Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന് ജോലി കാരണം ചെങ്ങന്നൂരുകാരൻ 9-ാക്ലാസുവരെ പഠിച്ചത് വെള്ളറടയിൽ; 25കൊല്ലത്തിന് ശേഷം ചെറുവാരക്കോണത്തെ സ്‌കൂൾ റീയൂണിയൻ വാടക വീട്ടിലെ അടിച്ചു പൊളിയായി; മൂന്ന് മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ അച്ഛനും ഉല്ലാസയാത്രയുമായി കറങ്ങിയത് പ്രണയം തലയ്ക്ക് പിടിച്ച്; വിദ്യയെ വില്ലയിൽ കൊണ്ടു വന്ന് കൊന്നത് മദ്യപാന പാർട്ടിക്ക് ശേഷം; ട്വിസ്റ്റായി മംഗലാപുരത്തെ പെൺവാണിഭ ലോബിയും; പ്രേംകുമാറിന്റെ കാമുകിയായ വില്ലത്തി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടും; വിദ്യയുടേത് സിനിമയെ വെല്ലുന്ന കൊലപാതകം

അച്ഛന് ജോലി കാരണം ചെങ്ങന്നൂരുകാരൻ 9-ാക്ലാസുവരെ പഠിച്ചത് വെള്ളറടയിൽ; 25കൊല്ലത്തിന് ശേഷം ചെറുവാരക്കോണത്തെ സ്‌കൂൾ റീയൂണിയൻ വാടക വീട്ടിലെ അടിച്ചു പൊളിയായി; മൂന്ന് മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ അച്ഛനും ഉല്ലാസയാത്രയുമായി കറങ്ങിയത് പ്രണയം തലയ്ക്ക് പിടിച്ച്; വിദ്യയെ വില്ലയിൽ കൊണ്ടു വന്ന് കൊന്നത് മദ്യപാന പാർട്ടിക്ക് ശേഷം; ട്വിസ്റ്റായി മംഗലാപുരത്തെ പെൺവാണിഭ ലോബിയും; പ്രേംകുമാറിന്റെ കാമുകിയായ വില്ലത്തി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടും; വിദ്യയുടേത് സിനിമയെ വെല്ലുന്ന കൊലപാതകം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: തിരുവനന്തപുരം വെള്ളറട ചെറുവാരക്കോണം എൽ എം എസ് സ്‌കൂളിൽ വച്ച് മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞത് 2018-ൽ നടന്ന റീയൂണിയനിൽ. 3 മക്കളുടെ അമ്മയായ സുനിതയും രണ്ട് കുട്ടികളുടെ അച്ഛനായ പ്രേംകുമാറും പിന്നെ കാമകേളികളും ഉല്ലാസയാത്രകളുമായി തലസ്ഥാന നഗരിയിൽ അടിച്ചുപൊളിച്ച് തങ്ങിയിരുന്നത് സുനിത വാടകയ്ക്കെടുത്ത കെട്ടിടത്തിലും. ഒടുവിൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുന്നതും ഇവിടെ നിന്ന് തന്നെ.

സുനിത ബേബി എന്നത് സ്‌കൂൾ സർട്ടിഫിക്കറ്റിലെ പേരാണെന്നും ഇവരുടെ സ്വദേശം വെള്ളാറടയാണെന്നും ഭർത്താവും കുട്ടികളും ഹൈദ്രാബാദിലാണ് ഇപ്പോഴുള്ളതെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ജോലിയുടെ സൗകര്യാർത്ഥമാണ് താൻ തിരുവനന്തപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നതെന്നാണ് സുനിത പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നേഴ്സിങ് സൂപ്രണ്ടായി ജോലിചെയ്തിരുന്നതായും സുനിത പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ പേരിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.

വിദ്യയെ കൊല്ലണമെന്ന് താൻ മാസങ്ങൾക്കു മുമ്പെ തീരുമാനിച്ചിരുന്നെന്ന് പ്രേംകുമാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സൂചിപ്പിച്ചു. വിദ്യയുടെ അടുത്ത ബന്ധുതന്നെ കൊല്ലുമെന്നും മക്കളെ ദുരിതത്തിലാക്കുമെന്നും തനിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് ഭാര്യയുടെ ഒത്താശയുണ്ടായിരുന്നെന്ന് താൻ വിശ്വസിച്ചിരുന്നെന്നും ഇതാണ് കൊല നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നും മറ്റും പ്രേംകുമാർ പൊലീസിനോട് വെളിപ്പെടുത്തി. മംഗലാപുരത്ത് പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിദ്യയുടെ ബന്ധുവിന്റെ നീക്കങ്ങളിൽ താൻ അസ്വസ്ഥനായിരുന്നെന്നും സുരക്ഷ കണക്കിലെടുത്താണ് മാസങ്ങൾക്ക് മുമ്പ് മക്കളെ ചങ്ങനാശ്ശേരിയിൽ പിതാവിന്റെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടതെന്നും പ്രേംകുമാർ പൊലീസിൽ മൊഴി നൽകി.

അച്ഛൻ തിരുവനന്തപുരത്ത് ജോലിയിലായിരുന്ന അവസരത്തിലാണ് പ്രേംകുമാറിനെ വെള്ളാറട സ്‌കൂളിൽ ചേർത്തത്. 9-ാം ക്ലാസ്സുവരെ ഇവിടെയായിരുന്നു പഠനം. പിന്നീട് സുനിതയും പ്രേംകുമാറും കണ്ടുമുട്ടന്നത് 2018-ൽ റീയൂണിയനെത്തിയപ്പോഴാണ്. യഥാർത്ഥത്തിൽ ഇരുവരുടെയും ഗാഡമായ പ്രണയം ആരംഭിക്കുന്നത് ഈ കൂടിക്കാഴ്ചയിലാണ്. പിന്നീട് ഇവർ ജീവിച്ചത് ഭാര്യ ഭർത്താക്കന്മാരെപ്പോലെയായിരുന്നെു. തേവരയിലെ സമ്പന്നരുടെ ക്ലബ്ബിൽ കുറച്ചുകാലം പ്രേംകുമാർ മാനേജരായി പ്രവർത്തിച്ചിരുന്നു. ഇതാണ് തൃപ്പുണ്ണിത്തുറയിലെ ആമേടയിൽ വീടെടുത്ത് തങ്ങാൻ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ചേർത്തല സ്വദേശിനി വിദ്യയെയാണ് മൂന്നു മാസം മുൻപ് പ്രേംകുമാറും സുനിതയും ചേർന്നു കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരുനെൽവേലിയിൽ കുഴിച്ചിട്ടു. കൊലപാതകം ഇങ്ങനെ- കഴിഞ്ഞ സെപ്റ്റംബർ 22നാണ് ഉദയംപേരൂരിലെ വീട്ടിൽ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പ്രേംകുമാർ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ഉദയംപേരൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലായിരുന്നു. വിദ്യയുടെ മൊബൈൽ ലൊക്കേഷൻ ബിഹാറിൽ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേംകുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല. സംശയം തോന്നിയ പൊലീസ് ഇയാൾ മറ്റൊരു സ്ത്രീയുമായി തിരുനെൽവേലിയിലെ വള്ളിയൂരിൽ താമസിക്കുകയാണെന്ന് കണ്ടെത്തി. ഇതൊരു നിർണായക വഴിത്തിരിവായി മാറി. രണ്ട് മാസത്തോളമായി പ്രേംകുമാറും കാമുകിയും ഇവിടെയാണ് താമസം.

ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. അതിനിടെ വള്ളിയൂർ പൊലീസ് സെപ്റ്റംബർ 22 ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ സംസ്‌കരിച്ചെന്നും വിവരം ലഭിച്ചു. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളിൽ. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വർഷത്തിന് ശേഷം സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മിൽ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതിൽ മൂന്നു കുട്ടികളുമുണ്ട്. പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്‌നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുൻപേ വിദ്യ വിവാഹിതയായിരുന്നു. ഇതിനിടെയാണ് പൂർവവിദ്യാർത്ഥി സംഗമത്തിൽ ഇരുവരും കാണുന്നത്.

തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി പ്രേംകുമാർ കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറും കാമുകി സുനിതയും ചേർന്ന് വാഹനത്തിൽ തിരുനെൽവേലിയിൽ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാർ ഉദയംപേരൂർ സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്‌മേറ്റ്‌സിൽ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP