ളതായി പരാതിയിൽ പറയുന്നുണ്ടെന്ന് കൊച്ചി സൗത്ത് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. മാർഗരറ്റ് നിലവിൽ റിമാൻഡിൽ തുടരുകയാണ്. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കൊച്ചി സൗത്ത് പൊലീസ് പ്രതികരിക്കുന്നു. വിപുലവും വ്യാപകവുമായ വിസ തട്ടിപ്പ് യുകെ കേന്ദ്രീകരിച്ച് നടന്നുവരുന്നതായി സൂചനകൾ മുൻപും വന്നിട്ടുണ്ട്. ഇവർ ഒരു ലാൻഡ് ലൈൻ നമ്പർ ഇവർ നഴ്‌സുമാർക്ക് നൽകിയിട്ടുണ്ട്. ആ നമ്പർ കോവന്ററി യൂണിവേഴ്‌സിറ്റിയുടെ നമ്പർ ആണ്. ഈ നമ്പരിൽ മറുനാടൻ മലയാളിയുടെ യുകെ ലേഖകൻ വിളിച്ചിരുന്നു. ആ നമ്പറിൽ ആരും പ്രതികരിക്കില്ല. പകരം ഇംഗ്ലീഷിൽ മെസ്സേജ് വരും. അതുകൊണ്ട് തന്നെ തട്ടിപ്പ് ആർക്കും മനസിലാകില്ല.

യുകെയിലെ യൂണിവേഴ്‌സിറ്റികൾ കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റുകൾ നടക്കാത്തതിനാൽ വിപുലമായ തട്ടിപ്പ് തന്നെ ഇതിന്റെ പിന്നിലുണ്ട് എന്നാണ് യുകെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി റിക്രൂട്ട്‌മെന്റുകൾ നടത്തുന്നില്ല. ആശുപത്രികൾ നേരിട്ടാണ് ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്. പക്ഷെ ആശുപത്രിയുടെ നമ്പർ ഇവർ ആർക്കും നൽകിയിട്ടില്ല. ഇതിൽ നിന്ന് തന്നെ തട്ടിപ്പ് വ്യക്തമാണ്. യുകെ കേന്ദ്രീകരിച്ചുള്ള വിസ തട്ടിപ്പിനെച്ചൊല്ലിയുള്ള സൂചനകൾ നേരത്തെ തന്നെ കൊച്ചി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്നിടയിലാണ് മാർഗരറ്റ് പിടിയിലാകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി സൗത്ത് പൊലീസ്. കൂടുതൽ വിവരങ്ങൾ തേടി മാർഗരറ്റിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP