Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവ് കണ്ടപ്പോഴേ കൊലപാതകമെന്ന് മനസ്സിലായി; കൊല നടത്തിയത് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; വടാട്ടുപാറയിൽ 60കാരി മേരിയെ വകവരുത്തിയ കേസിൽ ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ; മേരിയോടുള്ള പൂർവവൈരാഗ്യമെന്ന് സംശയം

കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവ് കണ്ടപ്പോഴേ കൊലപാതകമെന്ന് മനസ്സിലായി; കൊല നടത്തിയത് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; വടാട്ടുപാറയിൽ 60കാരി മേരിയെ വകവരുത്തിയ കേസിൽ ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ; മേരിയോടുള്ള പൂർവവൈരാഗ്യമെന്ന് സംശയം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വടാട്ടുപാറ കുഞ്ചറക്കാട്ട് മാത്യൂവിന്റെ ഭാര്യ മേരി(60)യെ കൊലപ്പെടുത്തിയ കേസ്സിൽ ഇവരുടെ ടാപ്പിങ് തൊഴിലാളി പിടിയിൽ. പിന്നിൽ നിന്നും കഴുത്തിൽ കുത്തിയാണ് കൊല നടത്തിയതെന്ന് പിടിയിലായ വടാട്ടുപാറ പണ്ടാരൻസിറ്റി കാരുവള്ളീൽ കുഞ്ഞുമുഹമ്മദ് (60)പൊലീസിൽ മൊഴിനൽകി. കഴുത്തിൽ വലതുഭാഗത്ത് ആഴത്തിലുള്ള ഒരു മുറിവും തൊട്ടടുത്തുതന്നെ കാര്യമായി ആഴത്തിലല്ലാത്തതും പോറലുപോലെ തോന്നിക്കുന്നതുമായ 3 മുറിവുകളും ഇൻക്വസ്റ്റിൽ കണ്ടെത്തിയിയിരുന്നു. എന്തിനാണ് കൊല നടത്തിയത് എന്ന കാര്യം കുഞ്ഞുമുഹമ്മദ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ കുഞ്ഞുമുഹമ്മദിനെയും ജോണിയെയും പൊലീസ് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മേരിയുമായി വർഷങ്ങൾക്ക് മുമ്പ തർക്കത്തിൽ ഏർപ്പെട്ടിരുന്നു എന്നുള്ള വീട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജോണിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കുടുംബവുമായുള്ള അടുത്ത ബന്ധമാണ് കുഞ്ഞുമുഹമ്മദിനെ കസ്റ്റഡിയിൽ എടുക്കാൻ കാരണമായത്. മുവാറ്റുപുഴ, പെരുമ്പാവൂർ ഡിവൈഎസ്‌പി മാരുടെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംമ്പന്ധിച്ച് നിർണ്ണായ വിവരങ്ങൾ പുറത്തായത്.

ഇന്ന് രാവിലെ 10.30 തോടെ വീട്ടിൽ നിന്നും 100 മീറ്ററോളം അകലെ റബ്ബർതോട്ടത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ഭർത്താവ് മാത്യു മേരിയുടെ ജഡം കണ്ടെത്തുന്നത്. ഭാര്യയുടെ ജഡം മലർത്തികിടത്തിയപ്പോഴാണ് കഴുത്തിലെ മുറിവ് മാത്യുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. മാത്യുഒച്ചവയ്ക്കുന്നത് കേട്ട് സമീപത്തെ തോട്ടത്തിൽ ടാപ്പുചെയ്തിരുന്നവരും മറ്റും സംഭവസ്ഥലത്തേക്കെത്തുകയായിരുന്നു. വിവരമറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് തെളിവെടുപ്പിനിടെ കുഞ്ഞുമുഹമ്മദ് വീട്ടിലില്ലന്ന് വിവരം ലഭിച്ചു.ഉച്ചയോടെ ഇയാൾ കോതമംഗലത്തുനിന്നും വീട്ടിലെത്തുകയും ഈയവസരത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള ടാപ്പിങ് തൊഴിലാളി ചില്ലറ മാനസീക പ്രശ്നങ്ങളുള്ള ആളാണെന്നും അതുകൊണ്ട് തന്നെ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നുമാണ് അറിയുന്നത്. കുഞ്ഞുമുഹമ്മദും മേരിയുടെ കുടംബവുമായി യാതൊരുവിധ ശത്രുതകളുമില്ലന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP